Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രത്തിൽ ആദ്യമായി കല്യാണവീട്ടിൽ ഒരു ഗെയിം ഷോ !

Udan Panam തലശ്ശേരിയിൽ വിവാഹിതരായ മുദാസിറിന്റെയും മുഹസ്സിനയുടെയും കല്യാണം കൂടാനെത്തി ഒരു വിശിഷ്ടാതിഥി. 'ഉടൻ പണം' നൽകുന്ന ഒരു എടിഎം....

'തലശ്ശേരിയിൽ നിന്നൊരു കല്യാണ വിളി വന്നാൽ ആ വിളി ചെവി കേൾക്കുന്നതിന് മുൻപ് വയറു കേൾക്കും'. കൊതിയൂറും വിഭവങ്ങളും കൂടെ ആവേശവും അലതല്ലുന്ന കല്യാണങ്ങളിൽ സാധാരണയായി പങ്കെടുക്കുക  ബന്ധുജനങ്ങളും സുഹൃത്തുക്കളുമാണെങ്കിൽ, ഈ അടുത്തകാലത്ത് തലശ്ശേരിയിൽ വിവാഹിതരായ മുദാസിറിന്റെയും മുഹസ്സിനയുടെയും കല്യാണം കൂടാനെത്തി ഒരു വിശിഷ്ടാതിഥി. 'ഉടൻ പണം' നൽകുന്ന ഒരു എടിഎം... 

ചരിത്രത്തിലാദ്യമായിയാണ് യഥാർഥ കല്യാണത്തിന്റെ പശ്ചാത്തലത്തിൽ ഒരു ഗെയിം ഷോ നടത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ മഴവിൽ മനോരമയിലെ ഗെയിം ഷോ ഉടൻ പണമാണ് ഈ ഒരു വ്യത്യസ്ത ചിന്താ രീതിയ്ക്ക് തുടക്കം കുറിച്ചത്. മലയാളക്കരയാകെ ഉടൻ പണം നൽകുന്ന മത്സരക്കാഴ്ച്ചകളിലൂടെ ആവേശമായി മാറിയ എടിഎം കല്യാണ പന്തലിലേയ്ക്ക് എത്തിച്ചത് പ്രേക്ഷകരുടെ പ്രിയ അവതാരകരായ  മാത്തുക്കുട്ടിയും രാജ് കലേഷുമാണ്. 

Read more: Lifestyle Malayalam Magazine