Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യ റായിയുടെ അപര, തരംഗമായി പേര്‍ഷ്യന്‍ സുന്ദരി

Zaberi ഐശ്വര്യ റായ്, മഹ്ലഗ ജബേരി

ഇന്ത്യയുടെ സൗന്ദര്യ റാണി ഐശ്വര്യ റായിയുടെ ഒരു അപരയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാവുന്നത്. പേര്‍ഷ്യക്കാരിയായ സൂപ്പര്‍ മോഡല്‍ മഹ്ലഗ ജബേരിയാണു കക്ഷി‍. ഇന്റര്‍നെറ്റിനെ ആകെ ഇളക്കി മറിക്കുകയാണ് ഈ ഫാഷന്‍ സെലിബ്രിറ്റി. ഒരൊറ്റ നോട്ടത്തിൽ ആഷിന്റെ ഛായയാണ് ജബേരിക്കെന്നാണ് പലരുടെയും വാദം. ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യുന്ന ഫോട്ടോകളിലൂടെയാണ് അവര്‍ സോഷ്യല്‍ മീഡിയയില്‍ താരമായത്. 

zaberi ഇന്റര്‍നെറ്റിനെ ആകെ ഇളക്കി മറിക്കുകയാണ് ഈ ഫാഷന്‍ സെലിബ്രിറ്റി...

വന്‍ സ്വീകരമാണ് ഓരോ ഫോട്ടോയ്ക്കും ആരാധകര്‍ നല്‍കുന്നത്. സത്യസന്ധയായി ഇരിക്കാനാണ് താന്‍ എന്നും ആഗ്രഹിക്കുന്നതെന്ന് മഹ്ലഗ പറയുന്നു. ഡയറ്റിങ്ങിലൂടെയും മറ്റും ശരീരത്തെ അത്ര പെര്‍ഫക്റ്റായാണ് ജബേരി സംരക്ഷിക്കുന്നതെന്നാണ് അവരുമായി അടുത്തു നില്‍ക്കുന്നവര്‍ പറയുന്നത്. കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോയിലാണ് മഹ്ലഗ താമസിക്കുന്നത്.

zaber-1 രൊറ്റ നോട്ടത്തിൽ ആഷിന്റെ ഛായയാണ് ജബേരിക്കെന്നാണ് പലരുടെയും വാദം...

ഇറാനിലെ ഇസ്ഫഹാനിലാണ് ജബേരി ജനിച്ചത്, പിന്നീട് കാലിഫോര്‍ണിയയിലേക്ക് കുടിയേറുകയായിരുന്നു. ഇതിനോടകം തന്നെ ഈ സുന്ദരിക്ക് 1.6 ദശലക്ഷം ഫോളോവേഴ്‌സായി ഇന്‍സ്റ്റഗ്രാമില്‍. വലിയ ബ്രാന്‍ഡുകള്‍ അവരുടെ പ്രൊമോഷനുകള്‍ക്കു വേണ്ടി ജബേരിയെ ആണ് ഇപ്പോള്‍ തേടിയെത്തുന്നത്. 

zabera-2 വലിയ ബ്രാന്‍ഡുകള്‍ അവരുടെ പ്രൊമോഷനുകള്‍ക്കു വേണ്ടി ജബേരിയെ ആണ് ഇപ്പോള്‍ തേടിയെത്തുന്നത്...

ബിസിനസ് സ്റ്റഡീസില്‍ പ്രാവീണ്യം നേടിയ ജബേരിക്കു കണക്കിലും ഫിസിക്‌സിലും ഡിപ്ലോമയുമുണ്ട്. ക്ലബ്ബുകളും പാര്‍ട്ടികളുമൊന്നും തനിക്കിഷ്ടമല്ലെന്നാണ് ജബേരി പറയുന്നത്. പകരം ഷോപ്പിങ്ങും ഡിന്നറും സിനിമയുമൊക്കെയാണു താല്‍പ്പര്യം, അതും തന്റെ സുഹൃത്തുക്കളോടൊപ്പം മാത്രം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam