Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലാമറസ് ഗേൾഫ്രെണ്ട്, ബോളിവുഡിന്റെ എല്ലാ കണ്ണുകളും ശ്രദ്ധ കപൂറിൽ!

Shraddha Kapoor ഹാഫ് ഗേൾഫ്രെണ്ടിൽ ശ്രദ്ധ കപൂറും അർജുൻ കപൂറും

ചേതൻ ഭഗതിന്റെ ‘ഹാഫ് ഗേൾഫ്രെണ്ട്’ ബോളിവുഡ് സിനിമയാകുന്നു എന്നു കേട്ടനാൾ മുതൽ കണ്ണുംനട്ടിരിപ്പായിരുന്നു ഫാഷനിസ്റ്റകൾ. നോവലിൽ വായിച്ചതു സ്ക്രീനിൽ കാണാനുള്ള ആവേശമല്ല, ഡൽഹി കോളജ് ഗേൾ ആയ റിയ സോമാനി എന്ന നായികയുടെ ഉടയാടകളും ഫാഷൻ സ്റ്റേറ്റ്മെന്റും അറിയാനുള്ള കാത്തിരിപ്പ്. സിനിമയുടെ ട്രെയിലർ റിലീസ് ആയതോടെ ഹാഫ് ഗേൾഫ്രണ്ടിന്റെ ഫാഷൻ ഗോൾസ് ഉരുക്കഴിച്ചു തുടങ്ങി ഫാഷൻ കുതുകികൾ.

റിയ സൊമാനിയാകുന്ന നായിക ശ്രദ്ധ കപൂറിന്റെ വാർഡ്റോബ് സ്പെഷ്യൽറ്റീസ് അറിയണ്ടേ? ബാസ്കറ്റ് ബോൾ കളിക്കാരിയായ നായികയുടെ പെർഫെക്ട് ഫിഗറിനു ചേരുന്ന ഉടയാടകൾ, അത്‌ലീഷർ ക്ലോത്തിങ്, കട്ട് ഓഫ് ഷോർട്സ്, ഷീർ ഡ്രസ്, കോൾഡ് ഷോൾഡർ ബ്ലൗസ് എന്നിവയാണ് കോസ്റ്റ്യൂംസില്‍ പ്രധാനം. ട്രഡീഷനൽ വസ്ത്രങ്ങളും പാർട്ടി വസ്ത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ഒപ്പം ശ്രദ്ധ കപൂറിന്റെ വ്യത്യസ്തതയുള്ള വിവിധ ഹെയർസ്റ്റൈലുകളും ശ്രദ്ധിക്കപ്പെടുന്നു. അനൈത ഷെറോഫ് ആണ് ചിത്രത്തിലെ സ്റ്റൈലിസ്റ്റ്.

Shradha Kapoor

∙ ഡൽഹി കോളജ് ക്യാംപസിൽ അൾട്ര മോഡേൺ ഉടയാടകളാണ് നായികയ്ക്ക്. പ്രിന്റഡ് ബസ്റ്റിയർ ടോപ്സ് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ശ്രദ്ധിക്കപ്പെടുന്നത്. ഫ്ലോറൽ വസ്ത്രങ്ങളിൽ ശ്രദ്ധ അതിസുന്ദരി. ഒപ്പം സ്‌ലിങ് ബാഗുകളും കോളജ് ഗാൽസിനിടയിൽ ട്രെൻഡിയാകും. യഥാർഥ ക്യാംപസിൽ അൾട്ര മോഡേൺ വസ്ത്രങ്ങൾ കയറ്റാനാകില്ലെങ്കിലും ഫാഷൻ സ്വപ്നങ്ങളുടെ ചിറകരിയേണ്ടല്ലോ എന്ന് ആശ്വസിക്കുന്നു ഫാഷനിസ്റ്റകൾ.

∙ ഫാഷൻ ലോകം അത്‌ലീഷർ ഭരിക്കുന്ന കാലത്ത് ഇതിലെ പുതുമകൾ പരീക്ഷിക്കുന്നതിൽ മടിക്കേണ്ട കാര്യമില്ല. ശ്രദ്ധ കപൂറിന്റെ ‘പ്രിന്റഡ് ബോംബർ ’ തീർച്ചയായും വാർഡ്റോബിലേക്ക് മുതൽക്കൂട്ടാം.

shradha-3

∙ ശ്രദ്ധ ധരിച്ച എംബ്രോയ്ഡറി ചെയ്ത പെസന്റ് ബ്ലൗസും കളർഫുൾ ബാക്ക്‌പാക്കും ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. പഫ് സ്‌ലീവും സ്ക്വയർ നെക്ക് ലൈനും വരുന്ന ട്രഡിഷനൽ യൂറോപ്യൻ ഡ്രസ് ആണ് പെസന്റ് ബ്ലൗസ്

∙ സിനിമയുടെ രണ്ടാം പകുതിയിൽ ന്യൂയോർക്കിലെ ജാസ് ഗായികയായി എത്തുന്ന ശ്രദ്ധയുടെ വാർഡ്റോബിന് ബോഹോ സ്റ്റൈലിങ് ആണ്. കിമോണ സ്റ്റൈൽ കേപ് ശ്രദ്ധിക്കപ്പെടുന്നത്.

Shraddha Kapoor

 ഹെയർസ്റ്റൈൽസ്

∙ ബ്രെയ്ഡഡ് പോണിടെയ്‌ൽ, മെസി ബൺ, ഹെയർ എക്സ്റ്റൻഷൻ, സൈഡ് പാർട്ടഡ് ബൺ, വെയ്‌വി ഹെയർ, ഹൈ പോണിടെയ്‌ൽ എന്നിവ ശ്രദ്ധയുടെ സ്റ്റൈലിങ്ങിനൊപ്പം ചേർന്നുപോകുന്നു.