Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രമ്യാ നമ്പീശനൊപ്പം ചുള്ളൻ ആദിലിന്റെ കിടിലൻ ഡാൻസ്

ramya-adil-dance

നൃത്തം കൊണ്ട് മാജിക് തീർക്കുന്ന ഡി ഫോര്‍ ഡാൻസ് ഓരോ എപ്പിസോഡുകൾ കഴിയുംതോറും പ്രേക്ഷക മനസുകള്‍ കീഴടക്കുകയാണ്. ഒപ്പം പുതിയ അവതാരകൻ ആദിൽ ഇബ്രാഹിമും. സ്വതസിദ്ധമായ തമാശകള്‍ െകാണ്ടും കളിചിരികൾ കൊണ്ടും പേളിയ്ക്കൊപ്പം ആദിലും കിടപിടിക്കുന്നുണ്ട്. യുവനടി രമ്യാ നമ്പീശനൊപ്പമുള്ള ആദിലിന്റെ ഡാൻസാണ് ഡിത്രീ വിശേഷങ്ങളിൽ ഏറ്റവും പുതിയത്. ആദിലിന്റെ പ്രകടനങ്ങൾക്ക് പത്തിൽ എ‌ട്ടര മാർക്കും നൽകിയാണ് രമ്യാ നമ്പീശൻ വേദി വിട്ടുപോയത്.

കാണാം ആദിലിന്റെയും രമ്യയുടെയും കിടിലൻ പെർഫോമൻസ്.

കുച്ച് നാ കഹോ കുച്ച് ബീ നാ കഹോ എന്ന ഹിന്ദി ഗാനത്തിനൊപ്പമാണ് രമ്യയും ആദിലും ചുവടുകൾ വച്ചത്. എന്തായാലും ഇതോടെ താൻ നല്ലൊരു ഡാൻസർ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ആദിൽ ഇബ്രാഹിം. പെർഫോമൻസ് കഴിഞ്ഞയുടന്‍ അയാം ദി സോറി അളിയാ പറഞ്ഞ ആദിലിനു വിധികർത്താക്കളിൽ നിന്നും അടിപൊളി കമന്റുകളും ലഭിച്ചു.