Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം ഫോർ മാരി വെഡ്ഡിങ് ഫെയറിന് ഇന്നു സമാപനം

M4Marry കോഴിക്കോട് റാവീസ് റിസോട്സ് ആൻഡ് സ്പാ കടവിൽ നടക്കുന്ന എം ഫോർ മാരി വെഡിങ് ഫെയറിനോടനുബന്ധിച്ചു നടക്കുന്ന ഫാഷൻ ഷോയിൽ നേഹ സക്സേന ചിത്രം: അബു ഹാഷിം

വിവാഹം രാജകീയമാക്കാൻ ആവശ്യമായതെല്ലാം സംഗമിക്കുന്ന എം ഫോർ മാരി വെഡ്ഡിങ് ഫെയറിന് ഇന്നു ദ് റാവിസ് റിസോർട്സ് ആൻഡ് സ്പാ കടവിൽ കൊടിയിറങ്ങും. വിവാഹവസ്ത്രം മുതൽ മധുവിധു പാക്കേജ് വരെ തിരഞ്ഞെടുക്കാവുന്ന വെഡ്ഡിങ് ഫെയറിൽ ആയിരങ്ങളാണ് എത്തുന്നത്. പ്രമുഖ വിവാഹവസ്ത്ര സ്ഥാപനങ്ങളായ കല്യാൺ കേന്ദ്ര, സിൽക്കി, പ്രമുഖ ഡിസൈനർ ബുട്ടീക്കായ ലോല ദ് ബുട്ടീക്ക്, ഓട്ടോമോട്ടീവ് ഡീലറായ പ്ലാറ്റിനോ ക്ലാസിക്, ഹാർലി ഡേവിഡ്സൺ, ഡയമണ്ട് കലക്‌ഷനുമായി കമീലിയ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ഫ്ലെയിം ഡയമണ്ട്, തനിഷ്ക് എന്നിവരാണ് മേളയിലെ മുഖ്യ ആകർഷണം. 

m4marry-calicut-1 എം ഫോർ മാരി വെഡിങ് ഫെയറിനോടനുബന്ധിച്ചു കോഴിക്കോട് റാവീസ് റിസോട്സ് ആൻഡ് സ്പാ കടവിൽ കൃഷ്ണ പ്രഭയും ബോണിയും അവതരിപ്പിച്ച നൃത്തത്തിൽ നിന്ന്. ചിത്രം: അബു ഹാഷിം

ഇവർക്കൊപ്പം റയോ മാർട്ടിൻ ബിൽഡ് ആൻഡ് ഡവലപ്പേഴ്സ്, സാനിബെൽ ബുട്ടീക്ക്, ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഇവൻഷ്യ, എംജി ഫ്ലോറ, ലെതർ ഉൽപന്നങ്ങളുമായി കാൾബ്രോസ്, മാട്രസുമായി ഷാലോം മാട്രസ്, വിവാഹത്തിനു രാജകീയ വിരുന്നൊരുക്കാൻ പാരഗൺ, കസവിൽ നെയ്ത സാരിയുമായി ദോത്തി ക്ലബ്, ബ്യൂട്ടി കെയർ സേവനങ്ങളുമായി ഫ്ലോണ്ട് ബ്യൂട്ടി ആൻഡ് സ്പാ, ഡ്രോൺ ടൂർസ് ആൻഡ് ട്രാവൽസ് എന്നിവരുടെ സ്റ്റാളുകളും സജീവമാണ്.

m4marry-calicut-2 കോഴിക്കോട് റാവീസ് റിസോട്സ് ആൻഡ് സ്പാ കടവിൽ നടക്കുന്ന എം ഫോർ മാരി വെഡിങ് ഫെയറിനോടനുബന്ധിച്ചു നടക്കുന്ന ഫാഷൻ ഷോയിൽ നേഹ സക്സേന ചിത്രം: അബു ഹാഷിം

ഇന്നലെ നടന്ന‍ ഫാഷൻ ഷോയിൽ പ്രമുഖ ഡിസൈനർ അഞ്ജലി വർമയുടെ ഡിസൈനർ വസ്ത്രങ്ങളിൽ സുന്ദരിമാർ റാംപിൽ ചുവടുവച്ചു. പ്രമുഖ ചലച്ചിത്ര താരം നേഹ സക്സേന ഷോ സ്റ്റോപ്പറായി റാംപിലെത്തി. നടി കൃഷ്ണ പ്രഭയുടെ നൃത്തവും നടന്നു. പങ്കാളിയെ തേടുന്ന പത്തു ലക്ഷത്തിലധികം പേരുടെ സ്വന്തം എം ഫോർ മാരിയുടെ ബ്രൈഡൽ പോർട്ടലിന്റെ പ്രത്യേക കൗണ്ടറും മേളയിൽ ഒരുക്കിയിട്ടുണ്ട്. ഇവിടെ റജിസ്റ്റർ ചെയ്യുന്ന പ്രീമിയം പാക്കേജുകൾക്കു പ്രത്യേക ഓഫറും നൽകുന്നു. 

ഇന്നത്തെ ഫാഷൻ ഷോയിൽ പ്രമുഖ ഡിസൈനർ ബ്രാൻഡായ ലേബൽ എമ്മും സിൽക്കി വെഡ്ഡിങ്ങും പ്രത്യേക വസ്ത്ര ശേഖരവുമായെത്തും.