Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിസ ശരിയാക്കാൻ ഒരു ദൈവം; വിസ ബാലാജി

Visa Balaji ബാലാജി ക്ഷേത്രം

അഭീഷ്ട ഫലസിദ്ധിക്കായി ദേവീദേവന്മാരെ വിളിക്കുകയും പലതരം പ്രാർഥനകൾ നടത്തുകയും ചെയ്യുന്നതു പതിവാണ്. ജാതിമത ഭേതമന്യേ നമ്മൾ ദേവാലയങ്ങളിൽ പോയി സ്വന്തം ആവശ്യങ്ങൾ അറിയിക്കുന്നു. ഇക്കൂട്ടത്തിൽ ഹൈദരാബാദിലെ ബാലാജി ക്ഷേത്രം വ്യത്യസ്ഥമാവുകയാണ്. കാരണം എന്തെന്നോ? ഈ അമ്പലത്തിൽ എത്തുന്നവർ പ്രാർഥിക്കുന്നത് ഒരു കാര്യം മാത്രമാണ് യു എസ് വിസ ഉടൻ ശരിയാക്കണം !

ഹൈദരാബാദിലെ ചിലക്കൂർ എന്ന സ്ഥലത്താണ് യു എസ് വിസ കിട്ടാനായി മാത്രം അനുഗ്രഹം ചൊരിയുന്ന ദൈവം ഉള്ളത്. വിസ ബാലാജി എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. ഇവിടെ വന്നു പ്രാർഥിച്ചവരുടെ അനുഭവ സാക്ഷ്യം തന്നെയാണ് ബാലാജിയുടെ പെരുമ വർദ്ധിപ്പിക്കുന്നതും. യു എസിലേക്കു വിസ ലഭിക്കുന്നതിനായി ന‌ടത്തുന്ന ഇന്റര്‍വ്യൂവിനു മുന്‍പാണ് ഭക്തർ  ഇവിടെ വന്നു പ്രാര്‍ഥിച്ചു വഴിപാടുകള്‍ നടത്തുന്നത്.

വെറുതെ പ്രാർഥിച്ച് വഴിപാടു നടത്തിയതുകൊണ്ടു മാത്രം കഴിഞ്ഞില്ല കാര്യം, യു എസിലേക്ക്  വിസ കിട്ടിക്കഴിഞ്ഞാൽ  ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയായി നൂറ്റിയെട്ടു പ്രാവശ്യം ക്ഷേത്രത്തിനു പ്രദക്ഷിണം വെക്കുകയും വേണം. വിസാ ദൈവത്തിന്റെ അനുഗ്രഹത്താല്‍ അമേരിക്കയില്‍ പോയി  ഡോളര്‍ സമ്പാദിച്ച നിരവധി പേരുടെ സാക്ഷ്യമുണ്ട് ഗ്രാമത്തിൽ ഉള്ളവര്‍ക്കു പറയാനായി. 

Your Rating: