Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി സോനു സതീഷ് വിവാഹിതയായി, ചിത്രങ്ങൾ

Sonu Sathish സോനു സതീഷ് ഭർത്താവ് അജയ്ക്കൊപ്പം

സീരിയൽ നടിയും നർത്തകിയുമായ സോനു സതീഷ് വിവാഹിതയായി, ബംഗളൂരുവിൽ ഐടി എഞ്ചിനീയറായ അജയ് ആണു വരൻ. കസവു സാരിയുടുത്തു മിതമായ ആഭരണങ്ങളോടെയാണ് സോനു വധുവായി എത്തിയത്, ക്ഷേത്രനടയിൽ വച്ചു നടന്ന മിന്നുകെട്ടലിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 

sonu-satheesh

നേരത്തെ സോനുവിന്റെ വെഡ്ഡിങ് ടീസർ സമൂഹമാധ്യമത്തിൽ ഹിറ്റായിരുന്നു. കസവുസാരിയുടുത്ത് മുല്ലപ്പൂച്ചൂടി പരമ്പരാഗത ശൈലിയിലുള്ള ആഭരണങ്ങളും ധരിച്ച് അസൽ മലയാളിപെൺകൊടിയായാണ് സോനു വിഡിയോയിൽ എത്തിയിരുന്നത്. നടി എന്നതിനു പുറമേ ഒരു പ്രഫഷനൽ ‌ഡാൻസർ കൂടിയാണു സോനു. ഭരതനാട്യം, കുച്ചിപ്പുഡി, നാടോടിനൃത്തം എന്നിവയിൽ സോനു അസാമാന്യ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

പഠനകാര്യത്തിലും മിടുമിടുക്കിയാണ് ഈ സുന്ദരി, ഇംഗ്ലീഷ് ലിറ്ററേച്ചറിൽ പിജി കഴിഞ്ഞു നിൽക്കുന്ന സോനു ഇപ്പോൾ കുച്ചിപ്പുഡിയിൽ ഡോക്ടറേറ്റ് എടുക്കാനുളള തയാറെടുപ്പിലാണ്. മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായ കെ.സതീഷ് കുമാറിന്റെയും ഡോ:ശ്രീകലയുടെയും മകളാണ് സോനു, സുയോഗ് അനുജനാണ്. 

Read more: Lifestyle Malayalam Magazine