Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എവർ ബ്യൂട്ടീസ്, തിളങ്ങുന്ന താരങ്ങളായി രേഖയും ശ്രീദേവിയും

Rekha -Sreedevi ശ്രീദേവിയും രേഖയും

അമ്പതു കഴിഞ്ഞാൽ വാർധക്യം, പിന്നെയങ്ങോട്ട് വിശ്രമം, ഇനി സിനിമാ ഫീൽഡിലാണെങ്കിൽ പറയുകയേ വേണ്ട. നാൽപതു കഴിയുമ്പോഴേയ്ക്കു നടിമാർ മുൻധാരയിൽ നിന്നും ഔട്ടായി തുടങ്ങും. ഇത്തരത്തിൽ ചിന്തിക്കുന്നവർക്ക് അപവാദങ്ങളാണ് ബോളിവുഡ് ബ്യൂട്ടികളായ രേഖയും ശ്രീദേവിയും. അറുപത്തിയൊന്നുകാരിയായ രേഖയ്ക്കും അമ്പത്തിരണ്ടുകാരിയായ ശ്രീദേവിയ്ക്കും പ്രായം പ്രശ്നമേയല്ല. ഒരുകാലത്ത് ബോളിവുഡിനെ കിടിലം കൊള്ളിച്ച യുവനായികമാരെപ്പോലെ തന്നെ ഇന്നും അവർ തിളങ്ങുകയാണ്. മുഖസൗന്ദര്യത്തിനൊപ്പം എന്നും ഒരുപോലെ കാത്തു സൂക്ഷിക്കുന്ന മെലിഞ്ഞു സുന്ദരമായ ശരീരവും ഇരുവരെയും വ്യത്യസ്തരാക്കുന്നു. സിനിമാ മേഖലയ്ക്കു നൽകിയ സംഭാവന കണക്കിലെടുത്ത് മൂന്നാമത് യഷ് ചോപ്ര മെമോറിയൽ അവാർഡ് കരസ്ഥമാക്കിയ രേഖയും ചടങ്ങിനെത്തിയ ശ്രീദേവിയുമാണ് ആരാധകരെ അതിശയിപ്പിക്കും വിധത്തിൽ സുന്ദരികളായി വേദിയിലെത്തിയത്.

തന്റെ സ്ഥിരം ചുവപ്പു ലിപ്സ്റ്റിക്കും സ്വര്‍ണ്ണ നിറമുള്ള സാരിയ്ക്കൊപ്പം ആഡംബര പൂർണമായ ആഭരണങ്ങളും പുറകിൽ കെട്ടിവച്ച മുല്ലപ്പൂമാലയുമൊക്കെ രേഖയെന്ന നടിയെ അതിസുന്ദരിയാക്കി. സബ്യാസാചി ഡിസൈൻ ചെയ്ത കാശ്മീർ എംബ്രോയ്ഡറിയോടു കൂടിയ ത്രെഡ്‍വർക് സാരിയാണ് ശ്രീദേവിയെ മനോഹരിയാക്കിയത്. ഹിന്ദി സിനിമാ ലോകത്തെ രണ്ടു അഭിനയ പ്രതിഭകള്‍ ഒന്നിച്ചു വേദി പങ്കിട്ടപ്പോൾ പ്രായമല്ല കഠിനാധ്വാനം തന്നെയാണ് അവരിൽ ഇന്നും യുവത്വം തുളുമ്പുന്നതെന്നു പറയാതെവയ്യ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.