Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാഗരികയുടെ പ്രണയത്തിൽ സഹീർ ക്ളീൻ ബൗൾഡ്, വിവാഹം ഉടൻ 

Zaheer Khan സഹീര്‍ഖാനും സാഗരികയും

ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ വിവാഹവിശേഷമാണ്. യുവരാജ് സിങ് തുടക്കമിട്ട ക്രിക്കറ്റ് - ബോളിവുഡ് ദാമ്പത്യത്തിലേക്ക് ഒരാൾ കൂടിയെത്തുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് ബൗളർമാരിൽ ഒരാളായ സഹീര്‍ഖാന്‍ ബോളിവുഡ് താരം സാഗരികയെ വിവാഹം ചെയ്യാൻ തീരുമാനിച്ചു. ഗോസിപ്പ് കോളങ്ങളിൽ പതിവ് പോലെ ഇടം പിടിച്ചുകൊണ്ട് തന്നെ ഇരുവരും കാലങ്ങളോളം പ്രണയിക്കുകയായിരുന്നു. വിവാഹ വാർത്ത ഇരുവരും തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിൽ പങ്കുവച്ചു. 

ഭാര്യയുടെ ചോയ്സുകളെ ഒരിക്കലും കളിയാക്കരുത് എന്ന അടിക്കുറിപ്പോടെ സാഗരികയെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഒരു ചിത്രം സഹീർ പോസ്റ്റ് ചെയ്തു. നിമിഷങ്ങൾക്കകം ട്വിറ്റര് ഫോളോവേഴ്സ് വാർത്ത ആഘോഷമാക്കി. ഉടൻ തന്നെ സാഗരികയും പോസ്റ്റുമായി എത്തി. സഹീറുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. തങ്ങള്‍ ഒന്നാകുന്നു, എന്നായിരുന്നു ബോളിവുഡ് സുന്ദരി ട്വിറ്ററിൽ കുറിച്ചത്. 

യുവരാജിന്റെയും ഹസലിന്റെയും വിവാഹത്തിന് ഒരുമിച്ച് എത്തിയതോടെയാണ് സഹീറും സാഗരികയും പാപ്പരാസികളുടെ കണ്ണിൽ പെട്ടത്. അതോടെ ഗോസിപ്പുകൾ പുറപ്പെട്ടു. എന്നാൽ അത്തരം വാർത്തകളോട് ഒന്നും തന്നെ ഇരുവരും പ്രതികരിച്ചില്ല. അതിനുശേഷം, തങ്ങൾ പ്രണയത്തിലാണ് എന്ന് ആദ്യമായി സാഗരിക ഫെബ്രുവരിയിൽ വെളിപ്പെടുത്തി. സഹീർ കളിക്കുന്ന എല്ലാ മത്സരങ്ങളിലും ഗാലറിയിലെ നിത്യ സാന്നിധ്യമായിരുന്നു സാഗരിക. 

സംഭവം എന്തായാലും സഹീർ ഇപ്പോൾ ഹാപ്പിയാണ്. ജീവിതത്തിന്റെ ക്രീസിൽ വിജയം എന്നും തനിക്കും സാഗരികയ്ക്കും ഒപ്പം ആകുമെന്ന് സഹീർ പ്രത്യാശിക്കുന്നു. സഹീറിന്റെ പ്രതീക്ഷകൾക്ക് പൂർണ പിന്തുണയുമായി ആരധകർ കൂടെയുണ്ട്. ഇനി വിവാഹ സുദിനം എന്നാണ് എന്ന ആലോചനയിലാണ് ആരാധകർ