Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ കുട്ടിക്കുറുമ്പിയെ ഇപ്പോൾ കണ്ടാൽ ഞെട്ടും !

Akshita Garud കാജലും അക്ഷിത ഗരുഡും ദിൽ ക്യാ കരേ എന്ന ചിത്രത്തിൽ

ബോളിവുഡിന്റെ നായികാവസന്തം കാജലും ഭർത്താവ് അജയ് ദേവ്ഗണും ഒന്നിച്ചഭിനയിച്ച ദിൽ ക്യാ കരേ എന്ന ചിത്രം ഓർക്കുന്നുണ്ടോ? കുടുംബ ബന്ധങ്ങളെക്കുറിച്ചു പറയുന്ന ചിത്രത്തിൽ ഇരുവരുടെയും മകളായി അഭിനയിച്ച അക്ഷിതാ ഗരുഡ് എന്ന പെൺകുട്ടിയെയോ? ചുരുളൻ മു‌ടി അഴിച്ചിട്ടു കുസൃതിക്കണ്ണുകളുമായി നടന്ന ആ കൊച്ചുപെൺകുട്ടിയെ ഇന്നു കണ്ടാൽ ഞെട്ടും. അതെ, ഇന്നവൾ വളർന്നു വലുതായി ഒരു സുന്ദരിക്കുട്ടിയായിട്ടുണ്ട്.

Akshita Garud കാജലും അക്ഷിത ഗരുഡും ദിൽ ക്യാ കരേ എന്ന ചിത്രത്തിൽ
Akshita Garud അക്ഷിത ഗരുഡ്

ദിൽ ക്യാ കരേയിൽ നേഹ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷക മനസുകളിൽ കുടിയേറിയ അക്ഷിത ഇന്ന് റീബോക്, അഡിഡാസ് കമ്പനികളുടെ കമ്മ്യൂണിക്കേഷൻ സ്പെഷലിസ്റ്റ് ആണ്. ചില ചിത്രങ്ങളിലും പരസ്യങ്ങളിലും ടിവി ഷോകളിലും ഒക്കെ അഭിനയിച്ച അക്ഷിത അക്കാലത്ത് ടിവി പ്രേക്ഷകരുടെ പരിചിത താരമായിരുന്നു. കാലങ്ങൾക്കിപ്പുറം ബോളിവുഡുമായി യാതൊരു ബന്ധവുമില്ലാതെ നിൽക്കുമ്പോഴും അക്ഷിത ഗ്ലാമറായി തന്നെ ഇരിക്കുന്നുണ്ട്.

Akshita Garud അക്ഷിത ഗരുഡ്
Akshita Garud അക്ഷിത ഗരുഡ്

കുട്ടിക്കാലത്തേ സിനിമ ഉപേക്ഷിച്ചുവെങ്കിലും അക്ഷിത മറ്റു പല സിനിമാ ന‌ടിമാരെക്കാളും കി‌ടിലൻ ലുക്കിലാണ് ഓരോ തവണയും പൊതുവേദികളിലേക്കെത്തുന്നത്. തീർന്നില്ല വളർത്തു മൃഗങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന അക്ഷിത പെറ്റ്സെട്ര എന്ന സ്ഥാപനവും ന‌ടത്തിപ്പോരുന്നുണ്ട്. വെക്കേഷനിലോ ജോലി സമയങ്ങളിലോ തങ്ങളു‌ടെ ഓമന മൃഗങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിൽ ഏൽപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഉത്തരമാണ് പെറ്റ്സെട്ര. കെട്ടിലും മട്ടിലും അടിമുടി ഫാഷനബിൾ ആയ അക്ഷിത അധികം വൈകാതെ വീണ്ടും ബോളിവുഡിന്റെ അകത്തളങ്ങളിലേക്ക് ഒരിക്കൽക്കൂടി എത്തില്ലെന്ന് ആരുകണ്ടു?

Your Rating: