Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തരംഗമായി മേഘ്നയുടേയും ഡിപിംളിന്റേയും വിഡിയോ ഷൂട്ട്

Meghna Vincent Dimple Rose മേഘ്ന വിൻസെന്റിനു മിന്നു ചാർത്തുന്നത് ഡിംപിളിന്റെ സഹോദരൻ ഡോൺ ടോണിയാണ്, ഡിംപിൾ റോസിന്റെ വരന്‍ ബിസിനസ്സുകാരനായ ആൻസൺ ഫ്രാൻസിസും...

സീരിയൽ പ്രേക്ഷകരുടെ ഇഷ്ട സുന്ദരിയാണ് നടി മേഘ്ന വിൻസന്റ്. മേഘ്നയുടെ വിവാഹമാണ് ഇൗ മാസം 30 ന്. താൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചന്ദനമഴ സീരിയലിൽ നിന്ന് വിവാഹത്തിരക്കുകൾ മൂലം പിന്മാറുകയാണെന്നും കഴിഞ്ഞദിവസം മേഘ്ന വ്യക്തമാക്കിയിരുന്നു. ഇത് മേഘ്നയുടെ ആരാധകർക്ക് വൻ ആഘാതമാണ് നൽകിയിരിക്കുന്നത്. സീരിയൽ റേറ്റിങ് മുൻനിരയിൽ എത്തിക്കുന്നതിൽ മേഘ്നയുടെ സാന്നിധ്യം അനിവാര്യമായിരുന്നു.

എങ്കിലും വിവാഹമായതുകൊണ്ടാണല്ലോ അമൃത സീരിയലിൽ നിന്ന് പിന്മാറിയതെന്ന ആശ്വാസത്തിലാണ് പ്രേക്ഷകർ. മൂന്ന് മാസത്തിനു ശേഷം സീരിയലിലേയ്ക്ക് തിരിച്ചുവരുമെന്നും മേഘ്ന വ്യക്തമാക്കിയിരുന്നു. സീരിയൽ താരം ഡിംപിൾ റോസിന്റെ സഹോദരൻ ഡോൺ ടോണിയാണ് മേഘ്നയെ വിവാഹം കഴിക്കുന്നത്. ഡിംപിളിന്റെ വിവാഹം ഇൗ മാസം 26 ന് കഴിഞ്ഞിരുന്നു. എറണാകുളം സ്വദേശിയായ ബിസിനസുകാരൻ ആൻസണാണ് ഡിപിംളിന്റെ ഭർത്താവ്.

മേഘ്നയുടേയും ഡിപിംളിന്റെയും വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് റിസപ്ഷൻ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ചുവപ്പു നിറത്തിലുള്ള ദാവണി അണിഞ്ഞ് സുന്ദരികളായി രഥത്തിലായിരുന്നു ഇവർ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട ചടങ്ങിനെത്തിയത്. ഇരുവരുടേയും വിവാഹത്തിന് മുമ്പുള്ള വീഡിയോ ഷൂട്ടും ഫേസ് ബുക്കിൽ തരംഗമായിരിക്കുകയാണ്. വീഡിയോ കാണാം.