Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദംഗലിലെ ആ പെൺകുട്ടി തന്നെ ആണോ ഇത്, എന്തൊരു മാറ്റം!!!

Sana Shaikh സന ഷെയ്ഖ്

സ്ത്രീകൾ െപാതുവേ കടന്നു വരാൻ മടിക്കുന്ന ഗുസ്തിയിലേക്ക് തന്റെ പെൺമക്കളെ കടത്തിവിട്ടതായിരുന്ന ആ അച്ഛൻ അവർക്കു വേണ്ടി ചെയ്ത ഏറ്റവും മികച്ച കാര്യം. മഹാവീർ സിങ് ഫൊഗാട്ട് എന്ന പിതാവിന്റെയും മകൾ ഗീതാ ഫൊഗാട്ടിന്റെയും സഹോദരിമാരുടെയും കഥ പറഞ്ഞ ദംഗൽ എന്ന ചിത്രം വൻഹിറ്റായിരുന്നു. മഹാവീർ സിങ് എന്ന കഥാപാത്രത്തെ ആമിർ നശ്വരമാക്കിയപ്പോൾ ഗീതാ ഫൊഗാട്ട് ആയി വന്ന സന ഷെയ്ഖും ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. കരുത്തുറ്റ ശരീരവുമായി വന്ന ആ ടോംബോയ് ടൈപ് പെൺകുട്ടിയല്ല സനയിന്ന്, ഏറെ മാറിയിരിക്കുന്നു. 

sana-3 ഗുസ്തിക്കാരിയുടെ കിടിലൻ ലുക്കിൽ നിന്ന് അസ്സലൊരു യോദ്ധാവിന്റെ ലുക്കിലേക്കാണ് താരം ഇപ്പോൾ മാറിയിരിക്കുന്നത്...

ഗുസ്തിക്കാരിയുടെ കിടിലൻ ലുക്കിൽ നിന്ന് അസ്സലൊരു യോദ്ധാവിന്റെ ലുക്കിലേക്കാണ് താരം ഇപ്പോൾ മാറിയിരിക്കുന്നത്. ആമിർ ഖാന്‍ ചിത്രമായ തഗ്സ് ഓഫ് ഹിന്ദുസ്ഥാനു വേണ്ടിയാണ് സനയുടെ ഈ കിടിലൻ മാറ്റം. അത്‌ലറ്റിക്ക് ലുക്കിലുള്ള ശരീരത്തിൽ നിന്നും വീറുറ്റ യോദ്ധാവിന്റെ വേഷത്തിലെത്തുന്ന സന ആരാധകരെ കയ്യിലെടുക്കുമെന്നു പ്രത്യേകം പറയേണ്ടല്ലോ. മാത്രമല്ല സനയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിറയെ സ്റ്റൈലിഷ് ലുക്കിലുള്ള കിടിലൻ ചിത്രങ്ങളാണ്. ദംഗലിൽ നാം കണ്ട ആ പെൺകുട്ടിയാണോ ഇതെന്നു  കമന്റിടുകയാണ് ചിത്രങ്ങളിൽ പലരും. 

sana-1 സ്വിംസ്യൂട്ട് അണിഞ്ഞും ഷോർട്ട് വസ്ത്രങ്ങൾ ധരിച്ചുമുള്ള ചിത്രങ്ങളെ പലരും വിമർശിക്കുകയും ചെയ്തിരുന്നു...

നേരത്തെ ഗ്ലാമർ വേഷങ്ങളിലുള്ള സനയുടെ ചിത്രങ്ങളിൽ പലതും സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. സ്വിംസ്യൂട്ട് അണിഞ്ഞും ഷോർട്ട് വസ്ത്രങ്ങൾ ധരിച്ചുമുള്ള ചിത്രങ്ങളെ പലരും വിമർശിക്കുകയും ചെയ്തിരുന്നു. അടുത്തിടെ സാരിയുടുത്ത് വയറിന്റെ ഒരുവശം കാണിച്ചുള്ള സെൽഫി ഇട്ടപ്പോഴും സന വെട്ടിലായിരുന്നു. ഷെയിംലസ് സെൽഫി എന്ന പേരിൽ പങ്കുവച്ച ചിത്രത്തിനു കീഴെ അസഭ്യങ്ങളുടെ പെരുമഴയായിരുന്നു. പക്ഷേ താരത്തെ അതൊന്നും തെല്ലും ബാധിച്ചിട്ടില്ല, വിമര്‍ശനങ്ങളെ അതിന്റെ വഴിക്കു വിട്ട് പ്രഫഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം.

sana-2 ദംഗലിൽ അഭിനയിച്ച ശേഷം സന മുടി മുറിച്ചപ്പോൾ പലരും പറഞ്ഞിരുന്നു, ഇനിയൊരു ചിത്രത്തിൽ നായികാവേഷം ചെയ്യാൻ പറ്റില്ലെന്ന്...

ദംഗലിൽ അഭിനയിച്ച ശേഷം സന മുടി മുറിച്ചപ്പോൾ പലരും പറഞ്ഞിരുന്നു, ഇനിയൊരു ചിത്രത്തിൽ നായികാവേഷം ചെയ്യാൻ പറ്റില്ലെന്ന്. പക്ഷേ സിനിമയ്ക്കു വേണ്ടി മുടി വെട്ടാനോ വണ്ണം കൂട്ടാനോ എന്തു സാഹസികതയ്ക്കു വേണമെങ്കിലും സന തയാറാണ്. സിനിമയ്ക്കപ്പുറം എന്താണിഷ്ടമെന്നു ചോദിച്ചാൽ ഒ‌ട്ടും ആലോചിക്കാതെ സനയുടെ മറുപടി വരും അതു മൃഗങ്ങളോടാണെന്ന്. പൂച്ചകളെ ഏറെ ഇഷ്ടപ്പെടുന്ന സനയ്ക്ക് ഭാവിയിൽ മൃഗങ്ങൾക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും ആഗ്രഹമുണ്ട്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam