Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വസ്ത്രം കുറഞ്ഞു, അമലാ പോളിനും ആരാധകരുടെ ചീത്തവിളി!

Amala-paul

ഇന്ന് ഞാൻ നാളെ നീ എന്നാണല്ലോ , അത് സിനിമാതാരങ്ങളുടെ വീഴ്ചയുടെ കാര്യത്തിലും അക്ഷരം പ്രതി ശരിയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് അമലാ പോളിന്റെ മേൽ വീണ സദാചാര പോലീസിന്റെ പിടി. താരം കഴിഞ്ഞദിവസം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ വസ്ത്രത്തിന് ഇറക്കം കുറഞ്ഞു പോയെന്ന് ആരോപിച്ച് ആരാധകർ നടിയുടെ ഫേസ്‌ബുക്ക് പേജിൽ നിമിഷ നേരം കൊണ്ട് പൊങ്കാല തുടങ്ങി. ഷോർട്സും ടോപും ധരിച്ചു ഇരിക്കുന്ന രീതിയിലാണ് ഫോട്ടോ പോസ്. 

കഴിഞ്ഞ ആഴ്ച പ്രിയങ്ക ചോപ്രയ്ക്കെതിരേ സമാനമായ ആക്രമണം നടന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രിയങ്ക ധരിച്ച വസ്ത്രത്തിനെതിരേയും സദാചാരവാദികൾ രംഗത്തു വന്നു. അതുകൊണ്ടും കഴിഞ്ഞില്ല മേട്, ഇന്നലെ മാക്സിം മാസികയുടെ ഫോട്ടോഷൂട്ടിൽ പോസ് ചെയ്ത ദീപികയെയും പിടികൂടി സദാചാര വാദികൾ. ഷോർട്ട് ബോട്ടം ധരിച്ച ദീപികയെ ഡയപ്പർ ധരിച്ച മോഡൽ എന്നാണ് വിളിച്ചത്. 

അതേസമയം അമലയുടെ ചിത്രത്തെ അഭിനന്ദിച്ചും നിരവധി പേർ കമന്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രിയങ്കയുടെയും ദീപികയുടെയും കാര്യത്തിലും അവസ്ഥ ഇത് തന്നെയായിരുന്നു. തനിക്കെതിരെ വന്ന കമന്റുകളോടൊന്നും തന്നെ അമല പോൾ പ്രതികരിച്ചിട്ടില്ല. പ്രതിസന്ധികളെ മറികടക്കാന്‍ തന്റെയുള്ളിലെ അഗ്നി’ക്ക് സാധിച്ചെന്ന കുറിപ്പോടെയാണ് അമല ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Read More... Fashion, New trends, Latest Styles