Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ഷോയിൽ കാവ്യയുമായി ശരിക്കും തല്ലുകൂടിയോ? നമിത പറയുന്നു

kavya madhavan namitha pramod കാവ്യാ മാധവൻ, നമിത പ്രമോദ്

തൂവാനത്തുമ്പികളിലെ ക്ലാരയിലൂടെ മലയാളി പ്രേക്ഷക മനസുകളിൽ ഇടം നേടിയ സുമലത ഇന്നും യുവാക്കളുടെ ഇഷ്ടതാരമാണ്. സുമലത സ്ക്രീനിൽ നിന്നും ഔട്ടായപ്പോൾ ദാ അതേ ഛായയിൽ മറ്റൊരു നായിക വന്നെത്തിയിരിക്കുന്നു, സുമലതയുടെ അതേ പോലെയുണ്ടല്ലോ എന്നു പറഞ്ഞു പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച  ആ താരം നമിത പ്രമോദ് ആണ്. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും സാന്നിധ്യം ഉറപ്പിച്ച നമിത സിനിമയ്ക്കൊപ്പം സ്റ്റേജ് ഷോകളുടെയും തിരക്കിലാണ്. അതുകൊണ്ട് ഗോസിപ്പുകൾക്കു ചെവികൊടുക്കാനും താരത്തിനു നേരമില്ല. 

അടുത്തിടെ കാവ്യയും നമിതയും തല്ലുകൂടിയെന്ന വാർത്തയാണ് സമൂഹമാധ്യമത്തിലാകെ നിറഞ്ഞു നിന്നത്യ ദിലീപ് ഷോ 2017നു വേണ്ടി യുഎസിൽ പോയപ്പോൾ കാവ്യയുമായി വഴക്കുണ്ടായെന്നായിരുന്നു വാർത്ത. എന്നാൽ സത്യത്തിൽ സംഭവിച്ചത് എന്തായിരുന്നുവെന്ന് നമിത തന്നെ വെളിപ്പെടുത്തുന്നു.

''സോഷ്യൽ മീഡിയ വഴിയാണു ഞാനും അതേക്കുറിച്ചറിഞ്ഞത്. ദിലീപ് ഷോ 2017നു വേണ്ടി യുഎസിൽ പോയപ്പോൾ കാവ്യാ മാധവനുമായി തല്ലുകൂടിയെന്നൊക്കെയാണു കഥ. ഓൺലൈനിൽ കണ്ട വാർത്തയുടെ സ്ക്രീൻഷോ‌ട്ടെടുത്തു ഞാൻ കാവ്യ ചേച്ചിക്ക് അയച്ചു ചോദിച്ചു–'' ഇതു വല്ലതും അറിയുന്നുണ്ടോ? 'ഓഹോ നമ്മൾ ഇതിനിടയ്ക്കു തല്ലുകൂടിയിരുന്നല്ലേ' എന്നു ചോദിച്ചു ചേച്ചി ചിരിച്ചു. വളരെ ആസ്വദിച്ച യാത്രയായിരുന്നു. കൂടെയുള്ളവരെല്ലാം കുടുംബവുമൊന്നിച്ചാണു വന്നത്. ആ യാത്രയുടെ രസങ്ങൾ മനസിൽ നിന്നു മായും മുൻപേ ഉണ്ടായ കുപ്രചരണങ്ങൾ അവഗണിക്കുകയാണു നല്ലതെന്നു തോന്നി. ഇതിനോടൊന്നും പ്രതികരിക്കാൻ പോവുകയേ വേണ്ടെന്നു കാവ്യചേച്ചിയും പറഞ്ഞു. ''

Read More: Glitz n Glamour, Trending