Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോക്കിരിയല്ല ഈ ഡിസൈനർ

Rajeev Peethambaran രാജീവ് പീതാംബരൻ

കളർഫുൾ വസ്ത്രങ്ങളിൽ തിളങ്ങാൻ ആഗ്രഹിക്കുന്നവർ ട്രെൻഡ്  അനുസരിച്ചു വാർഡ്റോബ് നിറയ്ക്കാൻ ബോളിവുഡ് സിനിമകളുടെ പിന്നാലെ പോകേണ്ടതില്ല. ഫാഷൻ ട്രെൻഡ് മുംബൈയിൽ നിന്നു കേരളത്തിലെത്താൻ പണ്ടേപ്പോലെ കാലതാമസവുമില്ല. ട്രെൻഡിന് ഒരു മുഴം മുമ്പേ എന്ന മട്ടിലാണ് മലയാളം സിനിമയിലെ വസ്ത്രാലങ്കാരവും. പോപ്കോണും പോക്കിരി സൈമണും പോലുള്ള ചിത്രങ്ങൾ തന്നെ തെളിവ്.

പക്ഷേ വസ്ത്രങ്ങൾ കളർഫുൾ ആണെങ്കിലും ഫാഷൻ എന്നാൽ നിലപാടുകൾ കൂടിയാണെന്നു വ്യക്തമാക്കുന്നു കോസ്റ്റ്യൂം ഡിസൈനർ രാജീവ് പീതാംബരൻ. പോക്കിരി സൈമണിൽ വസ്ത്രങ്ങൾ ഒരുക്കിയപ്പോൾ രാജീവ് ആ നിറക്കൂട്ടുകളിലും തുണിത്തരങ്ങളിലും  ചേർത്തുവച്ചതും  അതേ  നിലപാടു തന്നെ –  സസ്റ്റെനബിൾ ഫാഷൻ. 

ഹരിപ്പാട് എന്ന ഗ്രാമത്തിൽ നിന്നു മുംബൈയുടെ ഫാഷൻ ലോകത്തെത്തിയതിനെക്കുറിച്ച്, നാടകഅരങ്ങിന്റെ വ്യത്യസ്തതയെക്കുറിച്ച്, ബോളിവുഡ് ഡിസൈനർമാർക്കൊപ്പം  തുടക്കംകുറിച്ചതിന്റെ  അനുഭവങ്ങളെക്കുറിച്ച് രാജീവ് പീതാംബരൻ പറയുന്നു:

rajeev ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഗങ്ങളിലേക്കും യാത്ര ചെയ്തിട്ടുണ്ട്.. ഓരോയിടത്തെയും തനതായ തുണിത്തരങ്ങളും മറ്റും കണ്ടറിയാൻ ഇതു സഹായിച്ചിട്ടുണ്ട്...

പോക്കിരി ഫാഷൻ

പോക്കിരി സൈമണു വേണ്ടി വസ്ത്രങ്ങൾ‌ ഒരുക്കിയതു വലിയ വെല്ലുവിളിയായിരുന്നെന്നു  പറയാനാവില്ല. കളർഫുൾ സിനിമയാണ്. വിജയ് ആരാധകരുടെ കഥയാണ്. അതുകൊണ്ടു വിജയുടെ ഹിറ്റ് ചിത്രങ്ങളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ആ മാതൃകയിലാണ് വസ്ത്രങ്ങൾ ഒരുക്കിയത്. അതേ സമയം നായിക പ്രയാഗയ്ക്കു വേണ്ടി ഒരുക്കിയ വസ്ത്രങ്ങളിൽ വ്യത്യസ്തതയ്ക്കു വേണ്ടി ശ്രമിച്ചു. എൺപതു ശതമാനവും കസ്റ്റംമെയ്‍ഡ് വസ്ത്രങ്ങളാണ് ഒരുക്കിയത്. ഇതിൽ ഇക്കോ ഫാഷനു പ്രാധാന്യം നൽകാനും ശ്രമിച്ചു.

ഫാഷൻ സസ്റ്റെനബിൾ

പ്രയാഗയുടെ വസ്ത്രങ്ങളിൽ സസ്റ്റെനബിൾ ഫാഷൻ എന്ന നിലപാട് കൊണ്ടുവന്നിട്ടുണ്ട്. വസ്ത്രങ്ങൾക്കായി മൽമൽ പോലുള്ള തുണിത്തരങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. ഹാൻഡ് പെയിന്റഡ് ഫാബ്രിക്സ്, എത്‌നിക് തുണിത്തരങ്ങൾ എന്നിവ കന്റംപ്രറൈസ് ചെയ്തു. തനതു കൈവേലകൾ ഉപയോഗിച്ചുള്ള എലമെന്റുകളും ഇതിലുണ്ട്. സ്റ്റൈലിങ്ങിനായി തിരഞ്ഞെടുത്തതും ഇന്ത്യൻ ക്രാഫ്റ്റ്സ് ഉത്പന്നങ്ങൾ തന്നെ.

യാത്രാശേഖരം

ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഗങ്ങളിലേക്കും യാത്ര ചെയ്തിട്ടുണ്ട്.. ഓരോയിടത്തെയും തനതായ തുണിത്തരങ്ങളും  മറ്റും കണ്ടറിയാൻ ഇതു സഹായിച്ചിട്ടുണ്ട്.. എവിടെപ്പോയാലും  അവിടെ നിന്നുള്ള സ്പെഷൽ കലക്​ഷനും കൂടെയുണ്ടാകും.. ഇതു പലപ്പോഴും സിനിമയുടെ ജോലികളിലും സഹായമായിട്ടുണ്ട്. 

prayaga പോക്കിരി സൈമണിൽ പ്രയാഗ മാർട്ടിൻ

പോക്കിരി സൈമണിൽ പ്രയാഗയുടെ സ്റ്റൈലിങ്ങിന്റെ ഭാഗമായ പല ആക്സസറീസും സ്വന്തം കലക്‌ഷനിൽ നിന്നുള്ളതാണ്. ഗുജറാത്തി എംബ്രോയ്ഡറി, മിറർ വർക്ക്, രാജസ്ഥാനി സ്കർട്ടുകൾ, ത്രെഡ് വർക്, എംബോസ്ഡ് പ്രിന്റ്, പഞ്ചാബി ഫുൽകാരി ടോപ്സ്, പ്ലെയിൻ ആൻഡ് പോൽക ബ്രോക്കേഡിലുള്ള  പട്യാല പാന്റ്സ് എന്നിവയാണ് പ്രയാഗയുടെ സ്റ്റൈലിങ്ങിൽ ഉൾപ്പെടുത്തിയത്. 

മുംബൈയിലേക്ക്

പ്ലസ്‌ടു കഴിഞ്ഞപ്പോൾ തന്നെ ഫാഷനാണ് സ്വന്തം വഴിയെന്നു തീരുമാനിച്ചിരുന്നു. കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നു കോസ്റ്റ്യൂം ഡിസൈൻ & ഫാഷനിൽ ബിരുദം. തുടർന്നു  മുംബൈയിലേക്ക്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ  (NIFT) നിന്നു പിജി ബിരുദം. 

പാന്റലൂൺസിൽ ഡിസൈനറായി. കരിയറിന്റെ തുടക്കം. പിന്നീട് ബോളിവുഡിലേക്ക്. പ്രകാശ് ഝാ പ്രൊഡക്ഷൻസിൽ അസിസ്റ്റന്റ് കോസ്റ്റ്യൂം ഡിസൈനറായിരുന്നു. സന്തോഷ് ശിവന്റെ ‘സിലോൺ’ എന്ന ചിത്രത്തിലും ജോലിചെയ്തു.. പ്രശസ്ത ബോളിവുഡ് കോസ്റ്റ്യൂം ഡിസൈനർ ഏക ലഹാനിയെ അസിസ്റ്റു ചെയ്ത രണ്ടു വർഷം മേഖലയിൽ ഏറെ അനുഭവപാഠങ്ങൾ നേടാനായി. നിർവാണ ഫിലിംസിൽ ജോലി ചെയ്തവേളയിൽ ഡവ് പരസ്യം ഉൾപ്പെടെയുള്ളവയുടെ ഭാഗമായി. 

വിദേശത്തു ഫാഷൻ പഠനമെന്ന സ്വപ്നമുണ്ടായിരുന്നെങ്കിലും  അതിനിടെ നാട്ടിലേക്കു തിരിച്ചെത്തി. പിന്നീട് സിനിമകൾ, നാടകം, യാത്രകൾ, ‘രാശി’ എന്ന  സ്റ്റൈലിങ് സ്ഥാപനം എന്നിങ്ങനെ തിരക്കുകളിൽ.

കാളിയുടെ അരങ്ങ്

rajeev-peethambaran-2 കളർഫുൾ ചിത്രങ്ങൾക്കു ബ്രേക് നൽകി ഇനി വ്യത്യസ്തമായ സിനിമകളിൽ പരീക്ഷണം നടത്തണമെന്നാണ് ആഗ്രഹം...

ലോകധർമി അരങ്ങിലെത്തിച്ച കാളി എന്ന നാടകത്തിൽ വസ്ത്രങ്ങൾ ഒരുക്കിയത് പുതുമയുള്ള അനുഭവമായി. സജിത മഠത്തിലിന്റെ കാളിക്കും രശ്മി സതീഷിന്റെ കൂളിക്കുമുള്ള വസ്ത്രങ്ങൾക്കായി ഏറെ ഗവേഷണം നടത്തി. കാളിയുടെ വസ്ത്രത്തിൽ ഉപയോഗിക്കേണ്ട മെറ്റീരിയലുകളും നിറങ്ങളും സ്റ്റേജിലെ ലൈറ്റ് എന്നിവ ഏറെ വെല്ലുവിളി ഉയർത്തി. ചുവപ്പിന്റെ പല വകഭേദങ്ങളാണ് ഉപയോഗിച്ചത്.

പ്രിയം ഇക്കോ ഫാഷൻ

നിഫ്റ്റിൽ നിന്നു 2011 ലാണ് പഠിച്ചിറങ്ങിയത്.  സസ്റ്റെനബിൾ ഫാഷൻ പഠനവിഷയമായിരുന്നു.  അന്ന് ഇതിനിത്ര പ്രാധാന്യം ലഭിച്ചിരുന്നില്ലെങ്കിലും  ഭാവിയിലേതു പ്രകൃതി സൗഹൃദ ഫാഷൻ ആണെന്ന ധാരണയുണ്ടായിരുന്നു. 30 പേരുടെ ബാച്ചായിരുന്നു  അത്. ഇന്ത്യയുടെ വൈവിധ്യം പോലെ പല നാട്ടിൽ നിന്ന് ഒന്നിച്ചുചേർന്നവർ. അങ്ങനെ പല സംസ്കാരവും ടെക്സ്റ്റൈലും പരിചയപ്പെടാനായത് അനുഭവ സമ്പത്തായി.

കളറിലല്ല പരീക്ഷണം

കളർഫുൾ ചിത്രങ്ങൾക്കു ബ്രേക് നൽകി ഇനി വ്യത്യസ്തമായ സിനിമകളിൽ പരീക്ഷണം നടത്തണമെന്നാണ് ആഗ്രഹം. രാശി എന്ന സ്റ്റൈലിങ് ആൻഡ് ഡിസൈനിങ് സംരംഭത്തിന്റെ ഭാഗമാണ്. അതിനൊപ്പം സ്വന്തമായ ലേബൽ എന്ന സ്വപ്നവുമുണ്ട്. അതിന്റെ ജോലികളിലാണിപ്പോൾ. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam