Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെഡ് കാർപറ്റിൽ തിളങ്ങാൻ ആഷും സോനവും ദീപികയും

Sonam Kapoor സോനം കപൂർ, ഐശ്വര്യ റായ്, ദീപിക പദുക്കോണ്‍

സിനിമാ ലോകത്തെ വെള്ളിനക്ഷത്രങ്ങൾ ചുവപ്പു പരവതാനിയിൽ വിസ്മയം സൃഷ്ടിക്കുന്ന നാളുകൾ അടുത്തുകഴിഞ്ഞു. 70ാമത് കാൻ ഫിലിം ഫെസ്റ്റിവൽ മേയിൽ നടക്കുമ്പോൾ ഇന്ത്യയുടെ അഭിമാനമായി മൂന്നു താരങ്ങളാണ് റെഡ് കാർപറ്റിൽ ചുവടുകൾ വെക്കുന്നത്. കാൻ ഫിലിം ഫെസ്റ്റിവലിന്റെ നിത്യസാന്നിധ്യമായ ഐശ്വര്യ റായിയും സോനം കപൂറും കാനിലെ തുടക്കക്കാരിയായി ദീപിക പദുക്കോണും ആണത്. 

പ്രശസ്ത മേക്അപ് ബ്രാൻഡും ഫിലിം ഫെസ്റ്റിവലിന്റെ മേക്അപ് പാർട്നേഴ്സുമായ ലോറിൽ പാരീസിനു വേണ്ടിയാണ് അംബാസിഡർമാരായ മൂന്നുതാരങ്ങളും കാനിൽ തിളങ്ങാനെത്തുന്നത്. മേക്അപിന്റെയും സ്റ്റൈലിന്റെയും നാനാവിധ കാഴ്ചകൾ നിറച്ച് ബ്രാൻഡിന്റെ മറ്റു പ്രമുഖ താരങ്ങളും റെഡ് കാർപറ്റിന്റെ അരങ്ങിലെത്തുന്നതാണ്.

''ഇത്തവണത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയെയും ലോറിൽ പാരീസിനെയും പ്രതിനിധീകരിച്ചു കൊണ്ട് ഐശ്വര്യ റായ് ബച്ചൻ, സോനം കപൂർ, ദീപിക പദുക്കോൺ എന്നിവരെ തിരഞ്ഞെടുത്ത കാര്യം സന്തോഷപൂർവം അറിയിക്കുന്നു. ഈ വർഷം ഞങ്ങൾക്കൽപം പ്രത്യേകതയുള്ളതാണ്, കാനിന്റെ ഒഫീഷ്യൽ മേക്അപ് പാർട്നർ ആയി രണ്ടു ദശകങ്ങൾ ആഘോഷിക്കുകയാണു ഞങ്ങൾ. ഇത്തവണ നൂതനമായ ഉല്‍പ്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനൊപ്പം പുതിയ മേക്അപ്, ഫാഷൻ ട്രെൻഡുകളിലൂ‌ടെ ഉപഭോക്താക്കളിലേക്ക് ഇറങ്ങിച്ചെല്ലാനും ശ്രമിക്കുന്നുണ്ട്''– ലോറിൽ പാരീസിന്റെ ജനറൽ മാനേജർ രാഗ്ജീത് ഗാർഗ് പറഞ്ഞു. 

പതിനേഴിന് ആരംഭിക്കുന്ന കാൻസ് ഫിലിം ഫെസ്റ്റിവൽ 28നാണ് സമാപിക്കുന്നത്. താരങ്ങളുടെ റെഡ് കാർപറ്റിലെ ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിനായി കാത്തിരിക്കുകയാണ് ആരാധകർ. അതിനിടെ ആഷോ ദീപികയോ സോനം കപൂറോ കൂ‌ടുതൽ തിളങ്ങുക എ​ന്ന തരത്തിലുള്ള ചർച്ചകളും സജീവമായി നടക്കുന്നുണ്ട്.