Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധ്യയുടെ പിറന്നാളാഘോഷം ഏറ്റെടുത്ത് ആരാധകർ!

Aradhya Bachchan തന്റെ പ്രിയനിറമായ പിങ്ക് കളറിലുള്ള കിടിലൻ ഫ്രോക്കും അതിനു ചേരുന്ന ഹെയർബാന്റും ധരിച്ചാണ്...

ബോളിവുഡിന്റെ ബിഗ്ബി ഏറെ ആഹ്ലാദത്തിലാണിപ്പോള്‍, കൊച്ചുമോൾ ആരാധ്യക്ക് ആറു വയസ്സു തികഞ്ഞിരിക്കുകയാണ്. കാര്യം ആരാധ്യ വലുതായെങ്കിലും ബച്ചനെ സംബന്ധിച്ചിടത്തോളം ഇപ്പോഴും കൊച്ചുകുഞ്ഞാണവൾ. ആരാധ്യയു‌ടെ പിറന്നാളിന് ആശംസകളുമായി അമിതാഭ് ബച്ചൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഒപ്പം അച്ഛൻ അഭിഷേക് ബച്ചനും അമ്മ ഐശ്വര്യ റായിക്കുമൊപ്പം പിറന്നാൾ ആഘോഷത്തിനായി തയാറെടുക്കുന്ന ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

'' അവൾ എത്രത്തോളം വലുതായെന്നു ഞങ്ങളെ ഓർമിപ്പിക്കുമ്പോൾ... ആരാധ്യക്ക് ആറു വയസ്സ്'' ​എന്ന കാപ്ഷനോടെയുള്ള ആരാധ്യയുടെ ചിത്രമാണ് ബച്ചൻ പങ്കുവച്ചത്. ആരാധ്യക്ക് ആശംസകൾ നേർന്നവർക്കു നന്ദി പറഞ്ഞുള്ള ഫോട്ടോയും പിന്നാലെ ട്വീറ്റ് ചെയ്തു. അച്ഛൻ അഭിഷേകും കുഞ്ഞുരാജകുമാരിക്ക് ആശംസകൾ നേരുന്നുവെന്നു പറഞ്ഞുള്ളൊരു ഫോട്ടോ പങ്കുവച്ചു.

മുംബൈയിലെ ഒരു മുന്തിയ ഹോട്ടലിലായിരുന്നു ആരാധ്യയുടെ പിറന്നാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. പിറന്നാളിന് ഒരുപോലുള്ള ഹൂഡീസ് ധരിച്ചെത്തിയ അഭിഷേകിനൊപ്പമുള്ള ചിത്രവും ബച്ചൻ പങ്കുവച്ചിരുന്നു. ഒരുപോലുള്ള ഹൂഡിയിൽ ഒരുമിച്ചു കാൽവച്ച്, എക്കാലത്തെയും ബെസ്റ്റ് ഫ്രണ്ട്സായ അച്ഛനും മകനും എ​ന്ന കാപ്ഷനോടെയാണ് ബച്ചൻ മകനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. 

തന്റെ പ്രിയനിറമായ പിങ്ക് കളറിലുള്ള കിടിലൻ ഫ്രോക്കും അതിനു ചേരുന്ന ഹെയർബാന്റും ധരിച്ചാണ് ആരാധ്യ ബര്‍ത്ഡേ പാർട്ടിക്കായി ഒരുങ്ങിയെത്തിയത്. അമ്മ ഐശ്വര്യയാകട്ടെ നീലനിറത്തിലുള്ള ഷോർട്ട് ഡ്രസ്സിൽ കാഷ്വൽ ലുക്കിലെത്തി

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam