Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലസ്ഥാനം ഉത്സവ ലഹരിയിൽ, എംഫോർ മാരി വെഡിങ് ഫെയറിന് ഇന്നു തുടക്കം

M4 Marry Wedding Fair വിവാഹപങ്കാളികളെ തേടുന്നവർക്ക് അതു യഥാർഥ്യമാക്കാൻ പുത്തൻവഴികളുമായാണ് എം ഫോർ മാരി വെഡിങ് ഫെയർ 2017 എത്തുന്നത്...

തലസ്ഥാനത്തെ ഉത്സവലഹരിയിലാഴ്ത്തി എം ഫോർ മാരി വെഡിങ് ഫെയറിന് ഇന്നു തുടക്കമാകും. വൈകിട്ട് ആറിനു താരദമ്പതികളായ ഷാജികൈലാസും ആനിയും ചേർന്നു മെഗാ വെഡിങ് ഫെയർ ഉദ്ഘാടനം ചെയ്യും. രാവിലെ 11.30 മുതൽ രാത്രി ഒൻപതു വരെ നടക്കുന്ന ഫെയറിൽ ഓരോ ദിവസവും പ്രമുഖ ഡിസൈനർമാരുടെ വസ്ത്രവൈവിധ്യങ്ങൾ പ്രദർശിപ്പിക്കുന്ന ഫാഷൻ ഷോയും ഉണ്ടാകും. 

വിവാഹപങ്കാളികളെ തേടുന്നവർക്ക് അതു യഥാർഥ്യമാക്കാൻ പുത്തൻവഴികളുമായാണ് എം ഫോർ മാരി വെഡിങ് ഫെയർ 2017 എത്തുന്നത്. കഴക്കൂട്ടം അൽസാജ് കൺവൻഷൻ സെന്ററിൽ നടക്കുന്ന മെഗാഷോയിൽ എം 4 മാരി ഡോട്കോമും ഭീമാ ജ്വല്ലറിയും സ്വയംവരാ സിൽക്സും പങ്കാളികളാണ്. 

ബ്രൈഡൽ വെയർ, മെൻസ് വെയർ, ജ്വല്ലറി ആക്‌സസറീസ്, വെഡ്‌ഡിങ് കാർഡ്, വെഡ്‌ഡിങ് പ്ലാനർ, ബ്യൂട്ടിപാർലർ, ഫ്ലോറിസ്‌റ്റ്, കേറ്ററൺ, ഫോട്ടോ വിഡിയോ, ട്രാവൽ, ഹണിമൂൺ, റിസോർട്ട്‌സ് മുതലായ സേവനങ്ങൾ കണ്ടറിയാനും വിലയിരുത്താനുമുള്ള അവസരം ഇവിടെയുണ്ടാകും. 

രാജ്യത്തെ തന്നെ എണ്ണം പറഞ്ഞ ഡിസൈനർമാരായ അങ്ക, സെറീന, സിൽക്കിവേ, മാന്യവാർ, ഹാന്റക്സ് തുടങ്ങിയവർ പുതിയ വസ്ത്ര വൈവിധ്യവുമായി ഫെയറിൽ എത്തുന്നുണ്ട്. ഇരുപത്തഞ്ചിലധികം ബ്രൈഡൽ കലക്‌ഷൻ സ്റ്റാളുകൾ ഫെയറിന്റെ പ്രത്യേകതയാണ്. അഷ്ടമുടി മേക്കോവര്‍ സലൂണ്‍ ആണ് ഹെയര്‍ ആന്‍ഡ് മേക്കോവര്‍ പാര്‍ട്ണർ. ഞായറാഴ്ച സമാപിക്കും

11.30 മുതൽ രാത്രി ഒൻപതുവരെയാണു ഫെയർ നടക്കുക. ഫാഷൻഷോ ദിവസവും വൈകിട്ട് ആറിന് ആരംഭിക്കും. കേരളത്തിലെ ഏറ്റവും വലിയ വൈവാഹിക വെബ്‌സൈറ്റായ എം4മാരി.കോമിൽ സൗജന്യമായി റജിസ്‌റ്റർ ചെയ്യാം. 

അങ്കയുടെയും സിൽക്കിവേയുടെയും ഫാഷൻ ഷോ ഇന്ന്

മെഗാ ഫെയറിന്റെ ഭാഗമായി വൈകിട്ട് ആറിനു നടക്കുന്ന ഫാഷൻഷോയിൽ അങ്കയും സിൽക്കിവേയും തങ്ങളുടെ പുത്തൻ വസ്ത്ര വൈവിധ്യവുമായി എത്തും. അങ്കയുടെ ഫാഷൻഷോ നടിയും മോഡലുമായ കനി നയിക്കും. പരമ്പരാഗത കോട്ടൺ കേരള സാരികൾ മുതൽ കസവു സാരികൾ ഉൾപ്പെടുന്ന ബ്രൈഡൽ കലക്‌ഷൻ ഒരുക്കിയാണ് അങ്ക ഫാഷൻഷോയിൽ എത്തുന്നത്.

തെന്നിന്ത്യൻ താരം പാർവതി നായരാണ് സിൽക്കിവേയുടെ ഫാഷൻഷോ നയിക്കുന്നത്. ബ്രൈഡൽ കാഞ്ചിപുരം കലക്‌ഷനുമായാണു സിൽക്കിവേ എത്തുന്നത്. ശാന്തി രാമസുബ്ബു എന്ന ഫാഷൻ ഡിസൈനറുടെ നേതൃത്വത്തിൽ 1997ൽ ആരംഭിച്ച സിൽക്കിവേ കാഞ്ചിവരം, ബനാറസ്, തുസാർ സിൽക്സ് തുടങ്ങിയ കലക്‌ഷനുമായാണ് സിൽക്കിവേ എത്തുന്നത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam