Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൈമുറിനെച്ചൊല്ലി കരീനയും സെയ്ഫും തർക്കം, എന്തിനാണെന്നോ?

Kareena Kapoor കരീനയും സെയ്ഫ് അലി ഖാനും, തൈമുർ അലി ഖാൻ

ജനിച്ചു വീണ അന്നുമുതൽ മാധ്യമങ്ങളുടെ പ്രിയതാരമാണ് കരീനയുടെയും സെയ്ഫ് അലി ഖാന്റെയും പുത്രൻ തൈമുർ‍. നീലക്കണ്ണുകളുള്ള കുഞ്ഞുതാരത്തിന്റെ ചിത്രങ്ങൾ പകർത്താൻ മൽസരിക്കുകയായിരുന്നു ആരാധകർ. തൈമുർ അമ്മയെപ്പോലെയാണോ അതോ അച്ഛൻ സെയ്ഫിനെപ്പോലെയാണോ തുടങ്ങിയ ചർച്ചകൾ നേരത്തെ മുതൽ ഉയരുന്നുണ്ട്. എന്നാൽ ഈ ചർച്ചകൾ പുറത്തുമാത്രമല്ല കേട്ടോ കരീനയ്ക്കും സെയ്ഫിനും ഇടയിലും നടക്കുന്നുണ്ട്, സംഗതി കരീന തന്നെയാണ് തുറന്നു പറഞ്ഞതും. 

Kareena Kapoor കരീന മകൻ തൈമുറിനൊപ്പം

തൈമുറിന് കപൂർ കുടുംബത്തിന്റെ ഛായയാണുള്ളതെന്നാണ് കരീന പറയുന്നത്.  ''തൈമുറിന് എന്റെയും സെയ്ഫിന്റെയും ഛായയുണ്ട്, എന്നേക്കാൾ കപൂർ കുടുംബത്തിനെപ്പോലെയാണ് അവൻ. അവൻ എന്റെ അച്ഛന്റെ അതേപോലെയാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്, കാരണം ഞാനും അച്ഛനെപ്പോലെയാണ്. '' പക്ഷേ കരീനയുടെ ഈ വാദത്തെ സെയ്ഫ് അംഗീകരിക്കുമെന്നേ കരുതേണ്ട. താനും സെയ്ഫും തമ്മിൽ ഇക്കാര്യം പറഞ്ഞു തർക്കങ്ങൾ ഉണ്ടാകാറുണ്ടെന്നും കരീന പറയുന്നു. 

kareena-taimoor കരീന മകൻ തൈമുറിനൊപ്പം

സെയ്ഫ് പറയുന്നത് തൈമുറിനു പട്ടൗഡി കുടുംബത്തിന്റെ ഛായയാണെന്നാണ്. ഞാനതു സമ്മതിക്കുകയും ഇല്ല. തീർച്ചയായിട്ടും അവന്റെ മനോഹരമായ നീലക്കണ്ണുകൾ എന്റെ മുത്തച്ഛനിൽ നിന്നും കിട്ടിയിട്ടുള്ളതാണ്.'' കരീന പറഞ്ഞു. ആരുടെ പോലെയാണെങ്കിലും മകനൊപ്പമുള്ള തന്റെയും സെയ്ഫിന്റെയും ഈ യാത്ര അതിമനോഹരമാണെന്നും കരീന പറയുന്നു.

Kareena Kapoor

എന്തായാലും ഇപ്പോൾ തന്നെ മറ്റേതു സെലിബ്രിറ്റികളുടെ മക്കളേക്കാളും സമൂഹമാധ്യമത്തിന്റെ പ്രിയപ്പെട്ട താരമാണ് തെമുർ. വളർന്നു വലുതാകുമ്പോഴേക്കും ആരാധകരുടെ കാര്യത്തിൽ തൈമുർ അമ്മയെയും അച്ഛനെയും കടത്തിവെട്ടും എന്ന കാര്യത്തിലും സംശയമില്ല. 

Read more: Bollywood, Trending