Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ചില്ലറ' പരാമർശം, തരൂരിന് മാനുഷിയുടെ മറുപടി!

Manushi മാനുഷി ഛില്ലർ, ശശി തരൂര്‍

പതിനേഴു വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം ഒരിക്കല്‍ക്കൂടി എ​ത്തിച്ച ഹരിയാന സ്വദേശി മാനുഷി ഛില്ലറിന് സമൂഹമാധ്യമമാകെ അഭിന്ദന പ്രവാഹങ്ങളാണ്. ബോളിവുഡ്–രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം മാനുഷിയെ അഭിനന്ദിച്ച് രംഗത്തെത്തിയപ്പോൾ വേറിട്ടുനിന്നത് ശശി തരൂർ എംപിയുടെ ട്വീറ്റായിരുന്നു. നോട്ടുനിരോധനവും ഛില്ലറുടെ പേരും കൂട്ടിക്കലർത്തി ഹാസ്യരൂപേണയൊരു ട്വീറ്റ് ഇട്ടതായിരുന്നു തരൂർ. എന്നാൽ നമ്മുടെ സുന്ദരിയെ അതു തെല്ലും ബാധിച്ചിട്ടില്ലെന്നു മാത്രമല്ല അതത്ര കാര്യമാക്കേണ്ടതില്ലെന്നും പറഞ്ഞിരിക്കുകയാണ് മാനുഷി. 

'' ലോകത്തെ വിജയിച്ച പെൺകുട്ടി തരൂരിന്റെ പരാമർശത്തിൽ അപ്സെറ്റ് ആകാൻ പോകുന്നില്ലെന്നും ഒപ്പം ഛില്ലറിനുള്ളിലെ 'ചിൽ‍' മറക്കാതിരിക്കാം'' എന്നും ഛില്ലർ ട്വീറ്റ് ചെയ്തു. ഇതോടെ വിഷയത്തിൽ തരൂരിനെ കണക്കിനു ട്രോളുന്നവർക്കൊരു മറുപടി നൽകിയിരിക്കുകയാണ് മാനുഷി. 

‘ഇന്ത്യയിൽ കറൻസി നിരോധിച്ചത് എന്ത് അബദ്ധമായി. ഇന്ത്യൻ പണം ലോകത്തെ കീഴടക്കിയെന്നു ബിജെപി മനസ്സിലാക്കണമായിരുന്നു. നോക്കൂ, നമ്മുടെ ‘ചില്ലർ’ (ചില്ലറ) പോലും ലോകസുന്ദരിയായിരിക്കുന്നു!’ എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

തമാശ ട്വീറ്റിന്റെ പേരിൽ തരൂരിനെതിരെ രൂക്ഷവിമർശനമായിരുന്നു. വിഷയത്തിൽ ദേശീയ വനിതാ കമ്മിഷൻപോലും ഇടപെട്ടു. ഒടുവിൽ, ‘തമാശയായി പറഞ്ഞതാണ്, ആരുടെയും വികാരം വ്രണപ്പെടുരുത്’ എന്ന വിശദീകരണവുമായി തരൂർ തന്നെ രംഗത്തെത്തി. ലോകസുന്ദരി മൽസരത്തിൽ അമ്മയെക്കുറിച്ചുള്ള മാനുഷി ഛില്ലറിന്റെ മറുപടിയെ തരൂർ മറ്റൊറു ട്വീറ്റിൽ അഭിനന്ദിച്ചിരുന്നു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam