Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിമിക്കൊപ്പം സീരിയലുകളിലെ സുന്ദരന്മാരും സുന്ദരികളും

Serial Star In Onnum Onnum Moonnu മഴവിൽ മനോരമയിലെ ഹിറ്റ് സീരിയലുകളായ ആത്മസഖി, കൃഷ്ണതുളസി, മംഗല്യപ്പട്ട് എന്നീ ജനപ്രിയ സീരിയലുകളിലെ താരങ്ങളായ ചിലങ്കയും മൃദുലയും റിച്ചാർഡും സഞ്ജീവ് മോഹനും ഒന്നും ഒന്നും മൂന്നിലെത്തിയപ്പോള്‍...

സീരിയലുകളില്ലാതെ ഒരുദിവസം പോലുമില്ല കുടുംബപ്രേക്ഷകർക്ക്. ഓരോ ദിവസവും സീരിയൽ മുൾമുനയിൽ നിർത്തിക്കടന്നുപോകുമ്പോൾ തൊട്ടടുത്ത ദിവസത്തിനായി അവർ കാത്തിരിക്കും, തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ അഭിനയ വിസ്മയത്തിനായി. മുടങ്ങാതെ എന്നും കാണുന്ന ആ മുഖങ്ങൾ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് അവർക്ക്. ഇത്തവണത്തെ ഒന്നും ഒന്നും മൂന്നിലും പ്രേക്ഷകർക്ക് സുപരിചിതമായ ചില സീരിയൽ താരങ്ങളാണ് എത്തിയത്.

മഴവിൽ മനോരമയിലെ ഹിറ്റ് സീരിയലുകളായ ആത്മസഖി, കൃഷ്ണതുളസി, മംഗല്യപ്പട്ട് എന്നീ ജനപ്രിയ സീരിയലുകളിലെ താരങ്ങളായ ചിലങ്കയും മൃദുലയും റിച്ചാർഡും സഞ്ജീവ് മോഹനും ആണ് അവർ. എപ്പോഴത്തെയും പോലെ അതിഥികളായെത്തിയ താരങ്ങളെക്കൊണ്ടു പാട്ടു പാടിക്കാനും നൃത്തം ചെയ്യിക്കാനുമൊന്നും റിമി മറന്നില്ല. നാലുപേരും മത്സരിച്ചു തന്നെ പെർഫോം ചെയ്തു. ‌

സീരിയലുകളാണു ചെയ്യുന്നതെങ്കിലും സിനിമയിൽ ഒരു സ്ഥാനം കണ്ടെത്തണമെന്നതാണ് ഇവരുടെയെല്ലാം മോഹം. സിനിമാ മോഹവുമായി നടന്ന് സീരിയലിലേക്കെത്തിയ കഥ റിച്ചാര്‍ഡും സഞ്ജീവും പങ്കുവച്ചു, മൃദുലയും ചിലങ്കയും തമിഴിലും മലയാളത്തിലുമായി ചില ചിത്രങ്ങൾ ചെയ്തിട്ടുമുണ്ട‌്. സിനിമയോടുള്ള സ്നേഹം പോലെ തന്നെ ഇവർ സീരിയലിനെയും സ്നേഹിക്കുന്നുണ്ട് കേട്ടോ....

related stories