Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രദ്ധ കപൂറിന്റെ ഗ്ലാമർ രഹസ്യങ്ങൾ ഔട്ട്!

Shraddha Kapoor ശ്രദ്ധ കപൂർ

ബോളിവുഡിലെ തിളങ്ങുന്ന താരമാണ് ക്യൂട്ട് ഗേൾ ശ്രദ്ധ കപൂർ. ആദ്യചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ആഷിഖി ടു പുറത്തിറങ്ങിയതോടെ കക്ഷി ആരാധകരുടെ ഉള്ളം തൊട്ടു. പിന്നീടങ്ങോട്ടിറങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിച്ച ശ്രദ്ധയുടെ സ്ലിം ബോഡിക്കും പെൺ ആരാധകർ ഏറെയാണ്. ശ്രദ്ധയുടെ സ്റ്റൈലും ഫാഷനും സൗന്ദര്യ രഹസ്യങ്ങളുമൊക്കെ അറിയാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾ ഇനി ആകാംക്ഷ അവസാനിപ്പിച്ചോളൂ. ഇതാ നടിയുടെ ഫിറ്റ്നസ്, ബ്യൂട്ടി സീക്രട്ട്സ്...

തിളങ്ങുന്ന ചർമം

shradha-kapoor-2

സ്വതവേ തിളങ്ങുന്ന ചർമമാണ് ശ്രദ്ധയുടേത്, അതുകൊണ്ടുതന്നെ മേക്കപ് അമിതമായി ആവശ്യമില്ലെന്നര്‍ഥം. തന്റെ സുന്ദരമായ ചർമത്തിന്റെ ക്രെഡിറ്റ് മുഴുവൻ അമ്മയ്ക്കുള്ളതാണെന്നാണ് ശ്രദ്ധ പറയാറുള്ളത്. അമ്മയുടെ അതേപോലുള്ള മനോഹരമായ ചർമമാണത്രേ ശ്രദ്ധയ്ക്കും കിട്ടിയിരിക്കുന്നത്. ചർമ സംരക്ഷണത്തിനായി ക്ലെൻസിങും സ്ക്രബിങ്ങും ടോണിങ്ങുമൊന്നും മുടക്കാറില്ല. മോയ്സചറൈസിങ് ഒഴിവാക്കാത്ത ശ്രദ്ധ ചർമത്തിന്റെ സൗന്ദര്യം നിലനിർത്താൻ ധാരാളം വെള്ളവും കുടിക്കാറുണ്ട്.

കാജലില്ലാതെന്തു ശ്രദ്ധ

shradha-star-4

ശ്രദ്ധയുടെ കണ്ണുകൾ കാജല്‍ ഇല്ലാതെ അധികം കാണാറില്ല, അതെ, ഒരു പക്കാ കാജൽ പ്രേമിയാണ് ശ്രദ്ധ. ഫേഷ്യൽ വൈപ്സും, നല്ലൊരു ഹെയർ സ്പ്രേയും കാജലും ലിപ് ബാമും എപ്പോഴും ശ്രദ്ധയുടെ ബാഗിൽ കാണും. ഷൂട്ടിങ്ങ് ഇല്ലാത്ത അവസരങ്ങളിൽ മിനിമൽ മേക്അപിൽ പ്രത്യക്ഷപ്പെടാനാണ് താരത്തിനിഷ്ടം. വളരെ ലൈറ്റും സോഫ്റ്റുമായ മേക്അപ്പിനെ ഇഷ്ടപ്പെടുന്നയാളാണ് ശ്രദ്ധ. 

എണ്ണതേച്ചുകുളി നിർബന്ധം

shradha-kapoor-4

ആഴ്ചയിൽ രണ്ടുതവണ നന്നായി എണ്ണതേച്ചു കുളിക്കുന്നയാളാണ് ശ്രദ്ധ. വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഹെയർ മാസ്കുകളും ഒലീവ് ഓയിലുമൊക്കെയാണത്രേ ശ്രദ്ധയുടെ മുടിയുടെ രഹസ്യം. 

ഡയറ്റിങ് സീക്രട്ട്സ്

shradha-kapoor-1

പ്രാതലിന് പലതരം പഴങ്ങളാണ് ശ്രദ്ധ കഴിക്കുന്നത്. മെറ്റാബോളിസം ദ്രുതഗതിയിലാകുവാനും കലോറികളെ ഇല്ലായ്മ ചെയ്യാനും ഊർജത്തിനുമൊക്കെയായി ധാരാളം വെള്ളം കുടിക്കാറുണ്ട്. ഡയറ്റിങ്ങ് ആണെങ്കിലും ശരീരത്തിന് ആവശ്യമുള്ള നല്ല ഫാറ്റുകൾ ഒഴിവാക്കാറില്ല.  ചിപ്സ്, ബർഗറുകൾ, ജങ്ക് ഫൂഡുകൾ എന്നിവ ഒഴിവാക്കും. ഏറെ ഇഷ്ടമുള്ള ചോക്കലേറ്റുകളും ഡെസേർട്ടുകളും വല്ലപ്പോഴും മാത്രം കഴിക്കും. നോൺവെജ് പ്രിയയായ ശ്രദ്ധയ്ക്ക് ഫിഷ് കറിയോടും ചിക്കനോടുമാണ് ഏറെ ഇഷ്ടം. 

ഫിറ്റ്നസ് വിട്ടൊരു കളിയില്ല

shradha-kapoor-3

കുട്ടിക്കാലം തൊട്ടേ സ്ലിം ആയ ശരീരമാണ് ശ്രദ്ധയുടേത്. ബോളിവു‍ഡ് ഇൻഡസ്ട്രിയിലേക്കു വരുന്നിനു മുമ്പുവരെ തന്റെ ശരീരഭാരം നിലനിർത്താൻ ശ്രദ്ധ ജിമ്മിൽ പോയിട്ടില്ല. പക്ഷേ വ്യായാമം ചെയ്യാനും നൃത്തം ചെയ്യാനും ഏറെയിഷ്ടമുള്ളയാളാണ് ശ്രദ്ധ. എന്നും രാവിലെ ജിമ്മിൽ പോകാറുള്ള ശ്രദ്ധ പുഷ്അപ്സും ക്രഞ്ചസും സ്ട്രെച്ചിങ്ങുമൊക്കെ കഴിഞ്ഞേ മടങ്ങിവരൂ.  ജോലിയില്ലാത്ത ദിനങ്ങളില്‍ യോഗയും ധ്യാനവും ശീലമാണ്. വർക്ഔട്ടിൽ പ്രധാനം നൃത്തം തന്നെയാണ്. സുംബയും ബെല്ലിയും ഹിപ്ഹോപുമൊക്കെയാണ് ശ്രദ്ധയുടെ ഫേവറിറ്റ്സ്.