Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാർവാഡ് സർവകലാശാല  വിളിച്ചു , സോനം കപൂർ സമ്മതം പറഞ്ഞു 

Sonam-Kapoor-4 സോനം കപൂർ

ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലയിൽ നിന്നും ഒട്ടും പ്രതീക്ഷിച്ചിരിക്കാതെ ഒരു ക്ഷണം വരുന്നു, യൂണിവേഴ്‌സിറ്റി കാമ്പസിലേക്ക് സ്വാഗതം! എന്തായിരിക്കും ഇതു വായിച്ച ഉടൻ തോന്നുക? അതിരില്ലാത്ത സന്തോഷം അല്ലെ? അങ്ങനെയെങ്കിൽ ആ അതിരില്ലാത്ത സന്തോഷം അതിന്റെ എല്ലാ പൂർണതകളോടും കൂടി ആഘോഷിക്കുകയാണ് ബോളിവുഡ് താരസുന്ദരി സോനം കപൂർ.

ഹാർവാഡ് ബിസിനസ് സ്കൂൾ നടത്തുന്ന ജെൻഡർ ടോക്ക് ഷോയുടെ ഭാഗമായി വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിക്കാനാണ് സോനം കപൂറിനു ക്ഷണം ലഭിച്ചിരിക്കുന്നത്. 'ബ്യൂട്ടി ; ലിമിറ്റിങ് ഓർ ലിബറേറ്റിങ്' എന്ന വിഷയത്തിലാണ് സോനം കപൂർ ഹാർവാഡിനെ അഭിസംബോധന ചെയ്തു സംസാരിക്കുക. ജൂലൈ 14നാണ് സോനം ഹാർവാഡിൽ എത്തുക. തനിക്കു കിട്ടിയ അവസരത്തിൽ ഏറെ സംതൃപ്തയാണെന്നും ടോക്കിനെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത് എന്നും സോനം കപൂർ പറഞ്ഞു. 

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam