Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹോദരിയു‌ടെ വിവാഹത്തിന് അതിസുന്ദരിയായി സണ്ണി ലിയോൺ; ചിത്രങ്ങൾ

Sunny Leone സണ്ണി ലിയോണും സഹോദരി ദീപയും

നീലചിത്ര നായികയായി അഭിനയിക്കുന്ന കാലത്ത് സണ്ണി ലിയോൺ എന്ന സുന്ദരിക്കു മുന്നില്‍ ബോളിവുഡ് ഒരു സ്വപ്നം മാത്രമായിരുന്നു, പക്ഷേ വെറുമൊരു ആഗ്രഹം മാത്രമായി കൊണ്ടുനടക്കാതെ അതിനായി അശ്രാന്ത പരിശ്രമം കൂടി നടത്തിയതിന്റെ ഫലമായാണ് സണ്ണി ഇന്ന് ബോളിവു‍ഡിലെ തിളങ്ങുന്ന താരമായത്. ഐറ്റം നമ്പറുകളിലൂടെ മുൻനിര താരങ്ങളുടെ ചിത്രങ്ങളിൽ വരെ സണ്ണിക്കു സ്ഥാനമായി. സൗന്ദര്യവും കഴിവും മാത്രമല്ല ഡൗണ്‍ ടു എ​ർത് ക്യാരക്ടർ കൂടിയാണ് സണ്ണിയെ വ്യത്യസ്തയാക്കുന്നത്. ഇപ്പോഴത്തെ വിശേഷം എന്തെന്നല്ലേ? സഹോദരിയുടെ വിവാഹദിനത്തിൽ മാലാഖയെപ്പോലെ സുന്ദരിയായെത്തിയ സണ്ണിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. 

കാനഡയിലുള്ള കസിൻ ദീപയുടെ വിവാഹത്തിനാണ് സർപ്രൈസായി എത്തി സണ്ണി കുടുംബാംഗങ്ങളെ ഞെട്ടിച്ചത്. ഗ്രാന്റ് വെഡ്ഡിങ്ങിനായി കിടിലൻ ഔട്ട്ലുക്കിലാണ് താരം എത്തിയത്. പ്രശസ്ത ഡിസൈനറായ അർച്ചന കോച്ചാർ ഡിസൈൻ ചെയ്ത വസ്ത്രങ്ങളായിരുന്നു വിവാഹത്തിനായി സണ്ണിയെ സുന്ദരിയാക്കിയത്. ഒരു ഫങ്ഷന് വെള്ള നിറത്തിലുള്ള കേപ് സ്റ്റൈൽ ക്രോപ് ടോപ്പും ഡിജിറ്റൽ പ്രിന്റുള്ള സ്കർട്ടും മറ്റൊരു ഫങ്ഷന് പരമ്പരാഗത ശൈലിയിലുള്ള മിറർ വർക്ക് ലഹങ്ക ചോളിയുമാണ് സണ്ണി ധരിച്ചത്. 

sunny-1 സണ്ണി ലിയോൺ സഹോദരിയുടെ വിവാഹ ദിനത്തിൽ

കുട്ടിക്കാലം തൊട്ടേ താൻ ദീപയുമായി അടുത്ത ബന്ധമായിരുന്നുവെന്നും അതുകൊണ്ടുതന്നെ അവളുടെ വിവാഹം ഒഴിവാക്കാൻ കഴിയില്ലെന്നും സണ്ണി പറഞ്ഞിരുന്നു. താൻ എത്തുന്നത് അവൾക്ക് എത്രത്തോളം സര്‍പ്രൈസായിരിക്കുമെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും സണ്ണി ലിയോൺ പറഞ്ഞിരുന്നു. അതിനിടെ, സണ്ണിക്കൊപ്പം ഭർത്താവ് ഡാനിയല്‍ വെബ്ബറിനെ കണ്ടില്ലല്ലോ എന്ന സംശയത്തിലായിരുന്നു പലരും. കാരണം മറ്റൊന്നുമല്ല അടുത്തിടെ ദത്തെടുത്ത നിഷാ കൗർ വെബ്ബർ എന്ന തങ്ങളുടെ കുഞ്ഞു മാലാഖക്കുട്ടിക്കായി കൂട്ടിരിക്കുകയായിരുന്നുവത്രേ വെബ്ബർ. 

ഇക്കഴിഞ്ഞ ജൂലൈയിലാണ്  21 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ലാത്തൂരിൽ നിന്നും ദത്തെടുത്തുകൊണ്ടാണ് സണ്ണി മാതൃത്വത്തിലേക്ക് ചുവടെടുത്തുവച്ചത്. പോൺ താരം ആയിരിക്കെ തന്നെ വ്യത്യസ്തമായ ചിന്തകൾകൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് സണ്ണി ലിയോൺ.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

related stories