Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ബർത്ഡേ കേക്ക് ഐശ്വര്യയെ ശരിക്കും ഞെട്ടിച്ചു കാണും !!

Aishwarya Rai ഐശ്വര്യയുടെ പിറന്നാളിനായി തയാറാക്കിയ കേക്ക്, 2017ലെ കാൻഫെസ്റ്റിവലിൽ പങ്കെടുക്കുന്ന ഐശ്വര്യ

ബോളിവുഡ് ബ്യൂട്ടി ഐശ്വര്യ റായി ബച്ചൻ തന്റെ നാൽപത്തിനാലാം പിറന്നാൾ ആഘോഷിച്ചിട്ട് അധികനാളായില്ല. ആഷിന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങളൊന്നും സമൂഹമാധ്യമത്തിലെങ്ങും കണ്ടില്ലല്ലോ എന്നോർത്തു നിരാശയിലായിരുന്നു പല ആരാധകരും. അത്തരക്കാരുടെ ശ്രദ്ധയ്ക്ക്, നിങ്ങൾക്കിതാ ഒരു സന്തോഷവാര്‍ത്ത. ഐശ്വര്യയുടെ പിറന്നാളിനു സ്പെഷലായി തയാറാക്കിയ കിടിലൻ കേക്ക് ആണ് ഇപ്പോൾ വൈറലാകുന്നത്. ഇതിലും മികച്ച കേക്ക് ആഷിനു സ്വപ്നത്തിൽ േപാലും കിട്ടില്ലെന്നാണു പലരും പറയുന്നത്. 

റെഡ്കാർപറ്റിന്റെ റാണിയായ ഐശ്വര്യയുടെ കാൻ ഫിലിം ഫെസ്റ്റിവലിലെ ഒരു നിമിഷം തന്നെയാണ് കേക്കായി മുന്നിലെത്തിയത്. ഇക്കഴിഞ്ഞ കാൻ ഫെസ്റ്റിൽ ഇളംനീലഗൗൺ ധരിച്ചു സിൻഡ്രല ലുക്കിലെത്തിയ ഐശ്വര്യയെ അതേപടി പകർത്തിയിരിക്കുകയാണ് കേക്കിൽ. ആഷിനായി കേക്ക് തയ്യാറാക്കിയ ബേക്കറിയുടമകളാണ് ചിത്രവും വിഡിയോയും ഇൻസ്റ്റഗ്രാം വഴി പങ്കുവച്ചത്. 

അഭിഷേക് ബച്ചനും ആരാധ്യയും ചേർന്ന് ഐശ്വര്യക്കായി സ്പെഷൽ കേക്കാണ് ഓർഡർ ചെയ്തിരിക്കുന്നതെന്ന് നേരത്തെ വാർത്തകള്‍ പരന്നിരുന്നു, അതു സത്യമായിരിക്കുകയാണിപ്പോൾ. ഐശ്വര്യയുടെ കുട്ടിവേർഷനാണ് ഈ ബർത്ഡേ കേക്ക് എന്നാണു പലരും കമന്റ് ചെയ്യുന്നത്. വനിലയും ചോക്ലേറ്റും ചേര്‍ത്തുണ്ടാക്കിയ കേക്കിന് പ്രിൻസസ് ലുക്കിനായി ഭക്ഷ്യയോഗ്യമായ ഫാബ്രിക്കുകളും ഉപയോഗിച്ചിരുന്നു. നാലു ദിവസമെടുത്താണത്രേ മനോഹരമായ ഈ കേക്കിന്റെ നിർമാണം പൂർത്തിയാക്കിയത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam