Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി ശ്രീലയയ്ക്ക് മാംഗല്യം, വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം‌

Sreelaya ശ്രീലയ വരൻ നിവിലിനൊപ്പം

സീരിയൽ ലോകത്ത് ഇതു വിവാഹങ്ങളുടെ കാലമാണെന്നു തോന്നുന്നു. ചന്ദനമഴയിലെ നടിമാരായ മേഘ്ന വിൻെസന്റ്, ശാലു കുര്യൻ, ചാരുലത ഡിംപിൾ റോസ് എന്നിവർക്കു പുറമെ ഇതാ മറ്റൊരു നടി കൂടി മിന്നുകെട്ടിനൊരുങ്ങുന്നു. നടി ലിസി ജോസിന്റെ മകളും ശ്രുതിലക്ഷ്മിയുടെ സഹോദരിയുമായ ശ്രീലയയുടെ മാംഗല്യമാണ് അടുത്തു നടക്കാനിരിക്കുന്നത്. സീരിയൽ സിനിമാതാരമായ ശ്രീലയയെ വിവാഹം കഴിക്കുന്നത് കണ്ണൂർ സ്വദേശിയായ നിവിൽ ആണ്. കുവൈറ്റിൽ എഞ്ചിനീയറാണ് നിവിൽ. ​ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്.

sruthi ശ്രീലയയും നിവിലും നിനാഹ നിശ്ചയവേളയില്‍
sruthi-6 ശ്രീലയയും സഹോദരി ശ്രുതിലക്ഷ്മിയും

പ്രഫഷനൽ നാടകവേദികളിൽ നിറഞ്ഞു നിന്ന ലിസി ജോസിന്റെ രണ്ടു പെൺമക്കളും കലാരംഗത്തു തന്നെ ശോഭിച്ചു. ശ്രീലയ ബിഎസ്‌സി നഴ്സിങ് കഴിഞ്ഞാണ് അഭിനയരംഗത്തേക്ക് വന്നത്. ശ്രുതിലക്ഷ്മി തിരുവനന്തപുരം എൻഎസ്എസ് കോളജില്‍ നിന്നു ഗ്രാജുവേഷൻ പൂർത്തിയാക്കിയതിനു ശേഷവും. ശ്രീലയ ആദ്യമായി അഭിനയിച്ച ചിത്രം ‘കുട്ടിയും കോലു’മാണ്. നടൻ ഗിന്നസ് പ്രകു ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സനുഷയും ലയയുമായിരുന്നു പ്രധാന താരങ്ങൾ.

sruthi-3 ശ്രീലയയും നിവിലും അമ്മ ലിസി, അച്ഛൻ ജോസ്, സഹോദരി ശ്രുതിലക്ഷ്മി ഭര്‍ത്താവ് എവിൻ ആന്റോ എന്നിവർക്കൊപ്പം
sruthi-5 വിവാഹ നിശ്ചയ ആഘോഷങ്ങൾക്കിടെ ശ്രീലയ

അതിനുശേഷം ‘മാണിക്യം’ എന്ന സിനിമയിൽ ടൈറ്റിൽ റോളായ കുഞ്ഞുമാണിക്യത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടി. നടൻ സലിംകുമാറിന്റെ ‘കമ്പാർട്ട്മെന്റി’ലാണ് ലയ ഏറ്റവും ഒടുവിൽ‌ അഭിനയിച്ചത്. മഴവിൽ മനോരമയുടെ ‘ഭാഗ്യദേവത’യാണു ലയയുടെ ആദ്യ സീരിയൽ. ഇതിൽ ഭാഗ്യലക്ഷ്മി എന്ന കഥാപാത്രത്തെ മികച്ചതാക്കി അവതരിപ്പിച്ചിരുന്നു. ‘കൺമണി. മൂന്നുമണി, എന്നിവയാണു മറ്റു സീരിയലുകൾ.

sruthi-4 ശ്രുതിലക്ഷ്മിയും ഭർത്താവ് എവിൻ ആന്റോയും സുഹൃത്തുക്കൾക്കൊപ്പം

ചിത്രങ്ങൾക്കു കടപ്പാട്: ഫേസ്ബുക്