Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാരൂഖ് ഖാനും അബ്റാമിനും കിടിലൻ ലുക്ക് നൽകുന്ന ആ സ്ത്രീ ആരെന്നോ?

Sharukh Khan Abram Khan ഷാരൂഖ് ഖാനും മകൻ അബ്റാമും

സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഫാഷൻ സെൻസിന്റെ കാര്യത്തിൽ ഒട്ടും പുറകിലല്ലാത്ത താരമാണ് ഷാരൂഖ് ഖാൻ. ഓരോ അവസരങ്ങള്‍ക്കും േയാജിക്കുന്ന അപ്പിയറൻസിൽ എത്താൻ താരം റെ‍‍ഡിയാണ്. ഇപ്പോഴിതാ നാലുവയസുകാരനായ മകൻ അബ്റാമും അച്ഛന്റെ വഴിയേയുണ്ട്, സ്റ്റൈലിഷായിത്തന്നെ കാമറയ്ക്കു മുന്നിലെത്തുന്ന അബ്റാമും ആരാധകരുടെ പ്രിയപ്പെ‌ട്ട കുട്ടിത്താരമാണ്. ഇനി ഈ അച്ഛനെയും മകനെയും ഫാഷന്റെ പാഠങ്ങൾ പഠിപ്പിക്കുന്ന ആ വ്യക്തി ആരാണാവോ എന്നു ചിന്തിക്കുന്നവർ അറിയാനായി ഒരു കാര്യം, ഷാരൂഖിന്റെ പ്രിയതമ ഗൗരി ഖാൻ തന്നെയാണ് അതിനു പിന്നിൽ. 

Sharukh ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും മക്കളായ സുഹാനയ്ക്കും ആര്യനും അബ്റാമിനുമൊപ്പം

നല്ല ഒരു കുടുംബസ്ഥ മാത്രമല്ല ഷാരൂഖിന്റെയും മക്കളായ ആര്യൻ, സുഹാന, അബ്റാം എന്നിവരുടെ ഫാഷൻ ഗുരുവും ഗൗരി തന്നെ. ഇന്റീരിയര്‍ ഡിസൈനറായ ഗൗരി സിനിമാ നടിമാരെപ്പോലും വെല്ലുംവിധത്തിൽ സ്റ്റൈലിഷ് ആയാണ് പല വേദികളിലും പ്രത്യക്ഷപ്പെ‌ടാറുള്ളത്. മകൻ അബ്റാമിനെ ചേർത്തു പിടിച്ചു നിർത്തിയ ചിത്രത്തിനു താഴെ 'ഫാഷൻ ടിപ്സിനു നന്ദി മാഡം' എന്നു കാപ്ഷൻ നൽകി ഷാരൂഖ് പങ്കുവച്ച ചിത്രമാണ് താരത്തിന്റെ ഫാഷൻ ഉപദേശകയെ ലോകമാകെ അറിയിച്ചത്. നീല ജീൻസും ടീഷർട്ടും ധരിച്ച് ഷാരൂഖും അബ്റാമും സ്റ്റൈൽ മന്നൻമാരായിരിക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ വൈറലാവുകയാണ്. 

അധികം പരിശ്രമിക്കാതെ എങ്ങനെ സ്റ്റൈലിഷ് ആകാം എന്നു ചിന്തിക്കുന്നവർക്ക് ഉത്തമ ഉദാഹരണമാണ് ഗൗരിയുടെ ഓരോ ട്രെന്‍ഡുകളും. ടീഷർട്ടും ഡെനിമും ഓഫ്ഷോൾഡർ ടോപ്പുകളും കുർത്തികളുമൊക്കെ ഗൗരിയുടെ ലളിതമായ സ്റ്റൈലുകളാണ്. ഇനി പാര്‍ട്ടിക്കോ അതുപോലുള്ള ചടങ്ങുകള്‍ക്കോ ആയാലും വേറിട്ടു നിൽക്കും വിധത്തിൽ സുന്ദരിയാവാൻ മിടുക്കിയാണ് ഗൗരി. അത്തരം അവസരങ്ങളിൽ ട്ര‍ഡീഷണൽ വസ്ത്രങ്ങളോ ഗൗണുകളോ അതല്ലെങ്കില്‍ ഇവരണ്ടും മിക്സ് ചെയ്തതോ ഒക്കെയാണ് ഗൗരി ധരിക്കാറുള്ളത്. 

Read More: Latest Fashion, Trends