Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യന്‍ സുന്ദരിയുടെ ഇഷ്ടങ്ങള്‍

Aditi arya

നിര്‍ണായക തീരുമാനങ്ങളെടുക്കുന്നതിനു മുന്‍പ് ഓരോ കമ്പനിക്കും ആ മേഖലയെപ്പറ്റി പഠിച്ച്, വിശദീകരിച്ചുകൊടുക്കലാണ് റിസര്‍ച്ച് അനലിസ്റ്റിന്റെ ജോലികളിലൊന്ന്. തിരക്കുകളില്‍ നിന്നു തിരക്കുകളിലേക്കും ഡോക്യുമെന്റുകളില്‍ നിന്ന് ഡോക്യുമെന്റുകളിലേക്കും ഓടിനടക്കേണ്ട ജോലി. അദിതി ആര്യ എന്ന ഡല്‍ഹിക്കാരി പെണ്‍കുട്ടിയും ഒരു റിസര്‍ച്ച് അനലിസ്റ്റാണ്. പക്ഷേ തിരക്കുകള്‍ ഈ ചങ്ങാതിക്കിഷ്ടമാണ്. ഒപ്പം ആ ഓട്ടത്തിനിടയില്‍ പുതിയ പരിചയങ്ങളുണ്ടാക്കാനും ആര്‍ക്കെങ്കിലും ഉപകാരപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാനുമെല്ലാം.

രാജ്യാന്തരതലത്തില്‍ ഇന്ത്യയെ ആധികാരികതയോടെ അവതരിപ്പിക്കാനൊരു അവസരം-അതാണ് ഈ ഇരുപത്തിയൊന്നുകാരിയുടെ സ്വപ്നം. അതിപ്പോള്‍ സൌന്ദര്യമത്സരമാണെങ്കിലും രാജ്യാന്തര ബിസിനസ് മീറ്റുകളാണെങ്കിലും അത്തരമൊരു അവസരം ലഭിച്ചാല്‍ തന്റെ ജീവിതം വന്‍വിജയമായെന്നു വിശ്വസിക്കും അദിതി. എന്തായാലും ആ പ്രയത്നങ്ങള്‍ വെറുതെയായില്ല. ഇന്ത്യയുടെ പ്രതിനിധിയായി ലോകസൌന്ദര്യമത്സരത്തിലേക്ക് പോകാനൊരുങ്ങുകയാണ് അദിതി. മിസ് ഇന്ത്യ ഡല്‍ഹി 2015 ആയി തിരഞ്ഞെടുക്കപ്പെട്ടതിനു പിറകെ, മുംബൈയില്‍ കഴിഞ്ഞ ദിവസം നടന്ന ഫെമിന മിസ് ഇന്ത്യ 2015ലും കിരീടം നേടിയതോടെ അദിതി ഇനി മിസ് വേള്‍ഡ് മത്സരത്തില്‍ രാജ്യത്തിന്റെ ഔദ്യോഗിക പ്രതിനിധിയാണ്.

Aditi Arya

Femina Miss India 2015 Aditi Arya Wins the Crown

അദിതിയെ അടുത്തറിയാം:

സ്കൂള്‍ പഠനം: അമിറ്റി ഇന്റര്‍നാഷനല്‍ സ്കൂള്‍.

കോളജ്: കോളജ് ഓഫ് ബിസിനസ് സ്റ്റഡീസ്, ഡല്‍ഹി സര്‍വകലാശാല.

ഹോബീസ്: ചിത്രരചന, എഴുത്ത്.

എല്ലാ സ്ത്രീകള്‍ക്കും ഉണ്ടായിരിക്കേണ്ട മൂന്ന് അടിസ്ഥാന ഗുണങ്ങള്‍(ഏറ്റവും പ്രധാനപ്പെട്ടത് ആദ്യം എന്ന ക്രമത്തില്‍): സ്വയം പര്യാപ്തത, നല്ല പെരുമാറ്റം, സഹാനുഭൂതി.

അവസാനമായി കരയിപ്പിച്ച സിനിമയേതാണ്? ദ് ഗേള്‍ നെക്സ്റ്റ് ഡോര്‍

ഒരു പുരുഷനില്‍ അദിതി ഇഷ്ടപ്പെടുന്ന മൂന്നു ഗുണങ്ങള്‍: സത്യസന്ധത, അധ്വാനശീലം, കുലീനത്വം.

അദിതിയെപ്പറ്റി കേട്ട, ഏറ്റവും ചിരിപ്പിച്ച ഗോസിപ്പ്: എന്റെ ആറാം ക്ളാസ് മുതല്‍ കേട്ടുതുടങ്ങിയതാണ്, ഞാന്‍ ദിവസവും ചുണ്ടില്‍ ചുവപ്പ് ലിപ്സ്റ്റിക്കും പുരട്ടിയാണത്രേ പുറത്തിറങ്ങാറുള്ളൂ.

ഒരു സെലിബ്രിറ്റിയോടൊപ്പം വെക്കേഷന്‍ ചെലവഴിക്കാന്‍ അവസരം ലഭിച്ചാല്‍ ആരെ തിരഞ്ഞെടുക്കും: ഒരു സംശയവും വേണ്ട, റോബര്‍ട്ട് ഡൌണി ജൂനിയര്‍.

ഇഷ്ടപ്പെട്ട സിനിമകള്‍: 'ദി അയണ്‍ മേന്‍ സീരീസിലെ മുഴുവനും.

പ്രിയനടന്‍: ഫര്‍ഹാന്‍ അക്തര്‍

പ്രണയമെന്നാല്‍...? എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായാലും പ്രശ്നങ്ങളുണ്ടായാലും, തിരിച്ച് യാതൊന്നും പ്രതീക്ഷിക്കാതെ, ഒരാളെ സ്നേഹിക്കുന്നത്, സംരക്ഷിക്കുന്നത്...

ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് ഒരുപദേശം കൊടുക്കാനുണ്ടെങ്കില്‍? വ്യത്യസ്തമായി ജീവിക്കുക, തങ്ങളുടേതായ വ്യക്തിത്വമുണ്ടാക്കിയെടുക്കുക. എല്ലായിപ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക. അതുവഴി കിട്ടാവുന്ന അവസരങ്ങളെല്ലാം പരമാവധി ഉപയോഗപ്പെടുത്തുക. ജീവിതത്തില്‍ പിന്നീടൊരിക്കലും നിങ്ങള്‍ക്കൊരു നഷ്ടബോധമുണ്ടാകില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.