Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''ബ്യൂട്ടി േകാൺഷ്യസ് അല്ലേയല്ല, ഞാനൊരു ടോംബോയ് ടൈപ്''

Hannah Reji Koshy ഹന്ന റെജി കോശി ചിത്രം: ആല്‍ബര്‍ട്ട് തോമസ്

മലയാളി പ്രേക്ഷകർക്ക് ഹന്ന റെജി കോശി എന്ന പെൺകുട്ടി പരിചിതയായത് ഡാർവിന്റെ പരിണാമം എന്ന ചിത്രത്തിലൂടെയാണ്. സാരിയുടുത്ത് തനിനാടനായി സ്ക്രീനിലെത്തിയ ആ പെൺകുട്ടി പക്ഷേ ജീവിതത്തിൽ അത്ര നാടനല്ല. സാധാരണ നടിമാരെപ്പോലെ മേക്അപ്പും ബ്രാന്‍ഡഡ് കോസ്റ്റ്യൂംസുമൊന്നും ഹന്നയുടെ ഏരിയയേ അല്ല. കക്ഷിക്ക് കിട്ടുന്നൊരു ജീൻസും ടോപ്പും ധരിച്ച് കംഫർട്ടബിൾ ആൻഡ് കൂളായി ഇങ്ങനെ നടക്കാനാണിഷ്ടം. ഇപ്പോൾ രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലെ നായിക കൂടിയായി അഭിനയിച്ച ഹന്നയുടെ വിശേഷങ്ങളിലേക്ക്..

hannah-2 സിനിമയ്ക്കോ അതുപോലെന്തെങ്കിലും ആവശ്യങ്ങൾക്കോ അല്ലാതെ മേക്അപ് ഉപയോഗിക്കുന്നത് ഇഷ്ടമേയല്ല. ഐലൈനറോ കാജലോ ഒന്നും ഉപയോഗിക്കാറില്ല..

സിനിമ യാദൃശ്ചികം

റാംപ് മോ‍ഡലിങ്ങിലൂടെയാണ് ഈ മേഖലയിലേക്കുള്ള എന്റെ വരവിന്റെ തുടക്കം എന്നു പറയാം. മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ മത്സരങ്ങളിലൊക്കെ പങ്കെടുത്തിരുന്നു. അതേസമയം തന്നെ പരസ്യങ്ങളും ചെയ്തിരുന്നു, ആ സമയത്താണ് ഡാർവിന്റെ പരിണാമം യാദൃശ്ചികമായി വരുന്നത്. ഇപ്പോള്‍ രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രവും ചെയ്തു. അഭിനയം പഠിച്ചു കൊണ്ടിരിക്കുന്നൊരു പെണ്‍കുട്ടിയാണെന്നു പറയാം.

ആരെയും കോപ്പി ചെയ്യാറില്ല

സൗന്ദര്യ സങ്കൽപങ്ങളൊന്നുമില്ലാത്ത ഒരു വ്യക്തിയാണു ഞാന്‍. ആരെയെങ്കിലും അനുകരിക്കാറില്ലെന്നതിനൊപ്പം സ്വന്തമായി  ഒരു സ്റ്റൈൽ ഉണ്ടാക്കിയെടുക്കാനുള്ള ക്രിയേറ്റിവിറ്റിയും എനിക്കില്ല. ഇഷ്ടമാകുന്നതു സ്വന്തമാക്കുകയെന്നല്ലാതെ പ്രത്യേക സ്റ്റൈലോ പാറ്റേണോ ഒന്നും നോക്കാറില്ല. 

hannah-3 മോഡേണ്‍ ആണോ നാടൻ ആണോ എന്നൊന്നും നോക്കാറില്ല, കഥാപാത്രം എന്നെ ആകർഷിക്കുന്നതാണെങ്കിൽ അതു സ്വീകരിക്കും...

ഞാനൊരു ടോംബോയ് ടൈപ്

സ്ട്രീറ്റ് ഷോപ്പിങ് ഇഷ്ടമുള്ള കൂട്ടത്തിലാണു ഞാൻ. ഒരു സാധനം ഇഷ്ടമായാല്‍ അത് ഏതു ബ്രാൻഡ് ആണെങ്കിലും ഇനിയിപ്പോ ബ്രാൻഡ് ഒന്നുമല്ലെങ്കിലും അതെനിക്കൊരു പ്രശ്നമല്ല. സത്യത്തിൽ ഞാനൊരു ടോംബോയ് ടൈപ് ആണ്. എന്റെ വാർഡ്രോബ് തുറന്നു നോക്കിയാൽ ജീൻസും ഷർട്ടുകളുമല്ലാതെ ഒന്നും കാണാൻ കഴിയില്ല. കാഷ്വൽ വസ്ത്രങ്ങളോടാണ് എന്നും ഇഷ്ടം, കംഫർട്ടബിൾ ആയ വസ്ത്രങ്ങളേ ധരിക്കാറുള്ളുു. 

ബ്യൂട്ടി കോൺഷ്യസോ, ഞാനോ?

ഞാൻ മനസിന്റെ സൗന്ദര്യത്തിൽ വിശ്വസിക്കുന്നൊരാളാണ്. സിനിമയ്ക്കോ അതുപോലെന്തെങ്കിലും ആവശ്യങ്ങൾക്കോ അല്ലാതെ മേക്അപ് ഉപയോഗിക്കുന്നത് ഇഷ്ടമേയല്ല. ഐലൈനറോ കാജലോ ഒന്നും ഉപയോഗിക്കാറില്ല, സാധാരണയായി മുടി പോണിടെയിൽ കെട്ടി കാഷ്വൽ വസ്ത്രമേതെങ്കിലും ധരിച്ചാൽ ഞാൻ പുറത്തു പോകാന്‍ റെഡിയായി. ഷോകൾക്കു വേണ്ടി മാത്രമേ കണ്ണാടിയുടെ മുമ്പിൽ നിന്ന് ഒരുങ്ങാറുള്ളു. 

hannah സത്യത്തിൽ ഞാനൊരു ടോംബോയ് ടൈപ് ആണ്. എന്റെ വാർഡ്രോബ് തുറന്നു നോക്കിയാൽ ജീൻസും ഷർട്ടുകളുമല്ലാതെ ഒന്നും കാണാൻ കഴിയില്ല... ചിത്രം: ആല്‍ബര്‍ട്ട് തോമസ്

സിനിമകളിൽ ഞാൻ ഞാനേയല്ല

ഇപ്പോൾ അഭിനയിച്ച രണ്ടു ചിത്രങ്ങളിലും നിങ്ങൾക്ക് ശരിക്കുമുള്ള എന്നെ കാണാൻ കഴിയില്ല. കാരണം അതിൽ രണ്ടിലും സാരിയെക്കെയുടുത്ത് കുറച്ച് പക്വതയാർന്ന കഥാപാത്രങ്ങളെയാണ് ഞാൻ അവതരിപ്പിച്ചിരിക്കുന്നത്.. അതും ഞാൻ ആസ്വദിക്കുന്നുണ്ട്. മോഡേണ്‍ ആണോ നാടൻ ആണോ എന്നൊന്നും  നോക്കാറില്ല, കഥാപാത്രം എന്നെ ആകർഷിക്കുന്നതാണെങ്കിൽ അതു സ്വീകരിക്കും.