Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഫോർ മാരി വെഡിങ് ഫെയർ: ഇന്നു റാംപിൽ ഭീമാ ജ്വല്ലേഴ്സ്

mformarry എം ഫോർ വെഡിങ് ഫെയറിനോടനുബന്ധിച്ച് നടക്കുന്ന ഭീമയുടെ ഫാഷൻ ഷോയിൽ ഷോ സ്റ്റോപ്പറായ ചലച്ചിത്രതാരം അഹാന കൃഷ്ണ കുമാർ ഭീമയിൽ ആഭരണം തിരഞ്ഞെടുക്കുന്നു. ഭീമ മാനേജിങ് ഡയറക്ടർ എം.എസ്. സുഹാസ് സമീപം.

കഴക്കൂട്ടം അൽസാജ് കൺവൻഷൻ സെന്ററിൽ നടക്കുന്ന എംഫോർ മാരി വെഡിങ് ഫെയറിൽ ഇന്നു ഭീമാ ജ്വല്ലേഴ്സ് റാമ്പിലെത്തും. ഫെയറിന്റെ മുഖ്യ സ്പോൺസറാണു ഭീമ. സ്വയംവര സിൽക്സ് അസോസിയേറ്റ് സ്പോൺസറാണ്. രണ്ടു ദിവസമായി വെവിധ്യമാർന്ന വസ്ത്രശേഖരങ്ങൾ നിറഞ്ഞ എം 4 മാരിയുടെ റാമ്പിൽ ഇന്ന് ആദ്യമായി ആഭരണത്തിളക്കം നിറയും. 

സ്വർണ–വജ്ര ഡിസൈനുകളുടെ നൂതന ശേഖരമാണു  ഭീമ അവതരിപ്പിക്കുന്നത്. പത്തു മോഡലുകൾക്ക് ഒപ്പം ഷോ സ്റ്റോപ്പറായി റാമ്പിലെത്തുന്നതു ‍ഞാൻ സ്റ്റീവ് ലോപസ്, ‍ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള തുടങ്ങിയ ചിത്രങ്ങളിലൂടെ പുതുനായിക നിരയിലെ ശ്രദ്ധേയമായി മാറിയ തലസ്ഥാനത്തിന്റെ സ്വന്തം അഹാന കൃഷ്ണകുമാറാണ്. 

വൈകിട്ട് 6.30 നാണു ഭീമാ റാമ്പ് ഷോ.

പരമ്പരാഗത ടെമ്പിൽ ജ്വല്ലറി കലക്‌ഷൻ, നൂറു വർഷത്തിനു മേൽ പഴക്കമുള്ള റിയൽ ആന്റിക് കലക്‌ഷൻ, ജടായു വർക്ക്, ഹൈദാരാബാദിൽ നിന്നുള്ള നിസാം കലക്‌ഷൻ തുടങ്ങിയവയാണു ഭീമാ റാമ്പിൽ അവതരിപ്പിക്കുന്നത്. ഇതിനു പുറമേ ഭീമയുടെ സ്റ്റാളിൽ പ്ലാറ്റിനം കലക്‌ഷൻ, ലൈറ്റ് വെയ്റ്റ് ഡയമണ്ട്, യുവതലമുറയ്ക്കായുള്ള എറ്റേർണൽ ബൊട്ടിക് കളക്‌ഷൻ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ഭീമാ റാമ്പ് ഷോയ്ക്കു പിന്നാലെ മറ്റൊരു സ്പോൺസറായ സ്വയംവര സിൽക്സിന്റെ വസ്ത്രശേഖരം റാമ്പിൽ എത്തും. രണ്ടു ദിവസമായി നടക്കുന്ന വെഡിങ് ഫെയർ ഇന്നു സമാപിക്കും.


Read more: Lifestyle Malayalam MagazineBeauty Tips in Malayalam