Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തെ ഏറ്റവും ആദരണീയ വനിത ആഞ്ജലീന ജോളി

anjalina ആഞ്ജലീന ജോളി

ലോകത്തെ ഏറ്റവും ആദരണീയ വനിതകളുടെ പട്ടികയിൽ ഒന്നാമതായി പ്രശസñഹോളിവുഡ് നടിയും ജീവകാരുണ്യ പ്രവർത്തകയുമായ ആഞ്ജലീന ജോളി സ്ഥാനം പിടിച്ചു. ഹോളിവുഡിലെ ഏറ്റവും വിലകൂടിയ നടിയെന്ന നിലയിൽ സിനിമാ ലോകത്തെ ആരാധനാ പാത്രമായ ആഞ്ജലീന സ്വന്തം കുട്ടികൾക്കൊപ്പം മറ്റുള്ള കുട്ടികളെ ദത്തെടുക്കുക, അവരെ വളർത്തുക,യുദ്ധമേഖലകളിലെ ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിക്കുക തുടങ്ങിയ മാനുഷിക സാമൂഹ്യകാര്യങ്ങളിൽ ഏറ്റവും മുൻപന്തിയിലാണ്.

ഹോളിവുഡിലെ ഒരു നടി എന്ന വിശേഷണത്തിനു പുറമെസിനിമാ സംവിധാനവും സ്വായത്തമാക്കിയ ആഞ്ജലീന ഒരുത്തമ കുടുംബിനിയെന്ന നിലയിലും ആരാധനാവിസ്മയമാണ്. രാജ്യാന്തര വിപണി ഗവേഷണ സ്ഥാപനമായ യൂ ഗവ് നടത്തിയ സർവേയിലാണ്യുഎന്നിന്റെ പ്രത്യേക സന്ദേശവാഹകയായ ആഞ്ജലീനയെ ഏറ്റവും ആദരണീയയായി തെരഞ്ഞെടുത്തത്. ബ്രാഡ് പിറ്റാണ് ആഞ്ജലീനയുടെ ഭർത്താവ്.

പോയവർഷത്തെ സമാധാന നോബൽജേത്രിയും പതിനേഴുകാരിയുമായമലാലാ യൂസുഫ്സായി, അമേരിക്കൻ വനിത ഹിലാരി ക്ളിന്റൺ, എലിസബത്ത് രാജ്ഞി, മിഷേല ഒബാമ, അംഗലാ മെർക്കൽ എന്നിവരെ പിന്തള്ളിയാണ് മുപ്പത്തിയൊൻപതുകാരിയായ ആഞ്ജലീന പ്രഥമസ്ഥാനം നേടിയത്. ലോകത്തുടനീളം 23 രാജ്യങ്ങളിലായി 25,000 ആളുകളിലായിരുന്നു സർവേ നടത്തിയത്.

പട്ടികയിലെ ആദ്യത്തെ പത്തിൽ മലാല രണ്ടാമതും, ഹിലാരി ക്ളിന്റൺ മൂന്നാമതും, എലിസബത്ത് രാജ്ഞി, മിഷേല ഒബാമ എന്നിവർ നാലും, അഞ്ചും സ്ഥാനങ്ങളിലുമെത്തി. ഹോളിവുഡ് ഗായിക സെലിൻ ഡിയോൺ ആറാമതും, ഓപ്പറാ വിൻഫ്രി ഏഴാമതും, ജൂലിയാ റോബർട്സ് എട്ടാമതും, ബർമ്മ നേതാവ് ആംഗ് സുൻ സ്യുകി ഒൻപതാമതും, ജർമൻചാൻസലർ അംഗലാ മെർക്കൽ പത്താം സ്ഥാനവും നേടി.

യുപിഎ അദ്ധ്യക്ഷയായ സോണിയാഗാന്ധി പതിമൂന്നാം സ്ഥാനത്തും, ലിറ്റിൽ ടൈയലർ സ്വിഫ്റ്റ് (11), ബിയോൺസ് നോവൽസ് (12) സ്ഥാനവും നേടി. ജന്നിഫർ ലോറൻസ്(14) വില്യം രാജകുമാരന്റെ പത്നി കേറ്റ് മിഡിൽടോൺ 15ാം സ്ഥാനവും നേടി.

ലോകത്തെ ഏറ്റവും ആദരണീയരായ പുരുഷന്മാരുടെ പട്ടികയിൽ ഏറ്റവും മുന്നിൽ ബിൽഗേറ്റ്സാണ്. വില്യം രാജകുമാരൻ അഞ്ചാമതും, സഹോദരൻ ഹാരി എട്ടാമതും എത്തി.എന്നാൽ പരസ്യചിത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഇംഗ്ലീഷ് ഫുട്ബോൾ താരം ഡേവിഡ് ബെക്കാം പത്താം സ്ഥാനം കരസ്ഥമാക്കി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.