Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' സാരി എനിക്ക് ചേരില്ലെന്നു തോന്നിയിട്ടുള്ളതിനാൽ പരമാവധി ഒഴിവാക്കാറുണ്ട് ' രേഖ മേനോൻ

Rekha Menon രേഖ മേനോൻ

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് താഴെ പറഞ്ഞിട്ടുള്ളവർ. അവരുടെ കാഴ്ചപ്പാടും നോട്ടവും ശൈലിയുമൊക്കെ നമ്മളിൽ പലരെയും ആകർഷിച്ചിട്ടുണ്ട്. പൊതുവേദികളുടെ പ്രിയതാരങ്ങളായ ഇവരുടെ വസ്ത്രധാരണശൈലിയും അഭിരുചിയും എങ്ങിനെയാണെന്നു നോക്കാം. 

സാരി തന്നെയാണ് ഇഷ്ടവേഷം

Renu Raj രേണു രാജ് ഐഎഎസ് അസിസ്റ്റന്റ് കലക്ടർ, തൃശൂർ

ഔദ്യോഗിക പരിപാടികൾക്ക് സാരി തന്നെയാണ് വേഷം. പ്രത്യേക പരിപാടികളൊന്നുമില്ലെങ്കിൽ സൗകര്യാർഥം ചുരിദാറും കുർത്തയും ഉപയോഗിക്കാറുണ്ട്. വലിയ തിളക്കമില്ലാത്ത ചന്ദേരി, കോട്ടൺ തുടങ്ങിയ സിപിംൾ മെറ്റീരിയലുകളാണ് ഉപയോഗിക്കുന്നത്. സ്വർണവും ഉപയോഗിക്കാറില്ല. ചെറിയ ഒരു മാല,  വള, കമ്മൽ ഇതിൽ തീരും ആഭരണം. വസ്ത്രത്തിനു യോജിച്ച കമ്മലുകൾ അണിയാറുണ്ട്. യാത്ര വേണ്ടിവരുമ്പോഴും പോകുന്ന സ്ഥലത്തിനനുസരിച്ചും ഫോർമൽ വസ്ത്രങ്ങളും അണിയും. ഏതു സംസ്ഥാനത്തു പോയാലും അവിടത്തെ ട്രേഡ് മാർക്കായിട്ടുള്ള വസ്ത്രം  വാങ്ങാറുണ്ട്. 

കോട്ടൺ, ഹാൻഡ് ലൂം സാരികളാണു പ്രിയം‌

Rajashri Warrier രാജശ്രീ വാരിയർ, നർത്തകി

സാരിയാണു  പതിവു വേഷം. കോട്ടൺ, ഹാൻഡ്‌ലൂം സാരികളോടാണു  പ്രിയംഅതും പരമ്പരാഗത രീതിയിലാണ് ധരിക്കുക.  കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തിയിട്ടില്ല. പുതിയ ട്രെൻഡുകളും സ്റ്റൈലും പിന്തുടരാറില്ല. ഹെവി സിൽക്ക് സാരിപൊതുവെ ധരിക്കാറില്ല, വിവാഹം പോലുള്ള ചടങ്ങുകൾക്കു മാത്രം ധരിക്കും. സാരിക്കൊപ്പം  േചരുന്ന ആഭരണങ്ങളും അങ്ങനെ ഉപയോഗിക്കാറില്ല. മൊട്ടു കമ്മലും ചെറിയൊരു ചെയിനും ആണ് ഏറെയിഷ്ടവും പതിവും. ചില സന്ദർഭങ്ങളിൽ ആവശ്യമെങ്കിൽ സാരിക്കു ചേരുന്നൊരു മാലയോ, അൽപമെങ്കിലും കാണാവുന്ന വലുപ്പമുള്ള കമ്മലോ ഉപയോഗിക്കാറുണ്ട്.  

ദുപ്പട്ടയോടു ക്രേസ്

Rekha Menon രേഖ മേനോൻ, അവതാരക

ഓഫിസിലായാലും ഇന്റർവ്യൂ പരിപാടിയായാലും ആഘോഷങ്ങൾക്കായാലും മുൻഗണ ചുരിദാർ അല്ലെങ്കിൽ കുർത്ത വിത്ത് ദുപ്പട്ട തുടങ്ങിയ ഇന്ത്യൻ വസ്ത്രങ്ങൾക്കു തന്നെ. ഓഫിസിലെ മീറ്റിങ്ങുകൾക്ക് ഫോർമൽസ് ഉപയോഗിക്കാറുണ്ട്.  ആഭരണങ്ങളോട് വലിയ ഭ്രമമില്ല. സിംപിളായ എന്തെങ്കിലും ധരിക്കും. സാരി ചേരില്ലെന്നു സ്വയം തോന്നിയിട്ടുള്ളതിനാൽ അത് പരമാവധി ഒഴിവാക്കാറുണ്ട്. കടും നിറങ്ങൾ ഒഴിവാക്കി പേസ്റ്റൽ, ബീജ്, ഐവറി നിറങ്ങളിലുള്ള ടസർ, ചന്ദേരി, കോട്ടൺ വസ്ത്രങ്ങളാണ് ഏതു പരിപാടിക്കായാലും ഉപയോഗിക്കുക. ടിവി പരിപാടികൾക്കാണ് അൽപമെങ്കിലും കളർ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. ദുപ്പട്ടയോട് വലിയ ക്രേസുണ്ട്,  മാനേജ് ചെയ്യാനും ബുദ്ധിമുട്ട് തോന്നിയിട്ടില്ല. എവിടെ പോയാലും ആ സ്ഥലത്തെ മാസ്റ്റർപീസ് ദുപ്പട്ട സ്വന്തമാക്കിയിരിക്കും. 

ഈസി ടു മൂവ് വേഷങ്ങൾക്കു മുൻഗണന

Stephy Xaviour സ്റ്റെഫി സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ

സാരി ഏറെയിഷ്ടമുള്ള വേഷമാണ്. പക്ഷേ എന്റെ ജോലിക്കു സൗകര്യം ലഭിക്കുന്ന ലൂസ് ഫിറ്റ് ആയ, പോക്കറ്റ്സ് ഉള്ള വസ്ത്രങ്ങളാണ് കൂടുതലും ഉപയോഗിക്കുക. ധാരാളം യാത്രചെയ്യുന്നതിനാൽ അതനുസരിച്ച് ഈസി ടു മൂവ്, കംഫർട്ടബിൾ വേഷമാണ് തിരഞ്ഞെടുക്കാറുള്ളത്. സാരി ധരിക്കാനുള്ള അവസരം കിട്ടുന്നതു പാഴാക്കാറുമില്ല.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam