Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക്കിനെ കീഴ്മേൽ മറിച്ച് പ്രഭാസിന്റെ ടൈംലൈൻ ഫോട്ടോ !

Prabhas

അമരേന്ദ്ര ബാഹുബലിയെയും മഹേന്ദ്ര ബാഹുബലിയെയും അവതരിപ്പിച്ചുകൊണ്ട്, വെള്ളിത്തിരയിൽ വിജയകാഹളം മുഴക്കിയ പ്രഭാസ്, ഒരിടവേളയ്ക്ക് ശേഷം തന്റെ ഫെയ്സ്ബുക് അക്കൗണ്ടിൽ ടൈംലൈൻ ചിത്രം മാറ്റിയപ്പോൾ നടന്നത്, കമന്റുകളുടെയും റിയാക്ഷനുകളുടെയും പ്രളയം. ബാഹുബലി സിനിമ ഇറങ്ങിയിട്ട് ഏറെ നാളുകൾ ആയി എങ്കിലും, പ്രഭാസിന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ നിന്നും ബാഹുബലിയുടെ ചിത്രം മാഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം പ്രഭാസ് തന്റെ പുതിയ ചിത്രം അപ്‌ഡേറ്റ് ചെയ്തതോടെ, തേനീച്ചക്കൂട് ഇളകി വരുന്നത് പോലെ ആരാധകർ ഫേസ്‌ബുക്ക് പേജിലേക്ക് ആർത്തിരമ്പി. 

പുതിയ ചിത്രത്തിന് കീഴെ പ്രഭാസിനോടുള്ള സ്നേഹം പങ്കുവയ്ക്കുക തന്നെയായിരുന്നു എല്ലാവരുടെയും ലക്ഷ്യം. വളരെ ചുരുങ്ങിയ സമയം കൊണ്ട് 198k ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. ഇതിനുപുറമെ, ആയിരക്കണക്കിന് കമന്റുകളും ലഭിച്ചു. കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം കമന്റ് ചെയ്തവരിൽ ഏറിയ പങ്കും പെൺകുട്ടികളാണ് എന്നത് തന്നെയാണ്. എല്ലാവർക്കും പ്രഭാസിനോട് കടുത്ത പ്രണയമാണ്. ഭൂമിയിലെ ഏറ്റവും സുന്ദരനായ വ്യക്തി എന്നാണ് ഒരു പെൺകുട്ടി പ്രഭാസിനെക്കുറിച്ച് എഴുതിയത്.

നിമിഷനേരം കൊണ്ടാണ് പ്രഭാസിന്റെ ചിത്രം ഫെയ്സ്ബുക്കിൽ വൈറലായി മാറിയത്. പ്രഭാസിന്റെ പുതിയ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നു എന്നാണ് മറ്റു ചിലർ എഴുതിയത്. കൂട്ടത്തിൽ പ്രണയം പങ്കുവയ്ക്കാനും മറന്നില്ല ചിലർ. പ്രഭാസ് തങ്ങൾക്ക് ഒരു റോൾ മോഡലാണ് എന്നും ചിലർ എഴുതി. ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട്, തനിക്ക് ലഭിച്ച ആരാധകരുടെ എണ്ണത്തിൽ സ്വയം അഭിമാനിക്കുകയാണ് പ്രഭാസ് ഇപ്പോൾ. 

Read more: Lifestyle Malayalam Magazine