Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം 4 മാരി വെഡിങ് ഫെയർ; സുന്ദരൻമാർക്കായി മാന്യവാർ

m4mrry എം ഫോർ മാരി വെഡിങ് ഫെയറിനോടനുബന്ധിച്ചു നടന്ന ഷോയിൽ പാർവതി നായരോടൊപ്പം സിൽക്കിവേ മാനേജിങ് പാർട്നർ ശാന്തി രാമസുബ്ബു.

എം 4 മാരി വെഡിങ് ഫെയർ അവസാന ദിനത്തിലേക്ക് എത്തവേ സ്റ്റാളുകളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. 

20% വരെ ഡിസ്കൗണ്ട്

20% വരെ ഡിസ്കൗണ്ടുമായി ഫെയറിന്റെ ഹോസ്പിറ്റാലിറ്റി പാർട്നർ അൽ സാജ് കൺവൻഷൻ സെന്ററും അഞ്ചു ശതമാനം ഡിസ്ക്കൗണ്ടും നെയിൽ ആർട്ടുമായി കാറ്റലിസ്റ്റ്, മനോഹരമായ എൽഇഡി വാളുകളുമായി എബിസി, വിവാഹ ഫോട്ടോ, വിഡിയോഗ്രഫിയിൽ അത്ഭുതകരമായ ഓഫറുകളുമായി ബോൾ ബ്രദേഴ്സും കാലിപ്സോ ഫോട്ടോഗ്രാഫിയും രംഗത്ത് ഉണ്ട്.വിദേശ റിസോർട്ടുകളിൽ ഉൾപ്പെടെ പാക്കേജുകൾ ഒരുക്കി ക്ലബ് മഹീന്ദ്രയും ട്രയൽ ബ്രൈഡൽ മേക്കപ്പ് സൗകര്യവുമായി അഷ്ടമുടി, പ്രോപ്പർട്ടി ഡീലുകളുമായി അർബൻ സ്കേപ്പ്സ് തുടങ്ങി മുപ്പതോളം സ്റ്റാളുകളാണു ഫെയറിൽ ജനശ്രദ്ധ ആകർഷിച്ചു മുന്നേറുന്നത്. ഫെയറിലെ പ്രീമിയം കാർ പവലിയനും ജനപ്രീതി നേടി കഴിഞ്ഞു.

പ്രഫ. ദേശിംഗം രഘുനാഥന്റെ  വിവാഹസംബന്ധമായ ഹോളിസ്റ്റിക് ആസ്ട്രോ കൗൺസിലിങ്  വൻജനശ്രദ്ധ ആകർഷിക്കുന്നുണ്ട്.

റിച്ച് ആൻഡ് റോയൽ കലക്‌ഷനുമായി സറീന

എം 4 മാരി വെഡിങ് ഫെയറിന്റെ രണ്ടാം ദിവസമായ ഇന്നലെ ഷീല ജെയിംസ് രൂപകൽപന ചെയ്ത റിച്ച് ആൻഡ് റോയൽ കലക്‌ഷനുമായി സറീനയുടെ റാമ്പ് ഷോയാണ് ആദ്യമെത്തിയത്. കാഞ്ചിപുരം സാരികളുടെ അഴകിൽ മോഡലുകൾ റാമ്പിൽ ചുവടുവച്ചു. നടിയും വിശ്വസുന്ദരിയുമായ പാർവതി ഓമനക്കുട്ടനായിരുന്നു ഷോ സ്റ്റോപ്പർ.

നാടൻ കൈത്തറി വസ്ത്രങ്ങളുമായി ഹാന്റക്സ്

പട്ടിന്റെ അഴകിൽ കാണികളെ നാടൻ കൈത്തറി വസ്ത്രങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു ഹാന്റക്സ് റാമ്പ് ഷോ. പ്രകൃതിയ്ക്ക് ഇണങ്ങുന്ന തരത്തിലുള്ള വസ്ത്രങ്ങളാണു ഹാന്റക്സ് അവതരിപ്പിച്ചത്. ബോളിവുഡ്–തെന്നിന്ത്യൻ നടി നേഹ നക്സേനയാണു ഹാന്റക്സ് ഷോ സ്റ്റോപ്പറായി എത്തിയത്

സുന്ദരൻമാർക്കായി മാന്യവാർ

സുന്ദരിമാർ അരങ്ങ് വാഴുന്ന എം 4 മാരി വെഡിങ് ഫെയറിന്റെ റാമ്പ് ഷോയിലെ ആദ്യ പുരുഷ സാന്നിധ്യമായിരുന്നു ഇന്റർനാഷണൽ ബ്രാൻഡായ മാന്യവാർ. ഇവരുടെ ഡിസൈൻ സംഘമായ വേദാന്ത് ഫാഷൻസ് കൊൽക്കത്ത ഒരുക്കിയ വരൻമാർക്കുള്ള പ്രത്യേക ഡിസൈൻ വസ്ത്രങ്ങളാണു മാന്യവർ റാമ്പിൽ അവതരിപ്പിച്ചത്. ഷെർവാണി, ഫ്യൂഷൻ സ്യൂട്ട്, ഇന്ത്യ–വെസ്റ്റേൺ, വെസ്റ്റേൺ സ്യൂട്ടുകൾ തുടങ്ങിയവ ആദ്യഘട്ടത്തിലും തുടർന്നു ദോത്തി, കൂർത്ത, പൈജാമ, തുടങ്ങിയും രംഗത്ത് അവതരിപ്പിച്ചു. നടൻ വിവേക് ഗോപനായിരുന്നു മാന്യവാറിന്റെ ഷോ സ്റ്റോപ്പർ. 


Read more: Lifestyle Malayalam MagazineBeauty Tips in Malayalam