Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹീർ ഇനി സാഗരികയ്ക്കു സ്വന്തം, വിവാഹ നിശ്ചയ ചിത്രങ്ങള്‍ കാണാം

Zaheer Khan സഹീറും സാഗരികയും വിവാഹ നിശ്ചയവേളയിൽ

ക്രിക്കറ്റ് ബോളിവുഡ് താരങ്ങൾക്കിടയിലെ വിവാഹം അത്ര പുതുമയുള്ളതൊന്നുമല്ല. ഹർഭജൻ സിങ് നടി ഗീത ബസ്രയെ വിവാഹം കഴിച്ചതിനു തൊട്ടുപുറകെയാണ് യുവരാജ് സിങ്ങും നടി ഹസൽ കീച്ചും വിവാഹിതരായത്. ഈ ക്രിക്കറ്റ്–സിനിമാ വിവാഹ പട്ടികയിലേക്കിതാ പുതിയൊരു ജോഡി കൂടി വന്നെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് ബൗളർമാരിൽ ഒരാളായ സഹീര്‍ഖാനും നടി സാഗരിക ഗാഡ്ഗെയുമാണത്. ചൊവ്വാഴ്ച്ച വൈകിട്ടായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ലൈറ്റ് ബ്രൗൺ നിറത്തിലുള്ള സ്യൂട്ടിൽ സഹീർ കിടിലനായപ്പോൾ മഞ്ഞ കലർന്ന പച്ച ഗൗണിൽ സാഗരിക സെക്സിയും അതീവ സുന്ദരിയുമായി. 

zaheer-1 സഹീറും സാഗരികയും വിവാഹ നിശ്ചയവേളയിൽ

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് സഹീർ ഖാൻ സാഗരികയെ സ്വന്തമാക്കുന്നത്. വിവാഹ നിശ്ചയത്തെക്കുറിച്ചു പറയുമ്പോൾ സാഗരികയ്ക്ക് ആയിരം നാവാണ്. ''ദിവസങ്ങൾക്കു മുമ്പെ ഞങ്ങളുടെ വിവാഹ നിശ്ചയത്തെക്കുറിച്ച് സഹീർ രഹസ്യമായി പ്ലാൻ ചെയ്തിരുന്നു, എനിക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ല. അത്രയും മനോഹരമായൊരു മോതിരമാണ് എനിക്കു വേണ്ടി തിരഞ്ഞെടുത്തതെന്നും അറിഞ്ഞിരുന്നില്ല. ആ നിമിഷത്തെ വിവരിക്കാൻ വാക്കുകളില്ല, ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണ്.'' –സാഗരിക പറഞ്ഞു. 

zaheer-2 സച്ചിൻ ഭാര്യ അഞ്ജലി, വിരാട് കോഹ്‌‌ലി, അനുഷ്ക എന്നിവർ സഹീർ ഖാന്റെ വിവാഹ നിശ്ചയ ചടങ്ങിനെത്തിയപ്പോൾ

ട്വിറ്റർ വഴിയാണ് തങ്ങൾ വിവാഹിതരാകാൻ പോവുകയാണെന്ന വാർത്ത ഇരുവരും ആരാധകരെ അറിയിച്ചിരുന്നത്. യുവരാജിന്റെയും ഹസലിന്റെയും വിവാഹത്തിന് ഒരുമിച്ച് എത്തിയതോടെയാണ് സഹീറും സാഗരികയും പാപ്പരാസികളുടെ കണ്ണിൽപ്പെട്ടത്. അതോടെ ഗോസിപ്പുകൾ തുടങ്ങി. എന്നാൽ അത്തരം വാർത്തകളോട് ഒന്നും തന്നെ ഇരുവരും പ്രതികരിച്ചില്ല. അതിനുശേഷം, തങ്ങൾ പ്രണയത്തിലാണ് എന്ന് ആദ്യമായി സാഗരിക ഫെബ്രുവരിയിൽ വെളിപ്പെടുത്തി. സഹീർ കളിക്കുന്ന എല്ലാ മത്സരങ്ങളിലും ഗാലറിയിലെ നിത്യ സാന്നിധ്യമായിരുന്നു സാഗരിക.

zaheer-3 സാഗരികയും സഹീർഖാനും

ക്രിക്കറ്റ് രംഗത്തെ യുവതാരങ്ങളെല്ലാം ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. വിരാട് കോഹ്‌ലി നടിയും കാമുകിയുമായ അനുഷ്ക ശര്‍മയ്ക്കൊപ്പമാണ് എത്തിയത്.  കൂടാതെ സച്ചിൻ തെൻഡുൽക്കർ പത്നി അഞ്ജലി, രോഹിത് ശർമ ഭാര്യ റിതിക, യുവരാജ് സിങ്, അജയ് ജഡേജ, മുഹമ്മദ് കൈഫ് തുടങ്ങിയവരും പങ്കെടുത്തിരുന്നു.