Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ കാത്തിരിപ്പിനു വിരാമമായി, ഐശ്വര്യയുടെ ആരാധകർക്ക് ഒരു സന്തോഷവാർത്ത

Aishwarya Rai Bachchan ഐശ്വര്യ റായ്

സമൂഹമാധ്യമം ഇല്ലാതെ എന്താഘോഷം എന്ന മട്ടിലാണ് ഇന്ന് കാര്യങ്ങള്‍ പോകുന്നത്. പിറന്നാളോ പാർട്ടിയോ വിവാഹമോ എന്തും ആയിക്കൊള്ളട്ടെ ഒരു സെൽഫിയെടുത്ത് േപാസ്റ്റ് ചെയ്താലേ യുവതലമുറയ്ക്കു തൃപ്തിയാകൂ, അക്കാര്യത്തിൽ ബോളിവുഡിലെ സെലിബ്രിറ്റികളും അത്ര പുറകിലല്ല. സിനിമാത്തിരക്കുകളെല്ലാം ഉണ്ടെങ്കിലും ആരാധകർക്കു വേണ്ടി ഒരൽപസമയം ചിലവഴിക്കാൻ സമൂഹമാധ്യമത്തെയാണ് താരങ്ങളിലേറെയും ആശ്രയിക്കുന്നത്. ഇവയിലൊന്നിലും താൽപര്യമില്ലാതെ വിട്ടുനിൽക്കുന്ന സെലിബ്രിറ്റികളും ഉണ്ട്, നമ്മുടെ ഐശ്വര്യ റായ് അക്കൂട്ടത്തിലാണ്.

എന്നാൽ ഐശ്വര്യയുടെ ആരാധകർക്കിതാ ഇപ്പോൾ ഒരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. ഒടുവിൽ ആഷും സമൂഹമാധ്യമത്തിന്റെ ഭാഗമാകുവാൻ പോവുകയാണത്രേ. വെറും ഗോസിപ്പല്ല കേട്ടോ, താനും സമൂഹമാധ്യമത്തിൽ ഉണ്ടാകും എന്നിറിയിച്ചത് താരം തന്നെയാണ്. സമൂഹമാധ്യമത്തിലേക്ക് എന്നാണ് വരുന്നതെന്ന ചോദ്യത്തിനു മറുപടിയായാണ് ഉടനുണ്ടാകും എന്ന് ആഷ് പറഞ്ഞത്. 

'' ഉടൻ വരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇതുവരെയും ഞാൻ ആ ലോകത്തേക്കു വന്നിട്ടില്ല. സമൂഹമാധ്യമത്തിൽ അംഗമാകുവാനുള്ള സമയം എത്തിക്കഴിഞ്ഞുവെന്നാണ് തോന്നുന്നത്, കാരണം അത്രത്തോളം പേർ എന്നെ ക്ഷണിക്കുന്നുണ്ട്. വർഷങ്ങളായി അനേകം പേർ ഇതേ േചാദ്യം എന്നോടു ചോദിക്കുന്നുണ്ട്. എല്ലാവരുടെയും ആകാംക്ഷയ്ക്കു നന്ദിയുണ്ട്, തീർച്ചയായും താൻ ഇക്കാര്യം പരിഗണനയിൽ വെക്കും. ''– ഇതായിരുന്നു ഐശ്വര്യ മറുപടിയായി പറഞ്ഞത്. 

Read more: Trending, Life&style