Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം ഫോർ മാരി വെഡിങ് ഫെയറിന് തുടക്കം

M4marry Wedding fair ബ്രൈഡൽ കളക്‌ഷന്റെ ശേഖരമാണു ഫെയറിന്റെ മറ്റൊരു പ്രത്യേകത

സൗന്ദര്യവും ഫാഷനും ഒരു വേദിയിൽ അണിനിരക്കുന്ന വിവാഹ ചടങ്ങുകൾക്കു മാറ്റേകി എം ഫോർ മാരി ഒരുക്കുന്ന വെഡിങ് ഫെയറിനു തുടക്കമായി. കഴക്കൂട്ടം അൽ സാജ് കൺവൻഷൻ സെന്ററിൽ തിങ്ങി നിറഞ്ഞ കാണികളെ സാക്ഷിയാക്കി താര ദമ്പതികളായ ഷാജി കൈലാസും ആനിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഭീമാ ജ്വല്ലറിയും സ്വയംവര സിൽക്സും ചേർന്നാണു മൂന്നുദിവസം നീണ്ടുനിൽക്കുന്ന വെഡിങ് ഫെയർ സംഘടിപ്പിക്കുന്നത്.

ഞായറാഴ്ച വരെ രാവിലെ 11.30 മുതൽ രാത്രി ഒൻപതു വരെയാണു മേള. പ്രമുഖ ഡിസൈനർമാരായ ഭീമ, സ്വയംവര സിൽക്സ്, മാന്യവാർ, അങ്ക, സിൽക്കിവേ, ഹാന്റക്സ് എന്നിവർ മേളയിൽ അണി നിരക്കുന്നുണ്ട്. ഇവരെ കൂടാതെ ഇരുപത്തി അ‍ഞ്ചോളം സ്റ്റാളുകളിലായി വസ്ത്ര, ആഭരണ ശേഖരങ്ങളുടെ വിപുലമായ കലക്‌ഷൻ കാണികൾക്കായി ഒരുക്കിയിട്ടുണ്ട്. ബ്രൈഡൽ കളക്‌ഷന്റെ ശേഖരമാണു ഫെയറിന്റെ മറ്റൊരു പ്രത്യേകത. ഓരോ ദിവസവും വൈകിട്ട് ആറിനു പ്രമുഖ ഡിസൈൻമാരുടെ വസ്ത്ര വൈവിധ്യങ്ങൾ പ്രദർശിപ്പിക്കുന്ന ഫാഷൻ ഷോയും ഉണ്ടാകും.

m4-marry-wedding-fair2

∙ ഇന്ന് റാമ്പിൽ

മിസ് വേൾഡ് പാർവതി ഓമനക്കുട്ടൻ, തെന്നിന്ത്യൻ താരം നേഹ സക്സേന, സിനിമാ സീരിയൽ താരം വിവേക് ഗോപൻ എന്നിവരാണ് ഇന്നു നടത്തുന്ന റാമ്പ് ഷോയുടെ ആകർഷണം. സറീനയുടെ ഷോ സ്റ്റോപ്പറായാണു പാർവതി ഷോയിൽ പങ്കെടുക്കുന്നത്. നേഹ ഹാന്റക്സിനെയും വിവേക് ഗോപൻ മാന്യവാറിനെയും പ്രതിനിധീകരിച്ചു റാമ്പിൽ ചുവടുവയ്ക്കും.

∙ മൂന്നു പതിറ്റാണ്ടിന്റെ പാരമ്പര്യവുമായാണു സെറീന എം ഫോർ മാരി വെഡ്ഡിങ് ഫെയറിൽ പങ്കെടുക്കുന്നത്. റിച്ച് ആൻഡ് റോയൽ കലക്‌ഷനാണു സെറീന ഫെയറിൽ അവതരിപ്പിക്കുന്നത്. ട്രൻഡി കാഞ്ചീപുരം സിൽക്ക് സാരികളും ബ്രഡൽ സിൽക്ക് സാരികളുമടങ്ങുന്ന രണ്ടു റൗണ്ടുകളാണു ഷോയിലുള്ളത്. പാർവതി ഓമനക്കുട്ടനാണു സറീനയുടെ ഷോ സ്റ്റോപ്പർ.

∙ സുന്ദരിമാർ വാഴുന്ന എം ഫോർ മാരി വെഡ്ഡിങ് ഫെയർ റാമ്പിലെ ആൺ സാന്നിധ്യമാണു പ്രമുഖ മെൻസ് വെയർ ബ്രാൻഡ് ആയ മാന്യവാർ. വിവാഹ വേളയിൽ അണിയാവുന്ന ഷെർവാണി, ഫ്യൂഷൻ സ്യൂട്ട്, കുർത്ത പൈജാമ സെറ്റ്, പാർട്ടി വെയർ ഷർട്ടുകൾ തുടങ്ങി അനവധി എത്ത്നിക്, വെസ്റ്റേൺ കലക്‌ഷനാണു മാന്യവാർ ഫെയറിൽ അവതരിപ്പിക്കുന്നത്. വിവേക് ഗോപൻ ആണ് മാന്യവാറിന്റെ ഷോ സ്റ്റോപ്പർ.

m4-marry-wedding-fair

∙ മലയാളികളുടെ സ്വന്തം ബ്രാൻഡ് ആണ് ഹാന്റക്സ്, ബാലരാമപുരം കൈത്തറി വസ്ത്രങ്ങളുമായാണു ഹാന്റക്സ് ഷോയുടെ നിറ സാന്നിധ്യമാകുന്നത്. കോട്ടൺ നൂലിൽ നെയ്ത്തുകാർ കൈകൊണ്ട് നെയ്തെടുക്കുന്ന എക്കോ ഫ്രണ്ട്‌ലി ഉൽപന്നങ്ങളാണ് ഹാന്റക്സ് അവതരിപ്പിക്കുന്നത്. നേഹ സക്സേനയാണ് ഹാന്റക്സിന്റെ ഷോ സ്റ്റോപ്പർ. 

∙ എം ഫോർ മാരി വെഡ്ഡിങ് ഫെയറിന്റെ ഹെയർ ആൻഡ് മേക്ക് ഓവർ പാർട്ട്ണർ അഷ്ടമുടി മേക്ക് ഓവർ സലൂൺ ആണ്. ട്രയൽ ബ്രൈഡൽ മേക്ക് അപ്പ് ഉൾപ്പെടെ അനവധി സൗകര്യങ്ങൾ ഫെയറിൽ അഷ്ടമുടി അവതരിപ്പിക്കുന്നുണ്ട്. 

Read more on : Lifestyle Malayalam Magazine, Beauty Tips in Malayalam