Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ തപ്സി

Taapsee pannu ഗൗണിന്റെ തിരഞ്ഞെടുപ്പു മുതൽ സ്റ്റൈലിങ്ങിൽ വരെ തപ്സി പതിവു ചിട്ടവട്ടങ്ങൾ തിരുത്തിയെഴുതി

അവതരണം കൊണ്ടും പ്രമേയം കൊണ്ടും വ്യത്യസ്തത തീര്‍ത്തു പ്രേക്ഷകരുടെ കയ്യടി നേടിയ പിങ്ക് സിനിമയിലെ നായിക വ്യത്യസ്ത ഗെറ്റപ്പിൽ ഡിസൈനര്‍മാരെ ഞെട്ടിച്ചു. ചുവചുവപ്പന്‍ ഗൗണിനൊപ്പം ചുവപ്പു പൊട്ടു തൊട്ടാണ് തപ്‌സി പന്നു വ്യത്യസ്തയായത്. ഗൗണിന്റെ തിരഞ്ഞെടുപ്പു മുതൽ സ്റ്റൈലിങ്ങിൽ വരെ തപ്സി പതിവു ചിട്ടവട്ടങ്ങൾ തിരുത്തിയെഴുതി.

ഗൗണും ബ്രോക്കേഡും ഒരുമിച്ചു പോകുമോ? ഇല്ലെന്നു ധരിച്ചുവച്ചവർക്ക് ആ ചിന്ത പൊളിച്ചെഴുതാം. തപ്സിയുടെ ഫ്ലെയേഡ് ഗൗണിന്റെ മുകൾ ഭാഗം മുഴുവനായും ബ്രൊക്കേഡ് ആണ്. ഈ ഗൗൺ കണ്ടു പല ഫാഷനിസ്റ്റകളുടെയും നെറ്റി ചുളിഞ്ഞു. ഗൗണും ബിന്ദിയും ചേരുമോ? വെസ്റ്റേൺ വസ്ത്രമായ ഗൗണിനൊപ്പം നെറ്റിയിൽ പൊട്ടുവച്ചു പ്രത്യക്ഷപ്പെടാൻ ഇതുവരെയാരും ധൈര്യപ്പെട്ടിട്ടില്ലല്ലോ. തപ്സിയാകട്ടെ ഈ പതിവും തെറ്റിച്ചു.

ഉയർത്തികെട്ടിവച്ച മുടിയുടെ വശങ്ങളിൽ ചുവന്ന പൂക്കൾ ധരിക്കുന്നതു സാരി പോലുള്ള എത്‌നിക് വസ്ത്രധാരണത്തിനൊപ്പമല്ലേ കൂടുതൽ ചേരുക. ഈ ധാരണയും തപ്സി തിരുത്തിക്കുറിച്ചു. ഗൗണിനും പൊട്ടിനും കയ്യടിയും വിമര്‍ശനങ്ങളും ഒരുപോലെയായിരുന്നെങ്കിലും തപ്‌സിയുടെ സൗന്ദര്യത്തില്‍ ഫാഷന്‍ ലോകം വീണു പോയെന്നു പറഞ്ഞാല്‍ തെറ്റില്ല. ഐഫ വിമന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനൊപ്പം റെഡ് കാര്‍പറ്റിലെ ബോള്‍ഡ് ലുക്കും തപ്‌സിക്കു സ്വന്തം.

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam