Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിമാനുഷി; ലോകസുന്ദരിയുടെ ബ്യൂട്ടി സീക്രട്ട്സ് അറിയണോ?

Manushi Chhillar മാനുഷി ഛില്ലര്‍

പതിനേഴു വർഷങ്ങൾക്കിപ്പുറം ഇന്ത്യ അഭിമാനത്തിന്റെ നെറുകയിൽ കയറിയ ദിനമായിരുന്നു ഇന്നലെ. ചൈനയിൽ നടന്ന മിസ് വേൾഡ് മൽസരത്തിൽ ഹരിയാനക്കാരിയായ മാനുഷി ഛല്ലാർ എന്ന സുന്ദരിയാണ് വിജയപ്പട്ടം സ്വന്തമാക്കിയത്.108 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരികളെ പിന്തള്ളിയാണ് ഈ മിടുക്കി ആ അവിസ്മരണീയ നേട്ടത്തിന് അർഹയായത്. 

മിസ്‌‌വേൾഡ് പട്ടത്തിനു പങ്കെടുക്കാൻ തയാറെടുക്കുമ്പോൾ തന്നെ മാനുഷി ഉറപ്പിച്ചിരുന്നു ഇത്തവണ താൻ ഇന്ത്യക്കു വേണ്ടി അതു നേടിയെടുക്കുമെന്ന്. ''ഞാൻ പഠിച്ചു വളർന്ന സംസ്കാരത്തെയും മൂല്യത്തെയും ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാനുള്ള അവസരമായാണ് ഈ മൽസരത്തെ കാണുന്നത്. എന്നിലൂ‌െട ലോകം ഇന്ത്യയെ ഓർക്കുമെന്നുറപ്പാണ്''- മൽസരത്തിനു മുന്നേ മാനുഷി പങ്കുവച്ച വാക്കുകളാണിത്. 

വ്യക്തമായ നിശ്ചയദാർഢ്യത്തോടെ മുന്നേറിയ ഈ സുന്ദരി തന്റെ ജീവിതത്തിലും ചിട്ടയായ ചില ശീലങ്ങൾ പിന്തുടരുന്നുണ്ട്. മാനുഷിയുടെ തിളക്കമാർന്ന ചർമത്തിന്റെയും ഊർജസ്വലതയുടെയുമൊക്കെ രഹസ്യം ജീവിതശൈലിയില്‍ വരുത്തിയിട്ടുള്ള നിയന്ത്രണങ്ങളാണ്. അവ എന്തെല്ലാമാണെന്നു നോക്കാം.

manushi-2 ഭക്ഷണം മുടക്കി ഡയറ്റ് ചെയ്യുന്നതിനു പകരം കൃത്യസമയത്തു ഭക്ഷണം കഴിക്കുന്ന രീതിയാണ് മാനുഷിയുടേത്...

പ്രാതൽ മുടക്കരുത്

വണ്ണം കുറയ്ക്കാനായി പരിശ്രമിക്കുന്ന പലരും ഭക്ഷണം തീരെ ഒഴിവാക്കുന്നവരാണ്. ചിലർക്ക് പ്രഭാതഭക്ഷണം പൂർണമായും ഒഴിവാക്കുന്ന ശീലമുണ്ട്. അത്തരക്കാരുടെ ശ്രദ്ധയ്ക്ക് പ്രഭാത ഭക്ഷണം ഒഴിവാക്കുകയേ അരുത്. പ്രാതൽ കഴിക്കാതിരിക്കുന്നതിലൂടെ ദിവസം മുഴുവൻ നിങ്ങളെ വിശപ്പു വിട്ടുമാറാതിരിക്കുമെന്നാണ് മാനുഷി പറയുന്നത്. അതുകൊണ്ടുതന്നെ എത്ര തിരക്കുണ്ടെങ്കിലും ഈ സുന്ദരി പ്രാതല്‍ ഒരിക്കലും മുടങ്ങാറില്ല. 

അളവു കുറച്ചു കഴിക്കാം

ഭക്ഷണം മുടക്കി ഡയറ്റ് ചെയ്യുന്നതിനു പകരം കൃത്യസമയത്തു ഭക്ഷണം കഴിക്കുന്ന രീതിയാണ് മാനുഷിയുടേത്. ചെറിയ പാത്രത്തിൽ അളവു കുറച്ചു ഭക്ഷണം കഴിക്കുന്നതാണ് മാനുഷിയുടെ പോളിസി. ഇത്തരത്തിൽ കൃത്യസമയത്ത് അളവിനനുസരിച്ചു ഭക്ഷണം കഴിക്കുമ്പോൾ നിങ്ങൾക്കൊരിക്കലും വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ഥങ്ങളോ മധുരമുള്ളവയോ കഴിക്കാൻ തോന്നുകയില്ലെന്നും മാനുഷി പറയുന്നു. 

manushi-1 അതിരാവിലെ ബദാം കഴിക്കുന്നത് മാനുഷിയുടെ ശീലമാണ്. ബദാം ഊർജം പകരുന്നതിനൊപ്പം...

മധുരത്തിനു ഗുഡ്ബൈ

മധുരത്തോടു പ്രിയമുള്ളവരാണ് ഏറെയും. എത്രയൊക്കെ ഡയറ്റ് ചെയ്യാൻ മുന്നോട്ടു വന്നാലും മധുരമുള്ള ഭക്ഷണങ്ങൾ മുന്നിൽ കണ്ടാൽ പലരുടെയും കൺട്രോൾ പോകും. ഇന്നൊരു ദിവസത്തേക്കു മാത്രം കഴിക്കാം എന്നു പറഞ്ഞുപറഞ്ഞ് അതു ശീലമാവുകയും ചെയ്യും. അത്തരക്കാരോടു മാനുഷിക്ക് ഒന്നേ പറയാനുള്ളു, നിങ്ങൾ മധുരത്തിനു ഗുഡ്ബൈ പറഞ്ഞേ മതിയാകൂ. പ്രത്യേകിച്ചും റിഫൈൻഡ് ഷുഗർ

ബദാം പ്രേമം

അതിരാവിലെ ബദാം കഴിക്കുന്നത് മാനുഷിയുടെ ശീലമാണ്. ബദാം  ഊർജം പകരുന്നതിനൊപ്പം ചർമത്തിനും  മുടിക്കും തിളക്കം നൽകുകകൂടി ചെയ്യുമെന്നാണ് മാനുഷി പറയുന്നത്. മാനുഷി അധികം വണ്ണംവെക്കാതിരിക്കുന്നതിനു പിന്നിലുള്ള രഹസ്യവും ബദാം ആണത്രേ. കിടക്കുന്നതിനു മുമ്പും ഉണർന്നതിനു ശേഷവും വെള്ളത്തിലിട്ടുവച്ച ബദാം കഴിക്കുന്നതു മുടക്കാറില്ല. 

manushi-c-1 ഞാൻ പഠിച്ചു വളർന്ന സംസ്കാരത്തെയും മൂല്യത്തെയും ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാനുള്ള അവസരമായാണ് ഈ മൽസരത്തെ കാണുന്നത്...

വർക്കൗട്ടും നൃത്തവും

തീർന്നില്ല മെഡിക്കൽ പഠനത്തിനും സൗന്ദര്യ സംരക്ഷണത്തിനുമൊപ്പം വർക്കൗട്ടുകളും നൃത്ത പരിശീലനവും മാനുഷി മുടക്കാറില്ല. കുച്ചിപ്പുടിയിൽ തല്‍പരയായ മാനുഷി എത്ര തിരക്കുകൾക്കിടയിലും വർക്കൗട്ടുകൾ ചെയ്യാൻ സമയം കണ്ടെത്താറുണ്ട്. പ്ലാങ്കും പൈലേറ്റ് ട്രെയിനിങ്ങുമൊക്കെയാണ് കൂടുതലും ചെയ്യാറുള്ളത്.

ഉറക്കം മസ്റ്റ്

ഉറക്കമില്ലാത്ത രാത്രികൾക്കു ശേഷമുള്ള പകലുകൾ എത്രത്തോളം ക്ഷീണിപ്പിക്കുന്നതായിരിക്കുമെന്ന് നമുക്കെല്ലാം അറിയാം. ഒരുദിവസത്തെ അങ്കലാപ്പുകളും വിഷമങ്ങളും എല്ലാം മാറ്റിവച്ച് സ്വസ്ഥമായി ഉറങ്ങാൻ കഴിയുന്നവർക്കേ തൊട്ടടുത്ത ദിവസം ഊർജസ്വലതയോടെ ഇരിക്കാൻ കഴിയൂ. തന്റെ പോസിറ്റീവ് എനർജിക്കു പിന്നിലെ രഹസ്യമായി മാനുഷി പറയുന്നതും ഉറക്കമാണ്. ഏഴെട്ടു മണിക്കൂർ കൃത്യമായി ഉറങ്ങാൻ കഴിയുന്നതാണത്രേ മാനുഷിയുടെ സൗന്ദര്യത്തിന്റെയും പോസിറ്റീവ് എനർജിയുടെയും രഹസ്യം.

 

മാനുഷി ഛില്ലറിന്റെ കൂടുതൽ ചിത്രങ്ങൾ കാണാം

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam