Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിടിലൻ സർപ്രൈസായി അജുവും ധ്യാനും, ടെക്കികൾ ഞെട്ടി !!

Aju Dhyan

ടെക്നോപാർക്കിൽ ഇന്നലെ ഫാഷൻഷോയ്ക്കും സംഗീതനിശയ്ക്കും പുറമെ മറ്റൊരു ഇടിവെട്ട് സർപ്രൈസ് കൂടി ടെക്കികളെ കാത്തിരിപ്പുണ്ടായിരുന്നു. എന്റെ ഡീൽ ഡോട്കോമിന്റെ ഒന്നാംവാർഷികത്തോടനുബന്ധിച്ച് ഇപ്പോൾ തിയറ്ററിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ‘ഗൂഢാലോചന’ എന്ന ചിത്രത്തിലെ താരങ്ങളായ ധ്യാൻ ശ്രീനിവാസനും അജു വർഗീസും വേദിയിൽ എത്തിയപ്പോഴാണു ടെക്കികൾ ശരിക്കും ഞെട്ടിയത്. പ്രിയപ്പെട്ട ന്യൂജെൻ താരങ്ങളെ അവർ ആർപ്പുവിളികളോടെ എതിരേറ്റു. 

Techies on Ramp കഴക്കൂട്ടം അൽസാജ് കൺവൻഷൻ സെന്ററിൽ നടക്കുന്ന എം ഫോർ മാരി വെഡിങ് ഫെയറിനു തുടക്കമായി ഇന്നലെ ന‌ടന്ന ഫാഷൻ ഷോയ്ക്കു തയാറെടുത്ത ടെക്കികൾ ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

ടെക്നോപാർക്ക് ആംഫി തിയറ്ററിൽ തടിച്ചുകൂടിയ ടെക്കികൾ കയ്യടികളും ആവേശവുമായി ഉത്സവം തീർത്തു. എം 4 മാരിയും ടെക്കികളുടെ സാംസ്കാരിക കൂട്ടായ്മ നടനയും സംയുക്തമായി സംഘടിപ്പിച്ച റാമ്പ് ഷോയും സംഗീതനിശയും പൊടിപൊടിച്ചു. എം 4 മാരിയും ഭീമ ജ്വല്ലറിയും സ്വയംവരാ സിൽക്സും 12 വരെ കഴക്കൂട്ടം അൽസാജ് കൺവൻഷൻ സെന്ററിൽ നടത്തുന്ന വെഡിങ് ഫെയറിന്റെ കർട്ടൻ റെയ്സറായാണ് ടെക്കികളുടെ റാമ്പ് ഷോ സംഘടിപ്പിച്ചത്. ഹാന്റക്സിന്റെ എത്‌‌നിക് വെയർ ഷോയോടെയാണ് ആഘോഷ രാവിനു തുടക്കമായത്. അഞ്ഞൂറോളം മത്സരാർഥികളിൽനിന്നു തിരഞ്ഞെടുത്ത 20 യുവതീ യുവാക്കളാണു റാമ്പിൽ ചുവടുവച്ചത്. നാടൻ കൈത്തറി വേഷങ്ങളിൽ തങ്ങളുടെ സഹപ്രവർത്തകർ റാമ്പിൽ എത്തിയപ്പോൾ ടെക്കികൾ ആർപ്പുവിളികളോടെ സ്വീകരിച്ചു. 

വിജയികൾക്ക് അഷ്ടമുടി മേക്കോവർ സലൂൺ കാഷ് പ്രൈസുകൾ സമ്മാനിച്ചു. റാമ്പ് ഷോയ്ക്കുശേഷം സംഗീത പെരുമഴയുമായി ജോബ് കുര്യൻ വേദിയിൽ എത്തി. അടിപൊളി പാട്ടുകൾക്കൊപ്പം ടെക്കികൾ ഒന്നടങ്കം ചുവടുവച്ചു. ഒരു വർഷം പൂർത്തിയാക്കിയ എന്റെ ഡീൽ ഡോട്ട് കോമിന്റെ ആഘോഷവും വേദിയിൽ നടന്നു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam