Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷത്തിലെ ഫാഷൻ ട്രെൻഡ് അറിയണ്ടേ ?

style Representative Image

ഓരോ വർഷവും ഫാഷനെ സംബന്ധിച്ചിടത്തോളം പുതിയ ചുവടുവയ്പാണ്. പുതിയ ചിലതു ഫാഷനൊപ്പം കൂട്ടുകൂടുമ്പോൾ പണ്ടു കളംവിട്ട പലതും തിരിച്ചുവരും. ചിലർ മുഖം മിനുക്കി പച്ച പരിഷ്ക്കാരികളാകുമ്പോൾ ചിലരുടെ രംഗപ്രവേശം മാറ്റമില്ലാതെയാകും.  ഈ വർഷം ഫാഷൻരംഗത്ത് ചുവടുറപ്പിക്കാൻ പോകുന്ന  ട്രെൻഡുകളെ പരിചയപ്പെടുത്തുകയാണ് പ്രശസ്ത ഫാഷൻ ഡിസൈനർമാരായ ശ്രീജിത്ത് ജീവനും ശാലിനി ജെയിംസും.

കുറച്ചുകാലമായി ഫാഷൻ രംഗം പ്രാധാന്യം നൽകുന്ന സസ്റ്റൈനബിൾ ഫാഷൻ ഈ വർഷവും സൂപ്പർഹിറ്റായി ഓടുമെന്ന്  ശ്രീജിത്തും ശാലിനിയും പറയുന്നു. അത്‌ലീഷർ, ഫ്ലോറൽ പ്രിന്റ് പ്രേമം കൂടുതൽ കരുത്താർജിക്കും.  ഹാൻഡ്‌ലൂം ഭാവിയിലെ താരമാകുമ്പോൾ നാഗരിക സ്വാധീനം ഡിസൈനുകളിൽ പ്രകടമായിരിക്കുമെന്നാണ് ശാലിനിയുടെ അഭിപ്രായം. 

കണ്ടംപററി ഫീൽ തരുന്ന ക്രാഫ്റ്റ്സ് വർക്കുകൾക്ക് പ്രാധാന്യം വരുമെന്ന് ശ്രീജിത്തും പറയുന്നു.

ശ്രീജിത്ത് ജീവൻ (റൗക്ക)

sreejith-style

പർപ്പിൾ നിറത്തിന്റെ തിരിച്ചുവരവാണ് 2018ൽ ഫാഷൻ ലോകം കാണാനൊരുങ്ങുന്നത്. ലാവൻഡർ മുതൽ ലൈലാക് (ലൈറ്റ് വയലറ്റ് കളർടോൺ) വരെയുള്ള വിവിധ പർപ്പിൾ ഷെയ്ഡുകൾക്ക് ഫാഷൻ 2018 അരങ്ങൊരുക്കും. കാൻഡി ഷെയ്ഡുകളും പോപ്യൂലറാകും. 

ആർട്ട് പ്രിന്റുകൾ ഈ വർഷവും ട്രെൻഡിൽ തുടരും. ഫാഷൻ ഷോകളിൽ ഡിസൈനർമാരിൽ പലരും പ്രാധാന്യം നൽകുന്നതും ആർട്ട് പ്രിന്റുകൾക്കാണ്.

ഡെനിമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പുത്തൻ സ്റ്റൈലുകൾ ഡെനിം സൗന്ദര്യം വീണ്ടും മനസ്സ് കീഴടക്കുമെന്ന സൂചന നൽകുന്നു. ഫുൾ ഡെനിം എൻസെംബിൾസ് വീണ്ടും ട്രെൻഡ് സെറ്ററാകുകയാണ്.

2015 മുതൽ ഇടംപിടിച്ച അത്‌ലീഷർ വർക്ക്ഔട്ട് ഇൻസ്പയേഡ് ഫാഷൻ ഇവിടെ തന്നെ കാണും. ഇൻഡോ– വെസ്റ്റേൺ സ്റ്റൈലുകളിലും ഈ പരീക്ഷണം ഉണ്ടായേക്കാം.

മെൻസ്‌വെയറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനുകളാണ് വിമൻസ്‌വെയറിലെ പുതിയ താരം. ട്രെഞ്ച്, ജാക്കറ്റ് ഷെയ്പ്പുകളിൽ നിന്ന് രൂപമെടുത്ത വസ്ത്രങ്ങൾ കയ്യടി നേടും. 

ഫ്ലോറൽ പ്രിന്റുകൾ കളം വിടില്ല. മാത്രമല്ല കൂടുതൽ റിട്രോ സ്റ്റൈലിലേക്കു ചുടവുമാറുന്ന ഫ്ലോറൽ കൂടുതൽ ഡ്രമാറ്റിക്കും വലുപ്പമേറിയതുമാകും.  

ശാലിനി ജയിംസ് (മന്ത്ര)

shalini-style

വെജിറ്റബിൾ, ഹെർബൽ ഡൈ ഉപയോഗിക്കുന്ന ഓർഗാനിക് ഫാബ്രിക്സ് പോപ്യൂലറാകും. ഫാഷൻ സർക്യൂട്ടുകളിൽ ‘Au Naturel’ എന്ന ഫ്രഞ്ച് വാക്ക് (തനത് അവസ്ഥയോട് ഏറ്റവും ഇണങ്ങുന്നത് എന്ന അർഥം)  പുതിയ തരംഗമാകും. 

വരും സീസൺ കീഴടക്കാൻ പോകുന്നത് മോണോക്രോം സ്റ്റൈലാണ്. സ്റ്റാർക് ബ്ലാക്ക്, വൈറ്റ് കോൺട്രാസ്റ്റ് സ്ട്രൈപ്സ് ഹിറ്റ് ചാർട്ടിലെത്തുമ്പോൾ കളർ ബ്ലോക്കിങ്ങും മുന്നിലെത്തും. 

സ്ട്രൈപ്സ് ആണ് 2018ൽ ലോകം കീഴടക്കാൻ പോകുന്ന മറ്റൊരു ട്രെൻഡ്. പിൻ, തിക് സ്ട്രൈപ്സെല്ലാം ഡിസൈനർമാരുടെ പരീക്ഷണങ്ങളിൽ നിറയും.

അത്‌ലീഷർ പ്രേമം തുടരുമ്പോൾ ഫാഷനിൽ നിറയുന്ന പ്രധാന ഘടകം കംഫർട്ട് തന്നെ. സ്പോർട്ടി ലുക്ക് തരുന്ന ടോപ്പുകളും ഡ്രസുകളും കളം നിറയും. പ്രിന്റും എംബ്രോയ്ഡറിയും അഴകു വിരിയിക്കുന്ന സ്നീക്കേഴ്സ് ആയിരിക്കും ഈ വർഷം ട്രെൻഡാകുന്ന ആക്സസറി. 

സ്പ്രിങ്– സമ്മർ സീസണിൽ ഫ്ലോറൽ പ്രിന്റ് ട്രെൻഡ് തുടരും. 

പ്ലെയ്ഡ്, ചെക്ക് പാറ്റേൺസ് പോപ്യൂലറാകും

ട്യൂണിക്സിനും ഷോർട് ടോപ്പിനൊപ്പം ചേർക്കാവുന്ന വൈഡ് ലെഗ്ഗ്ഡ് പാന്റ്സും ഫാഷൻ സർക്കിളുകളിൽ ഈവർഷമുണ്ടാകും.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam