Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജകുമാരികളെപ്പോലെ മേഘ്നയും ഡിംപിളും; ഒരേ വേദിയിൽ വിവാഹ നിശ്ചയം

Dimple Meghna മേഘ്നയും ഡിംപിളും വിവാഹ നിശ്ചയത്തിനിടെ

പ്രമുഖ സീരിയൽ താരങ്ങളായ മേഘ്ന വിൻസെന്റിനും ഡിംപിൾ റോസിനും ഒരേ വേദിയിൽ വിവാഹ നിശ്ചയം. തൃശൂർ സ്വദേശിയായ ഡോൺ ആണ് മേഘ്നയുടെ വരൻ. ഡിംപിളിന്റെ സഹോദരനാണ് ഡോൺ. കൊച്ചി സ്വദേശിയും ബിസിനസുകാരനുമായ ആൻസൺ ഫ്രാൻസിസാണ് ഡിപിംളിന്റെ വരൻ. മേഘ്നയും ഡിംപിളും ചെറുപ്പം മുതലേ സുഹൃത്തുക്കളായിരുന്നു. ഇരുവരുടേയും കുടുംബങ്ങൾ തമ്മിലും അടുത്ത ബന്ധമാണുള്ളത്. ഡിംപിളാണ് സഹോദരനുവേണ്ടി മേഘ്നയെ വിവാഹമാലോചിച്ചത്. തൃശൂരിലെ പുഴയോരം ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഇന്നലെയായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. സിനിമാ സീരിയൽ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

മലയാളത്തിലെയും തമിഴിലെയും ടിവി പ്രേക്ഷകരുടെ ഇഷ്ടനായികയാണ് മേഘ്നാ വിൻസന്റ്. മേഘ്നയുടെ അച്ഛൻ വിൻസന്റ് ദുബായിൽ കംപ്യൂട്ടർ എൻജിനീയറാണ്. മുൻകാല മലയാള സിനിമാനടിയും മോഹിനിയാട്ടം നർത്തകിയുമായ നിമ്മിയാണ് അമ്മ.

വജ്രത്തിന്റെ ബിസിനസാണ് ഡോണിന്. ഡിംപിളിനും കൂടി വരനെക്കണ്ടെത്തിയ ശേഷം ഡോണിന്റേയും മേഘ്നയുടേയും വിവാഹം നടത്തിയാൽ മതിയെന്ന് നേരത്തെ തന്നെ ഇരുകുടുംബങ്ങളും തീരുമാനിച്ചിരുന്നു. ഏപ്രിൽ 30 നാണ് മേഘ്ന- ഡോൺ വിവാഹം, ഇൗ മാസം തന്നെ ഡിംപിൾ- ആൻസൺ വിവാഹവും നടക്കും.