Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോക്ടർ ബാലചന്ദ്രന്റെ കുപ്പായം ഞാൻ അഴിയ്ക്കാൻ കാരണം, കിഷോർ സത്യ പറയുന്നു

Kishor Satya കിഷോർ സത്യ

കറുത്തമുത്ത് സീരിയലിലെ അഭിനയത്തിന് കിഷോർസത്യ പ്രതിഫലം കൂട്ടി ചോദിച്ചോ? സീരിയലിൽ നിന്നുള്ള നടന്റെ പിന്മാറ്റത്തെക്കുറിച്ച് സോഷ്യൽമീഡിയയിൽ ഇത്തരം കഥകളാണ് പ്രചരിക്കുന്നത്. ചന്ദനമഴ സീരിയലിൽ നിന്ന് മേഘ്ന എന്ന നടി പിന്മാറിയതിനെക്കുറിച്ചും സോഷ്യൽമീഡിയയിലും ചില ഓൺലൈൻ മാധ്യമങ്ങളിലും തെറ്റായ വാർത്തകൾ പ്രചരിച്ചിരുന്നു. സീരിയലിൽ നിന്ന് ഒരു കഥാപാത്രം മാറുമ്പോൾ എന്തിനാണ് നെഗറ്റീവ് ആയി ചിന്തിക്കുന്നതെന്നാണ് നടൻ കിഷോർ സത്യ ചോദിക്കുന്നത്. കറുത്തമുത്ത് എന്ന മെഗാപരമ്പരയിലെ തന്റെ പിന്മാറ്റത്തെക്കുറിച്ച് വനിത ഓൺലൈനുമായി സംസാരിക്കുകയായിരുന്നു കിഷോർ സത്യ.

കറുത്തമുത്ത് എന്ന മെഗാ പരമ്പരയിൽ നിന്ന് താൻ പടിയിറങ്ങുകയാണ് എന്ന് കിഷോർ തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ഈ വാർത്ത പുറത്തുവന്ന ശേഷം കിഷോർ പ്രതിഫലം കൂട്ടി ചോദിച്ചുവെന്നും നിർമാതാവുമായി പിണങ്ങിയെന്നും വരെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ എന്താണ് കാര്യം എന്നറിയാനായി നിരവധി ആരാധകർ കിഷോറിനെ വിളിച്ചിരിക്കുകയാണ്. സ്വാഭാവികമായ പിന്മാറ്റം മാത്രമാണിതെന്നാണ് കിഷോറിന്റെ പ്രതികരണം.

‘‘കറുത്തമുത്തിൽ കഴിഞ്ഞ രണ്ടര വർഷമായി ഞാൻ ഡോക്ടർ ബാലചന്ദ്രൻ എന്ന കഥാപാത്രമായി അഭിനയിച്ചു. കഥ പറഞ്ഞ് പോയതും ഇത് വരെ ഡോ. ബാലചന്ദ്രന്റെയും ഭരാ്യ കാർത്തികയുടെയും മകളുടെയും കഥയായിരുന്നു. എന്നാൽ കഥാഗതി മാറുകയാണ്. സീരിയലിന്റെ സ്വാഭാവികമായ പരിണാമത്തിൽ പല കഥാപാത്രങ്ങൾക്കും മാറി നിൽക്കേണ്ടി വരും. റേറ്റിങ്ങിൽ കറുത്തമുത്ത് ഏറെ മുന്നിലാണ് എന്നത് കൊണ്ട് തന്നെ മറ്റൊരു കഥാസന്ദർഭത്തിലൂടെ സീരിയൽ പുരോഗമിക്കും. അതിൽ എനിക്ക് റോളില്ല അത് കൊണ്ട് തന്നെയാണ് പടിയിറക്കം.

പെൺകുട്ടികൾക്കാണെങ്കിൽ അവരുടെ വിവാഹം കുടുംബ ജീവിതം ഒക്കെയായി മറി നിൽക്കേണ്ടി വരും. ഇതൊക്കെ സർവസാധാരണമാണ്. ഒരു സീരിയലിൽ നിന്ന് ഏതെങ്കിലും കഥാപാത്രം മാറുമ്പോൾ അതിന് മറ്റു പല വ്യാഖ്യാനങ്ങളും ദയവു ചെയ്ത് നടത്തരുത്. സിനിമയിൽ ഒരു കഥാപാത്രത്തിന്റെ റോൾ കഴിയുകയോ മരണപ്പെടുകയോ ചെയ്യുന്നതു പോലെയാണ് ഇതും.സീരിയലിന്റെ കഥ സ്നേഹിച്ച് ഞാൻ ചെയ്ത കഥപാത്രത്തെ ഇപ്പോഴും ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്കെല്ലാം നന്ദി’’ കിഷോർ സത്യ പറയുന്നു. ജിത്തുജോസഫിന്റെ തിരക്കഥയിൽ അൻസാർ ഖാൻ സംവിധാനം ചെയ്യുന്ന ‘ലക്ഷ്യം’ സിനിമയിൽ ബിജുമേനോൻ, ഇന്ദ്രജിത്ത് എന്നിവർക്കൊപ്പം ശ്രദ്ധേയമായ വേഷത്തിൽ കിഷോർ സത്യയും എത്തുന്നുണ്ട്. മെയ് അഞ്ചിന് ലക്ഷ്യം തിയേറ്ററുകളിലെത്തും.

കൂടുതല്‍ വാര്‍ത്തകള്‍ കാണാം