Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ പ്രണയമെന്ന് പറഞ്ഞാലെന്താ ചേട്ടാ? പൊളിച്ചടുക്കി മൊഞ്ചത്തി

Shahina ഷാഹിന

മാണിക്യമലരായ പൂവീ...

മഹതിയാം ഖദീജാബീവി

മക്കയെന്ന പുണ്യനാട്ടിൽ വിലസിടും നാരീ....

കേരളക്കരയും ക‌ടന്ന് ലോകമെമ്പാടും ഹിറ്റായി മാറിയ ഈ പാട്ടിന്റെ അകമ്പടിയോടെ കടന്നു വന്ന സുന്ദരി.. പറഞ്ഞുവന്നത് കണ്ണിറുക്കി വൈറലായ പ്രിയാ പ്രകാശ് വാര്യറെക്കുറിച്ചില്ല. ഉടൻ പണത്തിൽ വന്നു വൈറലായ ഒരു മൊഞ്ചത്തിയെക്കുറിച്ചാണ്. പ്ലസ്ടുകാരിയായ ഷാഹിനയാണ് ഉടൻപണത്തിൽ പങ്കെടുത്ത് സമൂഹമാധ്യമത്തിന്റെ പ്രിയപ്പെട്ട താരമായി മാറിയത്. 

ഒരു വാച്ചു വാങ്ങുക എന്ന മോഹവുമായി മാത്രമാണ് ഷാഹിന ഉടൻ പണത്തിൽ മൽസരിക്കാനെത്തിയത്, അധികമൊന്നും േവണ്ട ഒരു അയ്യായിരം രൂപയെങ്കിലും കിട്ടിയാൽ താൻ ഹാപ്പിയായെന്നും പറഞ്ഞു കക്ഷി. പക്ഷേ പ്രശ്നം അതല്ല തനിക്കു ക്വിസിനെക്കുറിച്ചു വലിയ ധാരണയൊന്നുമില്ല, സുഹൃത്താണ് തന്റെ പേരും അയച്ചത്, ഓഡിഷനു വിളിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ഷാഹിന പറഞ്ഞു.

ഏതു ജോലിക്കും അതിന്റേതായ അന്തസ്സുണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു പരിപാടിക്കിടെ ഷാഹിനയുടെ വാക്കുകൾ, വാപ്പയ്ക്ക് ആക്രിയാണ് ജോലി, അതുംപറഞ്ഞ് കാഴ്ചക്കാരിലാരോ കളിയാക്കിയപ്പോൾ സിനിമാ സ്റ്റൈലിൽ മറുപടി പറയാനും ഈ സുന്ദരി മറന്നില്ല. ആക്രിയെന്നു വിളിച്ച മാക്രീ എന്നു തുടങ്ങിയ പഞ്ച് ഡയലോഗിലൂടെ മമ്മൂട്ടിയെ അനുകരിച്ചു കാണികളെ കയ്യിലെടുക്കുകയും ചെയ്തു ഷാഹിന.

അവതാരകരായ മാത്തുക്കുട്ടിയും കലേഷും പ്രണയത്തെക്കുറിച്ചു ചോദിക്കുന്നതിനോട് ഷാഹിനയ്ക്ക് വലിയ താൽപര്യമില്ല, അത്തരത്തിൽ ചോദിക്കുമ്പോൾ മക്കൾ പറയുന്ന മറുപടി ചിലപ്പോൾ വീട്ടുകാർക്കൊരു ബുദ്ധിമുട്ടുണ്ടാക്കില്ലെയെന്ന് തന്റെ അമ്മ പറയാറുണ്ടെന്ന് ചിരിയോടെ പറയുന്നു ഷാഹിന. ഇനി കക്ഷിയോടു പ്രണയത്തെക്കുറിച്ചു ചോദിച്ചാൽ പ്രണയമോ അതെന്താണു സാധനം എന്ന് നിഷ്കളങ്കതയോടെ ചോദിച്ച്  കാണികളെ ചിരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

'റിയൽ ലവ് സ്റ്റാർട്ട്സ് ആഫ്റ്റർ നിക്കാഹ്' എന്നു പറഞ്ഞ് അവതാരകരെയാകെ ഞെട്ടിക്കുകയും ചെയ്തു ഷാഹിന. എന്തായാലും വടക്കൻ പറവൂരിലെ കാണികളും ഷാഹിന എന്ന മൊഞ്ചത്തിയുമാണിപ്പോൾ സമൂഹമാധ്യമത്തില്‍ തരംഗമാകുന്നത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam