Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയം- കൊച്ചി ഭദ്രാസനത്തെ കൈപിടിച്ചു നടത്തിയ മാർ തെയോഫിലോസ്

Zacharias Mar Theophilos ഡോ. സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത. (ഫയൽചിത്രം: നിഖിൽരാജ്)

കോട്ടയം ∙ സഭയുടെ മാത്രമല്ല സമൂഹത്തിന്റെയും ഉന്നമനത്തിനായി പരിശ്രമിച്ച വ്യക്തിയായിരുന്നു കാലം ചെയ്ത ഡോ. സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത. 1988 മുതൽ 1996 വരെയുള്ള കാലഘട്ടത്തിൽ കോട്ടയം – കൊച്ചി ഭദ്രാസനത്തിന്റെ നായകനായി അദ്ദേഹം മാങ്ങാനം ബഥേൽ അരമനയിലുണ്ടായിരുന്നു.

കോട്ടയം – കൊച്ചി ഭദ്രാസനത്തിന്റെ ശൈശവത്തിൽ ഭദ്രാസന പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് അവിസ്മരണീയമാണ്. മികച്ച പ്രസംഗകനായിരുന്ന അദ്ദേഹം ആരാധന മധ്യേയും കൺവൻഷനുകളിലും നടത്തിയിരുന്ന പ്രസംഗം വിശ്വാസികളെ പിടിച്ചിരുത്തുന്നവയായിരുന്നു.

ലഹരി സമൂഹത്തെ കീഴടക്കും മുൻപു ജനങ്ങളെ രക്ഷിക്കണമെന്ന ഉൾക്കാഴ്ചയോടെ അദ്ദേഹം മോചന ഡീ അഡിക്‌ഷൻ സെന്ററിനു തുടക്കമിട്ടു. സമൂഹത്തിൽ പിന്തള്ളപ്പെട്ടു പോകുന്ന വനിതകളുടെ ഉന്നമനത്തിനായി തൊഴിൽ പരിശീലന കേന്ദ്രവും സ്ഥാപിച്ചു. അരമനയോട് ചേർന്ന് അദ്ദേഹം ആരംഭിച്ച കേന്ദ്രങ്ങളെല്ലാം ചേർത്ത് പിന്നീട് ആശാനികേതൻ എന്ന പേരി‍ൽ അറിയപ്പെട്ടു. നിലയ്ക്കൽ എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ ഏറ്റവും സജീവമായ നേതൃത്വം വഹിച്ച സഭാ പിതാക്കന്മാരിൽ പ്രമുഖനുമായിരുന്നു അദ്ദേഹം. രാഷ്ട്രീയ, സാമുദായിക, സഭാ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരു പോലെ സ്നേഹിച്ച ഒരു ഗുരുവിനെ കൂടിയാണ് ഡോ. സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പൊലീത്തയുടെ വേർപാടോടെ കോട്ടയത്തിനു നഷ്ടമായത്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.