Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിമിക്കൊപ്പം മോഹൻ ലാലിന്റെ നായികമാർ; വിഡിയോ

Sneha, Manju മഞ്ജുവും സ്നേഹയും

നമുക്കു മുന്നിലുള്ളളരെ കോമഡി പറഞ്ഞു ചിരിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൈവിട്ടു പോയാൽ എ​ളുപ്പം പ്രേക്ഷകര്‍ക്കു മടുക്കുന്ന കാര്യവുമാണത്. പറഞ്ഞു വന്നത് ഹ്യൂമർ അനായാസേന കൈകാര്യം ചെയ്യാൻ കഴിവുള്ള രണ്ടു നടിമാരെക്കുറിച്ചാണ്. മറ്റാരുമല്ല മറിമായം സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരികളായി മാറിയ സ്നേഹ ശ്രീകുമാറും മഞ്ജുവുമാണത്. ഇത്തവണത്തെ ഒന്നും ഒന്നും മൂന്നിൽ അതിഥികളായി എത്തിയത് മഞ്ജുവും സ്നേഹയുമായിരുന്നു.

മോഹൻ ലാൽ ചിത്രങ്ങളിൽ അഭിനയിക്കാൻ ലഭിച്ച ഭാഗ്യം പങ്കുവച്ചുകൊണ്ടാണ് ഇരുവരും വിശേഷങ്ങള്‍ ആരംഭിച്ചത്. സ്നേഹ അടുത്തിടെ ഇറങ്ങിയ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലും മഞ്ജു മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളെ കാഴ്ചവച്ചവരാണ്. സിനിമയിൽ അഭിനയിക്കും മുമ്പു തന്നെ മോഹൻ ലാലിനൊപ്പം ഛായാമുഖി എന്ന നാടകത്തിൽ അഭിനയിച്ച അനുഭവവും സ്നേഹ പങ്കുവച്ചു. കഥകളിയും ഓട്ടൻ തുള്ളലും മോഹനിയാട്ടവുമൊക്കെ സ്വായത്തമാക്കിയിട്ടുള്ള സ്നേഹ നാടക പഠനത്തിൽ എ​ംഎ ചെയ്യുന്ന സമയത്താണ് മോഹൻ ലാലിനൊപ്പം ഛായാമുഖി ചെയ്യുന്നത്. 

വെറുതെ അല്ല ഭാര്യ എന്ന പരിപാടിയിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സുകളിലിടം നേടിയ മഞ്ജു മറിമായത്തിലൂടെയാണ് പിന്നീട് അഭിനയ രംഗത്തേക്കു കടക്കുന്നത്. മറിമായത്തിലേക്കു തന്നെ തിരഞ്ഞെടുത്തുവെന്ന് അറിയുമ്പോൾ 'ദേ എന്നെ സിനിമേലെ‌ടുത്തെടാ' എന്ന ഫീലിങ് ആയിരുന്നുവെന്നു പറയുന്നു മഞ്ജു. മോഹൻ ലാലിനൊപ്പം മുന്തിരിവള്ളികളിൽ അഭിനയിച്ചത് ഭാഗ്യമായാണ് കരുതുന്നതെന്നും അദ്ദേഹത്തിന്റെ പോസിറ്റീവ് എനർജിയെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ലെന്നും മഞ്ജു പറയുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

related stories