ADVERTISEMENT

ഉത്സവങ്ങളോ ആഘോഷങ്ങളോ എന്തുമാകട്ടെ സാരിയിൽ തിളങ്ങേണ്ടത് എങ്ങനെയെന്ന് മാധുരി ദീക്ഷിത്തിനു നന്നായറിയാം. പരമ്പരാഗത വസ്ത്രങ്ങളിലും എങ്ങനെ സുന്ദരിയാകാമെന്ന് മനസ്സിലാക്കണമെങ്കിൽ ആറ് അവസരങ്ങളിൽ സാരിയിലെത്തി തിളങ്ങിയ മാധുരിയെ നോക്കിയാൽ മതി. ഗെറ്റ് ടുഗദറോ വിവാഹാഘോഷമോ റിസപ്ഷനോ എന്തുമാകട്ടെ അവിടെയൊക്കെ കോക്ടെയിൽ സാരിയിൽ സ്റ്റാർ ആകാൻ മാധുരിയെക്കഴിഞ്ഞേയുള്ളൂ ആരും.

സ്വർണ സുന്ദരി

ആഘോഷത്തിന് മാറ്റു കൂട്ടാൻ ഗോൾഡൻ സാരിയും സ്ലീവ്‌ലെസ് ബ്ലൗസുമാണ് മാധുരി തിരഞ്ഞെടുത്തത്. കണ്ണാടിപോലെ തിളങ്ങുന്ന ഫോയിൽ വർക്കും മെറ്റാലിക് ടച്ചും സാരിക്ക് മൊഞ്ചുകൂട്ടിയപ്പോൾ ചുണ്ടുകളിൽ കടുംചുവപ്പ് ചായം പൂശിയാണ് മാധുരി തന്റെ ലുക്ക് കംപ്ലീറ്റ് ആക്കിയത് 

മഞ്ഞയും വെള്ളിയും ചേർന്നാൽ

സിൽവർ സ്ട്രൈപ്സുള്ള മഞ്ഞസാരിയും തൊങ്ങലുകളുള്ള സിൽവർ ബ്ലൗസുമണിഞ്ഞാണ് മറ്റൊരവസരത്തിൽ മാധുരി തിളങ്ങിയത്. അതിന് മാറ്റൊട്ടും കുറയാതെ എമറാൾഡ് ഡയമണ്ട് കോംബിനേഷനിലുള്ള നെക്ക് പീസും ഇയർ ഹാങ്ങിങ്ങ്സും അണിഞ്ഞ് താരം തന്റെ എലഗൻസ് കാത്തുസൂക്ഷിച്ചു

കറുപ്പിനേഴഴക്

ബ്ലാക്ക് ഗ്രേ കോംബിനേഷന് ഇത്ര ഭംഗിയുണ്ടെന്ന് ആരാധകർക്ക് മനസ്സിലായത് മാധുരിയുടെ മറ്റൊരു സാരിലുക്കിലാണ്. സിൽവർ ബോർഡറിൽ ഫ്ലോറൽ ആപ്ലിക് വർക്കുള്ള സാരിക്കൊപ്പം കോൾഡ് ഷോൾഡർ ബ്ലൗസാണ് മാധുരി തിരഞ്ഞെടുത്തത്. അതിനൊപ്പം സ്റ്റേറ്റ്മെന്റ് നെക്‌ലേസ് ഇയർസ്റ്റഡ് സെറ്റ് അണിയാനും മാധുരി മറന്നില്ല.

പച്ചൈ നിറമേ പച്ചൈ നിറമേ

സാരി ഡ്രേപ്പിങ്ങിൽ പുത്തൻ പരീക്ഷണങ്ങളുമായാണ് മാധുരി പച്ചസാരിയിൽ തിളങ്ങിയത്. സാരിയിൽ മോഡേൺ ലുക്കിൽ തിളങ്ങാൻ വ്യത്യസ്തമായ ആ ഡ്രേപിങ് രീതി മാധുരിയെ സഹായിച്ചു.

ലളിതം സുന്ദരം

വൈകുന്നേരത്തെ ഒരു ആഘോഷത്തിന് പ്ലെയിൻ ബ്ലാക്ക് സാരി അണിഞ്ഞാൽ എങ്ങനെയിരിക്കും.  നിറങ്ങളുടെ വലിയ ബഹളങ്ങളൊന്നുമില്ലാതെ പാർട്ടികളിൽ തിളങ്ങാനാകുമെന്നാണ് മാധുരിയുടെ പക്ഷം. പ്ലെയിൻ ബ്ലാക്ക് സാരിക്കൊപ്പം ഹാൾട്ടർ നെക്ക് ബ്ലൗസണിഞ്ഞാണ് മാധുരി തന്റെ അപ്പിയറൻസിന് മാറ്റു കൂട്ടിയത്.

കടുംനിറങ്ങളിൽ കണ്ണാടി ചേരുമ്പോൾ

കടുംനിറങ്ങളിൽ തിളങ്ങാൻ എന്തൊക്കെ ചെയ്യണമെന്ന് മാധുരിക്ക് നന്നായറിയാം. നിയോൺ ബ്ലൂ ബോഡറുള്ള നീലസാരിയിൽ മിറർ വർക്ക് കൂടി ചേർന്നപ്പോൾ സാരിയുടെ ലെവൽ വേറൊന്നായി.

English Summary : 6 cocktail saris of Madhuri Dixit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com