Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയപുരസ്കാരം, നാടൻ സുന്ദരിയായി തിളങ്ങി സുരഭി ലക്ഷ്മി

Surabhi Lakshmi നടി സോനം കപൂറിനൊപ്പം സുരഭി ലക്ഷ്മി–ദേശീയ അവാർഡ് ദാന ചടങ്ങില്‍ നിന്നും

സുരഭി ലക്ഷ്മി എന്ന നടിയെ ഇന്ന് ഒറ്റവാക്കിൽ മലയാളത്തിന്റെ അഭിമാനം എന്നു വിശേഷിപ്പിക്കാം. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് സുരഭി ഇന്ത്യയിലെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. സ്ഥിരം കോഴിക്കോടൻ ശൈലിയിലുള്ള വർത്തമാനങ്ങളിൽ മാത്രം കണ്ടിട്ടുള്ള സുരഭിയുടെ അസാമാന്യ പ്രകടനമായിരുന്നു മിന്നാമിനുങ്ങിലേത്. പക്ഷേ ദേശീയ നടിയായെന്നു കരുതി അതിന്റെ ജാഡയൊന്നും താരത്തിനു തെല്ലുമില്ല കേട്ടോ. കഴിഞ്ഞ ദിവസം ദേശീയ അവാർഡ് വിതരണ ചടങ്ങിന് സുരഭി എത്തിയത് നല്ല നാടൻ മലയാളി സുന്ദരിയായാണ്. 

surabhi-lakshmi-2 മോഹന്‍ ലാലിനൊപ്പം സുരഭി ലക്ഷ്മി

മികച്ച നടിയുടെ ഗർവ് തരിമ്പുമില്ലാതെ സദാ പുഞ്ചിരിച്ചു കൊണ്ടെത്തിയ സുരഭി കേരള സാരിയും പരമ്പരാഗത ആഭരണങ്ങളും അണിഞ്ഞ് നാടൻ ലുക്കിലാണ് ചടങ്ങിനെത്തിയത്. പച്ച നിറത്തിലുള്ള ഡിസൈൻ ബ്ലൗസും കസവു സാരിയും കാശുമാലയും വലിയ കമ്മലും മുടി വട്ടത്തിൽകെട്ടി മുല്ലപ്പൂവും വച്ച് വട്ടപ്പൊട്ടും ചന്ദനക്കുറിയും തൊട്ട് അസൽ മലയാളി പെൺകൊടിയായാണ് സുരഭി വന്നത്. 

surabhi-lakshmi-3 അക്ഷയ് കുമാറിനൊപ്പം സുരഭി ലക്ഷ്മി

തന്റെ ആരാധകരുടെ ഇഷ്ടം അറിഞ്ഞാണ്  കേരളസാരിയിൽ തന്നെ ദേശീയ അവാർഡ് വിതരണ ചടങ്ങിന് എത്താൻ തീരുമാനിച്ചതെന്ന് ഫേസ്ബുക്ക് ലൈവിലൂടെ സുരഭി പറഞ്ഞിരുന്നു. 

ചിത്രങ്ങൾക്കു കടപ്പാട്: www.surabhilakshmi.com