Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭർത്താവ് അഭിനയത്തിലേക്കോ? ശ്രുതിലക്ഷ്മി പറയുന്നു

Sruthilakshmi ശ്രുതിലക്ഷ്മി ഭര്‍ത്താവ് എവിൻ ആന്റോയ്ക്കൊപ്പം

തൃശൂർക്കാരൻ ഡോക്ടർ ചുള്ളനുമൊത്ത്, മലേഷ്യയിൽ അടിച്ചുപൊളിച്ച്, അവിടത്തെ ലങ്കാവിയിൽ സ്ക്കൈ ബൈക്കിങ്ങും നടത്തി പുത്തനുണർവോടെ തിരിച്ചെത്തിയിരിക്കുകയാണു നടി ശ്രുതിലക്ഷ്മി. മലേഷ്യയിൽ വേഷംമാറി നടന്നിട്ടും  ‘പോക്കുവെയിലി’ലെ ഇഷയെ മലയാളികള്‍ കയ്യോടെ പിടികൂടി. ഇഷ അരവിന്ദ് എന്ന കഥാപാത്രം അതിഗംഭീരമായെന്ന് അവരെല്ലാം ഒരേ സ്വരത്തിലാണു പറഞ്ഞത്.  

‘‘മലയാളി ചേച്ചിമാരും അമ്മമാരും സീരിയലിനെക്കുറിച്ചാണു പറഞ്ഞുകൊണ്ടിരുന്നത്. കെ.കെ. രാജീവ് സാറിന്റെ സീരിയലായ ‘പോക്കുവെയിൽ’ അവരെ അത്രകണ്ട് സ്വാധീനിച്ചിരുന്നു. എവിടെ ചെന്നാലും അതേക്കുറിച്ചായിരുന്നു സംസാരം.  എല്ലാവരുമൊത്ത് സെൽഫിയെടുത്താണു ഞങ്ങൾ മടങ്ങിയത്. മലേഷ്യയിൽ എംബിഎ പഠനം നടത്തുന്ന ധാരാളം മലയാളി കുട്ടികളുണ്ട്. അവരുടെ സ്നേഹം അനുഭവിക്കാനും ഭാഗ്യമുണ്ടായി. ’’

sruthi-1 ത‍ൃശൂർ മദർ ഹോസ്പിറ്റലിലെ ഡോക്ടർ എവിൻ ആന്റോയും ശ്രുതിലക്ഷ്മിയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം തികയാൻ പോകുന്നതേയുള്ളൂ. എവിൻ തികഞ്ഞ കലാസ്വാദകനാണ്. കാണാനും സുന്ദരൻ...

ത‍ൃശൂർ മദർ ഹോസ്പിറ്റലിലെ ഡോക്ടർ എവിൻ ആന്റോയും ശ്രുതിലക്ഷ്മിയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം തികയാൻ പോകുന്നതേയുള്ളൂ. ആലൂക്ക കുടുംബാംഗമായ എവിൻ തികഞ്ഞ കലാസ്വാദകനാണ്. കാണാനും സുന്ദരൻ. ശ്രുതിയുടെ കൂട്ടുകാരെല്ലാം പറയുന്നത് എവിനു ഒരു സിനിമാനടനാകാനുള്ള എല്ലാ ഗ്ലാമറുമുണ്ടെന്നാണ്. അതിനു ശ്രുതിയുടെ മറുപടി – ‘‘ അതൊക്കെ ഭാഗ്യംപോലെ...’’ 

ചൈൽഡ് ആർട്ടിസ്‍റ്റായി വന്ന് വളരെ പെട്ടെന്ന് സിനിമാരംഗം കയ്യടക്കിയ കലാകാരിയാണ് ശ്രുതിലക്ഷ്മി. ഒൻപതാം വയസ്സിൽ ‘നിഴലുകൾ’ എന്ന ഹൊറർ സീരിയലിൽ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് നക്ഷത്രങ്ങൾ, ചിത്രലേഖ, ഡിറ്റക്ടിവ് ആനന്ദ് തുടങ്ങിയ സീരിയലുകൾ ചെയ്തു.

sruthi-2 ചൈൽഡ് ആർട്ടിസ്‍റ്റായി വന്ന് വളരെ പെട്ടെന്ന് സിനിമാരംഗം കയ്യടക്കിയ കലാകാരിയാണ് ശ്രുതിലക്ഷ്മി. ഒൻപതാം വയസ്സിൽ ‘നിഴലുകൾ’ എന്ന ഹൊറർ സീരിയലിൽ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം...

ശ്രുതിയുടെ ആദ്യ സിനിമ ‘റോമിയോ’ ആണ്. പ്ലസ് ടുവിൽ പഠിക്കുമ്പോഴായിരുന്നു ആ ഭാഗ്യോദയം. ദിലീപായിരുന്നു നായകൻ. അതിനുശേഷം ‘കോളജ്കുമാരനി’ൽ മോഹൻലാലിന്റെ സഹോദരിയെ അവതരിപ്പിച്ചു. മമ്മൂട്ടിയുടെ ‘ലൗ ഇൻ സിംഗപ്പൂർ, ആസിഫ് അലിയുടെ ‘ഡ്രൈവർ ഒാൺ ഡ്യൂട്ടി, സ്വന്തം ഭാര്യ സിന്താബാദ്, ഹോട്ടൽ കാലിഫോർണിയോ തുടങ്ങിയവയാണു ശ്രുതിലക്ഷ്മിയുടെ മറ്റു സിനിമകൾ. ഏറ്റവും ഒടുവിൽ ചെയ്ത സിനിമ ‘പത്തേമാരി’യാണ്. ഇതിൽ മമ്മൂട്ടിയുടെ സഹോദരിപുത്രിയുടെ വേഷമായിരുന്നു. കലയ്ക്കുവേണ്ടി ജീവിതം സമർപ്പിച്ച ഒരു മികച്ച അഭിനേത്രിയുടെ മകളാണു ശ്രുതിലക്ഷ്മി. 

ഒരുകാലത്ത് സീരിയലിലും സിനിമയിലും നിറസാന്നിധ്യമായിരുന്ന ലിസി ജോസിന്റെ രണ്ടാമത്തെ മകൾ. നാടകത്തിലും സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ നടിയാണ് ലിസി ജോസ്. കണ്ണൂർ ഗാന്ധാരയുടെ ‘ജനഹിതം’ എന്ന നാടകത്തിലൂടെ പ്രൊഫഷണൽ നടിയായി. യവനിക ഗോപാലകൃഷ്ണന്റെ ‘അഭയം’ ഉൾപ്പെടെ തുടർച്ചയായി നാലു നാടകങ്ങൾ ചെയ്തു. മാട്ടുപ്പെട്ടി മച്ചാൻ, തച്ചിലേടത്ത് ചുണ്ടൻ, വീണ്ടും ചില വീട്ടുകാര്യങ്ങൾ‌ തുടങ്ങിയവയാണു ലിസിയുടെ സിനിമകൾ. നാടകത്തിൽ അഭിനയിക്കുമ്പോൾ ആകാശവാണിയിലെ ബി ഗ്രേഡ് ആർട്ടിസ്‍റ്റായിരുന്നു. ലിസിയുടെ മൂത്ത മകൾ ശ്രീലയയും പ്രശസ്ത നടിയാണ്. മഴവിൽ മനോരമയുടെ ‘ ഭാഗ്യദേവത’യാണ് ശ്രീലയയുടെ ആദ്യ സീരിയൽ. ഇതിലെ ഭാഗ്യലക്ഷ്മി എന്ന കഥാപാത്രത്തെ അനശ്വരമാക്കി ലയ. കൺമണി, മൂന്നുമണി എന്നീ സീരിയലുകളിലും അഭിനയമികവ് കാഴ്ചവച്ചു ഈ കലാകാരി. പിതാവ് ജോസാണെങ്കിൽ  കലയെ സ്നേഹിക്കുന്ന വ്യക്തി. ഭാര്യയ്ക്കും മക്കൾക്കും എന്നും പ്രോൽസാഹനം നൽകുന്നു.

sruthi-3 ​ശ്രുതിലക്ഷ്മി കുടുംബത്തിനൊപ്പം

സിനിമയിൽ വളരെ മുൻപേ പ്രശസ്തിയിലേക്കുയർന്ന നടിയാണു ശ്രുതിലക്ഷ്മി. എന്നാൽ ‘പോക്കുവെയിലി’ലൂടെയാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ഏറ്റവും കൂടുതൽ ആളുകൾ അഭിപ്രായം പറഞ്ഞതും അഭിനന്ദിച്ചതും ഇതിലെ നായിക കഥാപാത്രമായ ഇഷയെക്കുറിച്ചാണെന്ന് ശ്രുതി പറയുന്നു. അതുകൊണ്ട് ശ്രുതിയ്ക്ക് ഇഷയോടാണു ഇഷ്ടക്കൂടുതൽ.

കല്യാണവും ഹണിമൂൺ ട്രിപ്പുമെല്ലാം കഴിഞ്ഞു. ഇനിയെന്താ പരിപാടി എന്നു ചോദിച്ചപ്പോൾ ശ്രുതി പറഞ്ഞു: ‘‘ കല്യാണത്തിനു മുൻപും ശേഷവും ധാരാളം ഒാഫറുകളുണ്ട്. പക്ഷേ നല്ലതു മാത്രമേ തിരഞ്ഞെടുക്കുന്നുള്ളൂ. അഭിനയമുഹൂർത്തങ്ങൾ നിറഞ്ഞ തീർത്തും വ്യത്യസ്തമായ കഥാപാത്രം വേണം – പോക്കുവെയിലിലെ ഇഷയെപോലെ....