Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിക്കിനിയിൽ സുന്ദരിയായി കരീന, പിന്നാലെ വിവാദവും

Kareena Kapoor കരീന കപൂർ

ബോളിവുഡിന്റെ പ്രിയതാരം കരീന കപൂർ എന്നും വാർത്തകളിൽ നിറഞ്ഞു നിന്ന താരമാണ്. സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതും മകനു തൈമുർ എന്നു പേരിട്ടതുമെല്ലാം മാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു. ഇപ്പോൾ അമ്മയേക്കാൾ പലർക്കും പ്രിയം മകൻ തൈമുറിനെ ആണെന്നതും മറ്റൊരു സത്യം. പുതിയ വിശേഷം അതൊന്നുമല്ല കരീനയുടെ ചില ഫോട്ടോഷൂട്ടുകളാണ്. ബീച്ചിനു സമീപത്തു നിന്നും മറ്റുമുള്ള ഹോട്ട് ലുക്കിലുള്ള കരീനയുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാവുകയാണ്. 

വോഗ് ഇന്ത്യക്കു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ ഒറ്റനോട്ടത്തിൽ തന്നെ താരം സൂപ്പർ ലുക്കിലാണെന്നു പറയാം. ചിത്രങ്ങളെ സ്വീകരിക്കുന്നവർക്കൊപ്പം തന്നെ വിമർശനവുമായി രംഗത്തെത്തിയവരും ഉണ്ട്. ചിത്രങ്ങളെല്ലാം ഫോട്ടോഷോപ്പ് ചെയ്തതാണെന്നാണ് പലരും വാദിക്കുന്നത്. അതിനു കാരണമായി അവർ പറയുന്നതോ പ്രസവം കഴിഞ്ഞ കരീനയുടെ സ്ട്രെച്ച് മാർക്കുകൾ എവിടെ എന്നു േചാദിച്ചാണ്. 

കരീനയുടെ ശരീരം മുഴുവനായി ഫോട്ടോഷോപ് ചെയ്തു മനോഹരമാക്കിയതാണെന്നു പറയുന്നവരും ഉണ്ട്. വോഗിന്റെ 2018ലെ പുതിയ വാല്യത്തിനു വേണ്ടിയാണ് കരീനയെ വച്ചു ഫോ‌ട്ടോഷൂട്ട് തയാറാക്കിയത്. ബിക്കിനിയും അതിനുമേൽ അലസമായിട്ട വസ്ത്രവുമൊക്കെ കരീനയുടെ മാസ്മരിക സൗന്ദര്യം വെളിവാക്കുന്നതായിരുന്നു. 

ഗർഭകാലത്തു തന്നെ സ്റ്റീരിയോടൈപ്പുകളെ തെല്ലും വകവെക്കാതെ നിറവയറുമായി റാംപിൽ ചുവടുവെക്കാൻ ചങ്കൂറ്റം കാണിച്ച നടിയാണ് കരീന. താരം ഇത്തരം വിമര്‍ശനങ്ങളൊന്നും തെല്ലും വകവെക്കില്ലെന്നുറപ്പാണ്. പ്രസവശേഷം കരീന വണ്ണം വച്ച സമയത്തും പാപ്പരാസികൾ കരീനയ്ക്കു പിന്നാലെ ക്യാമറക്കണ്ണുകളുമായി പിന്തുടർന്നിരുന്നു. പ്രസവിച്ച് അധികനാൾ കഴിയുംമുമ്പുതന്നെ ജിമ്മിൽ പോയും വർക്കൗട്ട് ചെയ്തും തന്റെ പഴയ ഫിറ്റ്ബോഡി തിരികെ നേടിയെടുത്തയാളാണ് കരീന. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam